ബ്രേക്കിംഗ് ഡൗണ്‍ വാള്‍സ് എന്ന തന്റെ പുസ്തകത്തില്‍ ഗ്ലെന്‍ കെഹ്രെയിന്, 1968 ല്‍ പൗരാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിക്കാഗോയിലെ തന്റെ കോളേജ് ഡോര്‍മിറ്ററിയുടെ മേല്‍ക്കൂരയില്‍ കയറിയതിനെക്കുറിച്ച് എഴുതുന്നു. ‘ഭീതിദമായ വെടിയൊച്ചകള്‍ വലിയ കെട്ടിടത്തില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു, താമസിയാതെ എന്റെ മേല്‍ക്കൂര വിശാലവും അതേസമയം ഭയാനകവുമായ ഒരു കാഴ്ചയ്ക്കു വേദിയായി. .. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വിസ്കോണ്‍സിന്‍ ചോളപ്പാടത്തു നിന്ന് ഷിക്കാഗോയിലെ ഒരു നഗരാന്തര്ഭാഗത്തുള്ള യുദ്ധമേഖലയിലേക്ക് എനിക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?’ യേശുവിനോടും തന്റേതില്‍ നിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളുള്ള ജനങ്ങളോടും ഉള്ള സ്നേഹത്താല്‍ നിര്‍ബന്ധിതനായ ഗ്ലെന്‍ ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുകയും, 2011 ല്‍ മരിക്കുന്നതുവരെ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റ് സേവനങ്ങള്‍ എന്നിവ നല്കുന്ന ഒരു ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുകയും ചെയ്തു.
തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരെ ആലിംഗനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ യേശുവിലുള്ള വിശ്വാസികളുടെ ശ്രമങ്ങളെ ഗ്ലെന്നിന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു. പൗലൊസിന്റെ പഠിപ്പിക്കലും മാതൃകയും, ദൈവത്തില്‍ നിന്നും അകന്നുപോയ മാനവരാശിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയില്‍ യെഹൂദനെയും ജാതികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കുവാന്‍ റോമാ വിശ്വാസികളെ സഹായിച്ചു (റോമര്‍ 15:8-12). മറ്റുള്ളവരെ സ്വീകരിക്കുന്നതിനുള്ള അവന്റെ മാതൃക പിന്തുടരാന് അവന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു (വാ. 7). ‘ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍” മഹത്വപ്പെടുത്താന്‍ വിളിക്കപ്പെട്ടവരില്‍ മുന്‍വിധിക്കും വിയോജിപ്പിനും സ്ഥാനമില്ല (വാ. 6). തടസ്സങ്ങള്‍ മറികടന്ന് മതിലുകള്‍ തകര്‍ക്കാനും വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരെയും ഊഷ്മളമായി ആലിംഗനം ചെയ്യാനും നിങ്ങളെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. സ്വീകാര്യതയുടെ ഒരു പൈതൃകം കൈമാറുവാന്‍ നമുക്ക് ശ്രമിക്കാം.
നിങ്ങളില്‍ നിന്ന് വ്യത്യസ്തരായ ആളുകളുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ മനഃപൂര്‍വ്വമായി പ്രവര്‍ത്തിക്കാന്‍ കഴിയും? യേശു എല്ലാവരേയും ആശ്ലേഷിച്ചതിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, മറ്റുള്ളവരെ നന്നായി സ്നേഹിക്കാന്‍ ഞാന്‍ പരിശ്രമിക്കുമ്പോള്‍ അങ്ങയെ പ്രതിനിധീകരിക്കാനും എന്റെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്താനും എന്നെ സഹായിക്കണമേ.