പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ഒരു കടുത്ത വൈരാഗ്യത്തിൻറെ ഫലമാണ് നിങ്ങൾ നിങ്ങളുടെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഡയറക്റ്റ് കറന്റ് (ഡിസി) ഒരു ബാറ്ററിയിൽ നിന്ന് ഫ്ലാഷ് ലൈറ്റിലേക്കുള്ള വൈദ്യുതി, അല്ലെങ്കിൽ ആൾട്ടർനേറ്റ് കറന്റ് (എസി), നാം സാധാരണ ഉപയോഗിക്കുന്നത വൈദ്യുതി, ഇതിൽ ഏതാണ് വികസനത്തിന് അനുയോജ്യമായ വൈദുതി എന്നതിനെ ചൊല്ലി ശാസ്ത്രജ്ഞരായ തോമസ് എഡിസണും നിക്കോള ടെസ്ലയും തമ്മിൽ യുദ്ധം ചെയ്തു.

ഒടുവിൽ, ടെസ്‌ലയുടെ എസി ആശയങ്ങൾ ആശയം പ്രചാരത്തിലാകുകയും ലോകമെമ്പാടുമുള്ള വീടുകൾക്കും ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും വൈദ്യുതി നൽകാൻ അവ ഉപയോഗിക്കുകയും ചെയ്‌തു. വലിയ ദൂരങ്ങളിലൂടെ വൈദ്യുതി അയയ്ക്കുന്നതിന് എസി കൂടുതൽ കാര്യക്ഷമമാണ്, വിദൂര സ്ഥലങ്ങളിൽ വൈദ്യുതി അയക്കുവാൻ എസി മികച്ചതാണ് എന്ന് തെളിയിക്കപ്പെട്ടു. 

യേശുവിലുള്ള വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ചിലപ്പോൾ നമുക്ക് ജ്ഞാനം ആവശ്യമാണ് ( റോമർ 14:1-12 കാണുക). അത്തരം സാഹചര്യങ്ങളിൽ വ്യക്തതക്കായി ദൈവീക സഹായം തേടുവാൻ അപ്പോസ്തലനായ പൗലോസ് നമ്മോട് ആഹ്വാനം ചെയ്യുന്നു. അദ്ദേഹം പറയുന്നു, “വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും” (ഫിലി.3:15). കുറച്ച് വാക്യങ്ങൾക്ക് ശേഷം, രണ്ടു വ്യക്തികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവരെ ഭിന്നപ്പിക്കുന്നത് കാണാം – പൗലോസിനെ ദുഃഖിപ്പിച്ച ഒരു സംഘർഷം: “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു”.(4:2)

എപ്പോഴൊക്കെ അഭിപ്രായ വ്യത്യാസം  നമ്മെ ഭിന്നിപ്പിക്കുന്നുവോ, അപ്പോഴൊക്കെ നാം ദൈവീക കൃപയും, വചനത്തിലെ ജ്ഞാനവും, മുതിർന്ന വിശ്വാസികളുടെ അഭിപ്രായവും പ്രാർത്ഥനയുടെ ശക്തിയും തേടണം.  കർത്താവിൽ “ഏകചിന്തയോടിരിപ്പാൻ” നമുക്ക് പരിശ്രമിക്കാം.(വാ.2)