കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സിംഗപ്പൂരിലെ പലരും രോഗം ബാധിക്കാതിരിക്കാൻ വീട്ടിൽ തന്നെയിരുന്നു. പക്ഷേ അത് സുരക്ഷിതമാണെന്ന് കരുതി ഞാൻ സന്തോഷത്തോടെ നീന്തൽ തുടർന്നു.

ഞാൻ പൊതു സ്ഥലങ്ങളിലെ നീന്തൽ കുളങ്ങൾ ഉപയോഗിക്കുന്നതിനാൽ, എനിക്ക് കോവിഡ് വന്നാൽ  പ്രായമായ തന്റെ അമ്മയ്ക്ക്‌ വൈറ്സ് ബാധ ഉണ്ടായേക്കാമെന്ന് എന്റെ ഭാര്യ ഭയന്നു. “കുറച്ചു സമയത്തേക്ക് എനിക്ക് വേണ്ടി നീന്തൽ ഒഴിവാക്കാൻ കഴിയില്ലേ” എന്നവൾ എന്നോട് ചോദിച്ചു.

ആദ്യം, ചെറിയ അപകടസാധ്യതയുണ്ടെന്ന് വാദിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇത് അവളുടെ വികാരങ്ങളെക്കാൾ മുറിപ്പെടുത്തുന്നു എന്ന് എനിക്ക് മനസ്സിലായി.  ഇത് അവളെ വിഷമിപ്പിക്കുന്നെങ്കിൽ-അത്ര പ്രധാനമല്ലാത്ത- നീന്തലിന് ഞാൻ എന്തിനിത്ര പ്രാധാന്യം കൊടുക്കണം. 

റോമർ 14 ൽ, അപ്പൊസ്‌തലനായ പൗലോസ് ക്രിസ്തുവിലുള്ള വിശ്വാസികൾ ചില ഭക്ഷണങ്ങൾ കഴിക്കുന്നതും ചില ഉത്സവങ്ങളിൽ പങ്കെടുക്കുന്നതും മുതലായ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നത് കാണാം. ചിലർ അവരുടെ കാഴ്ചപ്പാടുകളെ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലനായിരുന്നു.

അപ്പൊസ്‌തലനായ പൗലോസ് റോമിലുള്ള സഭയെയും നമ്മെയും ഓർമ്മപ്പെടുത്തുന്നുന്നത്, യേശുവിലുള്ള വിശ്വാസികൾ സാഹചര്യങ്ങളെ വ്യത്യമായാണ് കാണുന്നത് എന്നാണ്. നമുക്കും നമ്മുടെ മനോഭാവങ്ങൾക്കും  ആചാരങ്ങൾക്കും നിറം നൽകുന്ന വ്യത്യസ്തമായ പശ്ചാത്തലങ്ങളുണ്ട്. “അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ”(വാ.13) എന്ന് അദ്ദേഹം എഴുതി.

ദൈവത്തിന്റെ കൃപ നമുക്ക് സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം സഹവിശ്വാസികളോടുള്ള അവിടുത്തെ സ്നേഹം പ്രദർശിപ്പിക്കുവാനും നമ്മെ സഹായിക്കുന്നു. സുവിശേഷത്തിൽ കാണുന്ന അടിസ്ഥാന സത്യങ്ങളുമായി വിരുദ്ധമല്ലാത്ത തരത്തിൽ നിയമങ്ങളെയും ആചാരങ്ങളെയുംകുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളെ മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങൾക്കുമേൽ കാണുവാൻ ആ സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാം (വാ.20).