“അവൻ ജീവിക്കും”, മൃഗഡോക്ടർ പറഞ്ഞു, “പക്ഷെ അവന്റെ കാൽ മുറിച്ചുമാറ്റണം.” എന്റെ സുഹൃത്ത് കൊണ്ടുവന്ന സങ്കരയിനം നായകുട്ടിയുടെ കാലിൽ ഒരു കാർ കയറിയതായിരുന്നു. “ഇതിന്റെ ഉടമ താങ്കളാണോ” ശസ്ത്രക്രിയക്കായി അല്പം വലിയ ഒരു തുക ബില്ലുണ്ട്, ഒപ്പം നായകുട്ടി സുഖംപ്പെടുന്നതുവരെ പരിപാലിക്കുകയും വേണം. “ഇപ്പോൾ മുതൽ ഉടമ ഞാനാണ്” എന്റെ സുഹൃത്ത് മറുപടി പറഞ്ഞു. അവളുടെ കരുണ ആ നായകുട്ടിക്ക് സ്നേഹമുള്ള ഒരു വീട്ടിൽ ഒരു ഭാവി നൽകി.
മെഫിബോശേത്, തന്നെ പ്രീതി ലഭിക്കുവാൻ യോഗ്യതയില്ലാത്ത ഒരു “ചത്ത നായയാണ്” കണ്ടത് (2 ശമൂ. 9:8). ഒരു അപകടം മൂലം രണ്ടു കാലുകൾക്കും മുടന്ത് ഉള്ളതിനാൽ, തന്റെ സുരക്ഷക്കും പരിപാലനത്തിനും അദ്ദേഹത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരുന്നു (4:4 കാണുക). അതിലുപരിയായി, തന്റെ മുത്തച്ഛനായ ശൗൽ രാജാവിന്റെ മരണത്തിന് ശേഷം, പുതുതായി നിയമിതനായ ദാവീദ് രാജാവ്, നാട്ടുനടപ്പനുസരിച്ച് ശത്രുക്കളെയൊക്കെ കൊന്നുകളയുവാൻ ആജ്ഞാപിക്കുമോ എന്നും അദ്ദേഹം ഭയന്നു.
എന്നാൽ തന്റെ സുഹൃത്തായ യോനാഥനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തിന്റെ മകനായ മെഫിബൊശേത് തന്റെ സ്വന്തം മകനെപ്പോലെ സുരക്ഷിതനായി പരിപാലിക്കപ്പെടുമെന്ന് ദാവീദ് ഉറപ്പുനൽകി (9:7). അങ്ങനെതന്നെ, ഒരിക്കൽ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാമും, മരണത്തിനായി മുദ്രയിടപ്പെട്ടു, യേശുവിനാൽ രക്ഷിക്കപ്പെട്ടു അവിടുത്തോടൊപ്പം എന്നേക്കും സ്വർഗത്തിൽ ഒരു സ്ഥലവും നൽകിയിരിക്കുന്നു. അതാണ് സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കുന്നവർ എന്ന് ലൂക്കോസ് തന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് (ലൂക്കോസ് 14:15). ഇവിടെ നാം ഒരു രാജാവിന്റെ പുത്രന്മാരും പുത്രിമാരുമാണ്. എത്ര അതിരുകവിഞ്ഞ യോഗ്യതയില്ലാത്ത കരുണയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കൃതജ്ഞതയോടും ഉല്ലാസത്തോടും നമുക്ക് ദൈവത്തോട് അടുത്ത് ചെല്ലാം.
ദൈവം നമ്മെ സംരക്ഷിക്കുന്നുവെന്നും പരിപാലിക്കുന്നുവെന്നും മറന്നുപോകാൻ സാധ്യതയുള്ളതെപ്പോഴാണ്? അത്തരമൊരു സാഹചര്യത്തിൽ 2 ശമൂവേൽ 9:6-13 എങ്ങനെയാണ് താങ്കളെ ഉത്സാഹിപ്പിക്കുന്നത്?
പ്രിയ യേശുവേ, എന്നെ രക്ഷിച്ച് അങ്ങയുടെ പന്തിയിൽ എനിക്ക് എന്നേക്കുമായി ഒരു സ്ഥലം തന്നതിന് നന്ദി. ഞാൻ അങ്ങയുടെ ഓമനക്കുഞ്ഞാണെന്ന് എന്നെ ഓർമിപ്പിച്ച്, അങ്ങേ സ്തുതിക്കുവാനും ആശ്രയിക്കുവാനും എന്നെ സഹായിക്കേണമേ.