ബി.സി. 27-ല്‍, റോമന്‍ ഭരണാധികാരി ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സമര്‍പ്പിക്കാന്‍ സെനറ്റിന് മുന്നിലെത്തി. അവന്‍ ഒരു ആഭ്യന്തര യുദ്ധം ജയിക്കുകയും ആ പ്രദേശത്തിന്റെ ഏക ഭരണാധികാരിയാവുകയും ഒരു ചക്രവര്‍ത്തിയെപ്പോലെ ഭരിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും അത്തരം അധികാരത്തെ സംശയാസ്പദമായിട്ടാ
ണ് വീക്ഷിക്കുന്നതെന്ന് അവനറിയാമായിരുന്നു. അതിനാല്‍ ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സെനറ്റിന് മുന്നില്‍ ഉപേക്ഷിക്കുകയും ഒരു നിയുക്ത ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവരുടെ പ്രതികരണം? റോമന്‍ സെനറ്റ് ഭരണാധികാരിയെ ഒരു പൗര കിരീടം അണിയിച്ച് റോമന്‍ ജനതയുടെ ദാസന്‍ എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിന് ‘മഹാനായ മനുഷ്യന്‍’ എന്ന അര്‍ത്ഥമുള്ള അഗസ്റ്റസ് എന്ന പേരും നല്‍കി.

യേശു തന്നെത്താന്‍ ഒഴിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചതിനെക്കുറിച്ച് പൗലൊസ് എഴുതി. അഗസ്റ്റസും അതുതന്നെ ചെയ്തതായി നമുക്കു തോന്നും. അതോ അങ്ങനെയായിരുന്നോ? അഗസ്റ്റസ് തന്റെ അധികാരം സമര്‍പ്പിക്കുന്നതുപോലെ പ്രവര്‍ത്തിച്ചു, പക്ഷേ അത് സ്വന്തം നേട്ടത്തിനായി ചെയ്യുകയായിരുന്നു. യേശു ”മരണത്തോളം ക്രൂശിലെ മരണത്തോളം” താഴ്ത്തി (ഫിലിപ്പിയര്‍ 2:8). റോമന്‍ ക്രൂശിലെ മരണം അപമാനത്തിന്റെയും ലജ്ജയുടെയും ഏറ്റവും മോശം രൂപമായിരുന്നു.

ഇന്ന്, ആളുകള്‍ ”ദാസനേതൃത്വത്തെ” ഒരു ശ്രേഷ്ഠഗുണമായി പ്രശംസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം യേശുവാണ്. താഴ്മ ഒരു ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ഗുണമായിരുന്നില്ല. യേശു നമുക്കുവേണ്ടി ക്രൂശില്‍ മരിച്ചതിനാല്‍, അവന്‍ യഥാര്‍ത്ഥ ദാസനാണ്. അവനാണ് യഥാര്‍ത്ഥ രക്ഷകന്‍.

നമ്മെ രക്ഷിക്കാനായി ക്രിസ്തു ഒരു ദാസനായി. രക്ഷയുടെയും നിത്യജീവന്റെയും ദാനമായ വലിയൊരു കാര്യം നമുക്ക് ലഭിക്കത്തക്കവിധം അവന്‍ ”തന്നെത്താന്‍ ഒഴിച്ചു” (വാ. 7).