‘എന്തുകൊണ്ടാണ് പ്രതിമകളുടെ മൂക്കുകള്‍ തകര്‍ന്നത്?” ബ്രൂക്ക്ലിന്‍ മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ കലയുടെ ക്യൂറേറ്റര്‍ എഡ്വേര്‍ഡിനോട് സന്ദര്‍ശകര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമിതാണ്.
സാധാരണയായി സംഭവിക്കുന്ന പൊട്ടലോ കേടോ ആയിട്ട് എഡ്വേര്‍ഡിന് അതിനെ തള്ളിക്കളയാനാവില്ല; ദ്വിമാന വര്‍ണ്ണം ഉപയോഗിക്കുന്നവയില്‍ പോലും മൂക്കു കാണുന്നില്ല. അത്തരം കേടുപാടുകള്‍ മനഃപൂര്‍വമായിരുന്നിരിക്കാമെന്ന് അദ്ദേഹം അനുമാനിക്കുന്നു. ശത്രുക്കള്‍ ഈജിപ്തിലെ ദേവന്മാരെ കൊല്ലാനാണ് ഉദ്ദേശിച്ചത്. അവരോടൊപ്പം ‘നിങ്ങളുടെ മൂക്കു കിട്ടി” എന്ന കളി കളിക്കുന്നതു പോലെയായിരുന്നു ഇത്. അവ ശ്വസിക്കാതിരിക്കാന്‍ അധിനിവേശ സൈന്യം ഈ വിഗ്രഹങ്ങളുടെ മൂക്കു പൊട്ടിച്ചുകളഞ്ഞിരിക്കാം.
ശരിക്കും? അതിന് അത്രമാത്രം മതിയോ? ഇതുപോലുള്ള ദേവന്മാരെ ആരാധിക്കുന്ന താന്‍ കുഴപ്പത്തിലായെന്ന് ഫറവോന് അറിഞ്ഞിരിക്കണം. ഒരു സൈന്യവും ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ഫറവോനുണ്ടായിരുന്നു. എബ്രായരാകട്ടെ ഭയപ്പെട്ട് ഓടിപ്പോയ ഭീരുവായ മോശെയുടെ നേതൃത്വത്തിലുള്ള, ക്ഷീണിച്ചവശരായ ഒരു കൂട്ടം അടിമകളായിരുന്നു. എന്നാല്‍ യിസ്രായേലിനൊപ്പം ജീവനുള്ള ദൈവം ഉണ്ടായിരുന്നു; ഫറവോന്റെ ദേവന്മാര് നാട്യക്കാരായിരുന്നു. പിന്നീട്, പത്തു ബാധകള്‍ അവരുടെ സാങ്കല്പികജീവിതം തട്ടിയെടുത്തു.
ഒരാഴ്ച പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചുകൊണ്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിച്ച് യിസ്രായേല്‍ വിജയം ആഘോഷിച്ചു (പുറപ്പാട് 12:17; 13:7-9). പുളിപ്പ് പാപത്തെ പ്രതിനിധീകരിക്കുന്നു, തങ്ങളുടെ രക്ഷിക്കപ്പെട്ട ജീവിതം പൂര്‍ണ്ണമായും ദൈവത്തിന്റേതാണെന്ന് തന്റെ ജനത ഓര്‍ക്കണമെന്നു ദൈവം ആഗ്രഹിച്ചു.
നമ്മുടെ പിതാവ് വിഗ്രഹങ്ങളോട്, ‘നിങ്ങളുടെ മൂക്ക് കിട്ടി” എന്നും മക്കളോട് ‘നിങ്ങളുടെ ജീവന് ലഭിച്ചു” എന്നും പറയുന്നു. നിങ്ങള്‍ക്കു ശ്വാസം നല്കുന്ന ദൈവത്തെ സേവിക്കുകയും ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുകയും ചെയ്യുക.
ഏതു വ്യാജദൈവമാണ് നിങ്ങളുടെ ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്? നിങ്ങള്‍ ദൈവത്തില്‍ മാത്രമാണു വിശ്വസിക്കുന്നതെന്നു നിങ്ങളുടെ ദൈവത്തെ എങ്ങനെ കാണിക്കും?
ജീവന്റെ പിതാവേ, ഞാന്‍ അങ്ങേയ്ക്ക് എന്റെ ജീവിതം തരുന്നു. എന്റെ ജീവിതത്തിലെ ഏതൊരു 'ശത്രുവും'' അങ്ങയുടെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ലെന്നു തിരിച്ചറിയാന്‍ എന്നെ സഹായിക്കണമേ.