പ്രായപൂര്‍ത്തിയാകുന്നത് ഏതു പ്രായത്തിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്ന്, അടുത്തയിടെ നടത്തിയ ഒരു സര്‍വേയില്‍ ആളുകളോടു ചോദിച്ചു. തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായി എന്നു സ്വയം കരുതുന്നവര്‍, തങ്ങളുടെ ബോധ്യത്തിന്റെ തെളിവായി ചില പ്രത്യേക പെരുമാറ്റങ്ങളെ ചൂണ്ടിക്കാണിച്ചു. ‘പ്രായപൂര്‍ത്തിയായതിന്റെ’ ഏറ്റവും മികച്ച തെളിവ്, സ്വന്തമായി ബജറ്റ് ഉള്ളതും വീടു വാങ്ങുന്നതും ആയിരുന്നു. മറ്റുള്ളവ, സ്വയം ഭക്ഷണം പാകം ചെയ്യുക, മെഡിക്കല്‍ അപ്പോയ്ന്റ്മെന്റ്സ് സ്വയം ചെയ്യുക, ഡിന്നറിനു സ്നാക്സ് മതിയെന്നു തീരുമാനിക്കാനുള്ള നര്‍മ്മബോധം, രാത്രിയില്‍ ഏകനായി ചുറ്റിയടിക്കാന്‍ പോകാനുള്ള ആവേശം എന്നിവയായിരുന്നു.
ആത്മീയ പക്വതയിലേക്കു നാം വളരണമെന്നു ബൈബിള്‍ പറയുന്നു. ‘തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക” എന്നുത്സാഹിപ്പിച്ചുകൊണ്ട് പൗലൊസ് എഫെസൊസിലെ സഭയ്ക്ക് ഒരു കത്തെഴുതി (എഫെസ്യര്‍ 4:13). വിശ്വാസത്തില്‍ നാം ‘ശിശുക്കള്‍’ ആയിരിക്കുമ്പോള്‍ ‘ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍” നാം ഉഴന്നുപോകും (വാ. 14), ഇതു പലപ്പോഴും നമ്മുടെയിടയില്‍ ഭിന്നതയുണ്ടാക്കുന്നു. പകരം, സത്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ നാം വളര്‍ച്ച പ്രാപിക്കുമ്പോള്‍, ക്രിസ്തു എന്ന തലയുടെ’ (വാ. 15) കീഴില്‍ ഏകശരീരമായി പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയും.
അവിടുന്ന് ആരാണെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനു ദൈവം തന്റെ ആത്മാവിനെ നമുക്കു നല്കി (യോഹന്നാന് 14:26). നമ്മുടെ വിശ്വാസത്തിന്റെ പക്വതയിലേക്കു നമ്മെ പഠിപ്പിക്കാനും നയിക്കാനും അവിടുന്നു ഇടയന്മാരെയും ഉപദേഷ്ടാക്കളെയും സജ്ജരാക്കുന്നു (എഫെസ്യര്‍ 4:11-12). ചില പ്രത്യേകതകള്‍ ശാരീരിക പക്വതയുടെ തെളിവുകളായിരിക്കുന്നതുപോലെ, അവിടുത്തെ ശരീരമെന്ന നിലയിലുള്ള നമ്മുടെ ആത്മീയ വളര്‍ച്ചയുടെ തെളിവ് നമ്മുടെ ഐക്യതയാണ്.
'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍' നിങ്ങള്‍ ഇപ്പോഴും ഉഴന്നുപോകുന്നത് ഏതു വിധത്തിലാണ്? നിങ്ങള്‍ക്കെങ്ങനെ ആത്മീയമായി തുടര്‍ന്നും വളരാനാകും?
സ്നേഹവാനായ ദൈവമേ, എന്റെ വളര്‍ച്ചയുടെയും പക്വതയുടെയും നായകന് അങ്ങാണ്. അങ്ങയെക്കുറിച്ചുള്ള എന്റെ അറിവില്‍ ഏതു ഭാഗത്താണു ഞാനിപ്പോഴും പക്വതയില്ലാത്തവനെന്നു കാണാന്‍ എന്നെ സഹായിക്കുകയും അങ്ങയുടെ ജ്ഞാനം കൂടുതലായി എന്നെ പഠിപ്പിക്കുകയും ചെയ്യണമേ!
ആത്മീയ പക്വതയിലേക്കു വളരുന്നതിനെക്കുറിച്ചു കൂടുതലറിയുവാന്‍, ChristianUniverstiy.org/SF212 സന്ദര്‍ശിക്കുക.