മരണക്കിടക്കയിൽ വച്ച് എഴുതിയ എഴുത്തിൽ ഹന്നാ വിൽബെർഫോഴ്സ് (പ്രശസ്തനായ ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകന്റെ ആന്റി) യേശുവിലുള്ള ഒരു സഹവിശ്വാസിയുടെ വിയോഗത്തെപ്പറ്റി കേട്ടത് രേഖപ്പെടുത്തിയിരിക്കുന്നു. “ദൈവ മഹത്വത്തിലേക്ക് പ്രവേശിച്ച പ്രിയ സ്നേഹിതൻ, താൻ കാണാതെ സ്നേഹിച്ച യേശുവിന്റെ സാന്നിധ്യത്തിലായതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു.” പിന്നീട് അവർ സ്വന്തം അവസ്ഥ ഇങ്ങനെ വിവരിക്കുന്നു “ഞാൻ, നല്ലതും ചീത്തയുമായിരിക്കുന്നു, യേശു എപ്പോഴത്തെയുംപോലെ നല്ലവനാണ്.”
അവളുടെ വാക്കുകൾ എന്നെ സങ്കീർത്തനം 23 നെപ്പറ്റി ചിന്തിക്കുവാൻ ഇടയാക്കി, അവിടെ ദാവീദ് ഇപ്രകാരം എഴുതുന്നു, “കൂരിരുൾതാഴ്വരയിൽ കൂടി [മരണ നിഴൽ താഴ്വരയിൽ] നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” (വാ.4). ആ വാക്കുകൾ ആ പേജിൽ ഉയർന്നു നിൽക്കുന്നു കാരണം, മരണനിഴൽ താഴ്വരയുടെ നടുവിൽ, ദാവീദിന്റെ വിവരണം തീർത്തും സ്വകാര്യമാവുന്നു. സങ്കീർത്തനത്തിന്റെ പ്രാരംഭത്തിൽ “യഹോവ എന്റെ ഇടയനാകുന്നു” (വാ.1) എന്ന് ദൈവത്തെക്കുറിച്ച് പറഞ്ഞതിൽ നിന്ന് മാറി, “നീ എന്നോട് കൂടെയുണ്ട്” എന്ന് ദൈവത്തോട് പറയുന്നു(വാ.4).
“സർവ്വ ലോകത്തേയും ഉളവാക്കിയ അത്യുന്നതനായ ദൈവം” (സങ്കീ.90:2) ഏറ്റവും ദുഷ്കരമായ പാതയിലും നമ്മോടൊപ്പം നടക്കാൻ കരുണയുള്ളവനാണെന്നത് എത്ര ആശ്വാസപ്രദമാണ്. നമ്മുടെ സാഹചര്യങ്ങൾ നല്ലതോ ചീത്തയോ ആയിക്കോട്ടെ, നമ്മുടെ ഇടയനും, രക്ഷകനും, സുഹൃത്തുമായ കർത്താവിലേക്ക് നോക്കി അവിടുന്ന് “എപ്പോഴും നല്ലവനാണ്” എന്ന് മനസിലാക്കാം. മരണം തന്നെ ഇല്ലാതാകുന്നത് വളരെ നല്ലതാണ്, നമ്മൾ “യഹോവയുടെ ആലയത്തിൽ എന്നേക്കും വസിക്കും” (23: 6).
നമ്മുടെ ഇടയനായ യേശു എപ്പോഴും കൂടെയുണ്ട് എന്നത് എങ്ങനെയാണ് താങ്കൾക്ക് ആശ്വസമാകുന്നത്? ആ വിശ്വാസം ഇന്ന് എങ്ങനെയാണ് താങ്കൾക്ക് മറ്റൊരാളുമായി പങ്കുവെക്കുവാൻ കഴിയുന്നത്?
എന്റെ ഇടയനെ, എന്നോടുള്ള അങ്ങയുടെ തികഞ്ഞ വിശ്വസ്തതക്കും ദയക്കും നന്ദി. ഇന്ന് അങ്ങയോട് ചേർന്നിരിക്കുവാൻ എന്നെ സഹായിക്കേണമേ.