ഓരോ ദിവസവും അവള്‍ പ്രഭാതത്തെ സ്വാഗതം ചെയ്യുന്നതു ഞാന്‍ കാണും. അവള്‍ ഞങ്ങളുടെ പ്രാദേശിക പവര്‍ വാക്കറായിരുന്നു. ഞാന്‍ എന്റെ കുട്ടികളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോള്‍, അവള്‍ റോഡിന്റെ അങ്ങേത്തലയ്ക്കല്‍ ഉണ്ടായിരിക്കും. അസാധാരണ വലുപ്പത്തിലുള്ള ഹെഡ്‌ഫോണുകളും കാല്‍മുട്ട് ഉയരമുള്ള വര്‍ണ്ണാഭമായ സോക്‌സും ധരിച്ചിരുന്ന അവള്‍ കൈകാലുകള്‍ മാറിമാറി ചലിപ്പിച്ച് നടക്കും. എല്ലായ്‌പ്പോഴും ഒരു കാല്‍ നിലത്തു കുത്തിയായിരുന്നു നടപ്പ്.  ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയില്‍നിന്നു വ്യത്യസ്തമാണത്. പവര്‍ വാക്കിങ്ങില്‍ ഒരു മനഃപൂര്‍വമായ സംയമനം ഉള്‍പ്പെടുന്നു, നടക്കാന്‍, അല്ലെങ്കില്‍ ഓടാനുള്ള ശരീരത്തിന്റെ സ്വാഭാവികചായ്‌വിനു കടിഞ്ഞാണിടുന്നു. കണ്ടാല്‍ അങ്ങനെ തോന്നുകയില്ലെങ്കിലും, ഇതിനും ഓട്ടം അല്ലെങ്കില്‍ ജോഗിങ് എന്നിവയ്ക്ക് ആവശ്യമുള്ളത്രയും ഊര്‍ജ്ജവും ശ്രദ്ധകേന്ദ്രീകരിക്കലും ശക്തിയും ആവശ്യമാണ്. എങ്കിലും ഇതു നിയന്ത്രണത്തിന്‍കീഴിലാണ്.

നിയന്ത്രണത്തിന്‍കീഴിലുള്ള ശക്തി – അതാണു താക്കോല്‍. ശക്തി നടത്തം പോലെ, വേദപുസ്തക മാനുഷികതയുംപലപ്പോഴും ബലഹീനതയായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ സത്യം അതല്ല. താഴ്മ നമ്മുടെ ശക്തിയെയോ കഴിവുകളെയോ കുറയ്ക്കുന്നില്ല, മറിച്ച് അതിരാവിലെ നടക്കുന്ന ഒരു പവര്‍ വാക്കറുടെ മനസ്സു നയിക്കുന്ന കൈകളും കാലുകളും എന്ന് പോലെ അവയെ കടിഞ്ഞാണിടാന്‍ നാം അനുവദിക്കുകയാണു ചെയ്യുന്നത്.

‘താഴ്മയോടെ നടക്കുക’ എന്ന മീഖായുടെ വാക്കുകള്‍, ദൈവത്തിനു മുമ്പെ നടക്കുവാനുള്ള നമ്മുടെ പ്രവണതയെ നിയന്ത്രിക്കാനുള്ള ആഹ്വാനമാണ്. “ന്യായം പ്രവര്‍ത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും” അവന്‍ പറയുന്നു (6:8). അത് അതിനോടൊപ്പം  എന്തെങ്കിലും ചെയ്യാനും അതു വേഗത്തില്‍ ചെയ്യാനുമുള്ള ആഗ്രഹം ഉളവാക്കുന്നു. നമ്മുടെ ലോകത്തിലെ ദൈനംദിന അനീതികള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനാല്‍, ഇതു ന്യായമാണ്. എന്നാല്‍ നമ്മെ ദൈവം നിയന്ത്രിക്കുകയും നയിക്കുകയുമാണു വേണ്ടത്. നമ്മുടെ ലക്ഷ്യം, ഇവിടെ ഭൂമിയില്‍ അവിടുത്തെ രാജ്യം ഉദയം ചെയ്യുമ്പോള്‍ അവിടുത്തെ ഹിതവും ഉദ്ദേശ്യങ്ങളും നിറവേറുന്നതു കാണുക എന്നതാണ്.