ദി വണ്ടര്ഫുള് വിസര്‍ഡ് ഓഫ് ഓസില്‍ (ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് നാടകം) ഡൊറോത്തി, നോക്കുകുത്തി, തകര മനുഷ്യന്, ഭീരുവായ സിംഹം എന്നിവര്‍ പടിഞ്ഞാറെ ദുഷ്ട മാന്ത്രികന്റെ ശക്തിയുടെ രഹസ്യമായ ചൂലിന്റെ സഹായത്തോടെ ഓസില്‍ മടങ്ങിയെത്തുന്നു. ചൂല് മടക്കിക്കൊടുക്കുന്നതിനു പകരമായി ഓസിലെ മാന്ത്രികന് നാലുപേര്‍ക്കും അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു: ഡൊറോത്തിക്ക് വീട്ടിലേക്കുള്ള യാത്ര, നോക്കുകുത്തിക്ക് ഒരു മസ്തിഷ്കം, തകര മനുഷ്യന് ഒരു ഹൃദയം, ഭീരുവായ സിംഹത്തിന് ധൈര്യം. എന്നാല്‍ മന്ത്രവാദി അതു മാറ്റിവയ്ക്കുകയും അടുത്ത ദിവസം മടങ്ങിവരാന്‍ അവരോടു പറയുകയും ചെയ്യുന്നു.
അവര്‍ മാന്ത്രികനോട് അപേക്ഷിക്കുമ്പോള്‍, മാന്ത്രികന് മറഞ്ഞിരുന്നു സംസാരിച്ചിരുന്ന തിരശ്ശീല ഡൊറോത്തിയുടെ നായയായ ടോട്ടോ നീക്കുന്നു. അപ്പോഴാണ് അയാള്‍ ഒരു മാന്ത്രികനല്ലെന്നും അവന് നെബ്രാസ്കയില്‍ നിന്നുള്ള ഭയചകിതനും സ്വസ്ഥതയില്ലാത്തവനുമായ ഒരു മനുഷ്യന് മാത്രമാണെന്നും അവര്‍ക്കു മനസ്സിലായത്.
എഴുത്തുകാരനായ എല്‍. ഫ്രാങ്ക് ബോമിന് ദൈവവുമായി ഗുരുതരമായ ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു, അതിനാല്‍ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് മാത്രമേ അധികാരമുള്ളൂ എന്ന സന്ദേശം ലോകത്തെ അറിയിക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
ഇതിനു വിപരീതമായി, ”തിരശ്ശീല” യുടെ പിന്നിലെ യഥാര്‍ത്ഥ അത്ഭുതവാനായവനെ വെളിപ്പെടുത്തുന്നതിന് അപ്പൊസ്തലനായ യോഹന്നാന് തിരശ്ശീല നീക്കുന്നു. യോഹന്നാന് വാക്കുകള്‍ കിട്ടാതായി (പോലെ എന്ന ഗതിയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ശ്രദ്ധിക്കുക) എങ്കിലും വിഷയം വളരെ വ്യക്തമായി സൂച്ചിപ്പിച്ചു: ‘ദൈവം തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു… സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍’ (വെളിപ്പാട് 4:2, 6). ഭൂമിയില്‍ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ (അ. 2-3), ദൈവം അസ്വസ്ഥനായി ഉലാത്തുകയോ നഖം കടിക്കുകയോ ചെയ്യുന്നില്ല. അവന് നമ്മുടെ നന്മയ്ക്കായി സജീവമായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ നമുക്ക് അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും.
ഇന്ന് നിങ്ങള്‍ എന്താണ് ഭയപ്പെടുന്നത്? നിങ്ങളുടെ ചുറ്റുമുള്ള പ്രശ്നങ്ങളെ ദൈവം നിയന്ത്രിക്കുന്നുവെന്ന് അറിയുന്നത് നിങ്ങളെ എങ്ങനെ സഹായിക്കും? നിങ്ങള്‍ക്ക് എങ്ങനെ അവനില്‍ കൂടുതല്‍ വിശ്വസിക്കാനും അവനു കീഴടങ്ങുവാനും കഴിയും?
ദൈവമേ, എല്ലാറ്റിന്റെയും നടുവില്‍ അങ്ങ് എന്നോടൊപ്പം നടക്കുമെന്ന് എനിക്ക് അങ്ങയില്‍ ആശ്രയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അങ്ങു നല്കുന്ന സമാധാനത്തിന് നന്ദി.