തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ അനിത ഉറക്കത്തിൽ അന്തരിച്ചപ്പോൾ, ജീവിതത്തിലെ ശാന്തത അവളുടെ വേർപാടിലും പ്രതിഫലിച്ചു. ഒരു വിധവയായ അവൾ, തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പള്ളിയിലെ ഇളയ സ്ത്രീകൾക്ക് ഒരു സുഹൃത്ത് എന്ന നിലയിലും സമർപ്പിച്ച ജീവിതമായിരുന്നു.
തന്റെ കഴിവുകളിലും നേട്ടങ്ങളിലും അനിത ഒട്ടും തന്നെ ശ്രദ്ധേയ ആയിരുന്നില്ല. എന്നാൽ, ദൈവത്തിലുള്ള അവളുടെ അടിയുറച്ച വിശ്വാസം അവളെ പരിചയമുള്ള പലർക്കും ഒരു ഉത്തേജനമായിരുന്നു. എന്റെ ഒരു സുഹൃത് ഇങ്ങനെ പറഞ്ഞു, “ഒരു പ്രതിസന്ധിയിൽ എന്ത് ചെയ്യണമെന്ന് അറിയാത്തപ്പോൾ” “ഞാൻ പ്രശസ്തരായ പ്രസംഗകരുടെയോ എഴുത്തുകാരുടെയോ വാക്കുകളല്ല, മറിച്ച് അനിത പറഞ്ഞതെന്താണ് എന്ന് ഞാൻ ചിന്തിക്കും”.
നാം പലരും അനിതയെപ്പോലെയാണ് – സാധാരണ ജീവിതം നയിക്കുന്ന സാധരണക്കാർ. നമ്മുടെ പേരുകൾ വർത്തകളിലോ നമ്മുടെ പുകഴയ്ക്കായ് സ്മാരകങ്ങളോ ഉണ്ടാവില്ല. എന്നാൽ യേശുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്ന ജീവിതം സാധാരണമല്ല. എബ്രായർ 11 ൽ രേഖപ്പെടുത്തിയിരിക്കുന്ന പലർക്കും പേരില്ല (വാ.35-38); അവർ സങ്കീര്ണ്ണത നിറഞ്ഞ പാതയിൽ നടന്നു എങ്കിലും അവരുടെ ഈ ലോക ജീവിതത്തിൽ വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല (വാ.39). എന്നാൽ, അവർ ദൈവത്തെ അനുസരിച്ചതുകൊണ്ടു അവരുടെ വിശ്വാസം വൃഥാവായില്ല. അവരുടെ കുപ്രസിദ്ധിയുടെ അഭാവത്തിനപ്പുറത്തേക്ക് ദൈവം അവരുടെ ജീവിതം ഉപയോഗിച്ചു. (വാ. 40)
നിങ്ങളുടെ ജീവിതത്തിലെ സാധാരണ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് നിരുത്സാഹമുണ്ടെങ്കിൽ, ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്ന ഒരു ജീവിതം നിത്യതയിലുടനീളം സ്വാധീനം ചെലുത്തുമെന്ന് ഓർക്കുക. നമ്മൾ സാധാരണക്കാരാണെങ്കിൽ പോലും, അസാധാരണമായ വിശ്വാസമുള്ളവരാകാം.
നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഏതു മേഖലയിൽ വിശ്വാസം അഭ്യസിക്കുവാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? നിങ്ങൾ ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ അനുസരണമുള്ളവരും വിശ്വസ്തരുമാകുവാൻ അവിടുന്ന് എങ്ങനെയാണ് സഹായിക്കുന്നത്?
വിശ്വസ്തനായ ദൈവമേ, വിശ്വാസ ജീവിതം നയിക്കുന്നത് എളുപ്പമല്ല. നിന്നെ എപ്പോഴും വിശ്വസിക്കാനും അനുസരിക്കാനും എന്നെ സഹായിക്കേണമേ.
നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നതിനെപ്പറ്റി പഠിക്കുവാൻ odb.org/us/2019/02/09/discovering-my-true-self.