കഴിഞ്ഞ 6 വര്ഷങ്ങളായി ആഗ്നസ് തന്റെ പ്രീയപ്പെട്ട അമ്മായിയമ്മയുടെ (ഒരു പാസ്റ്ററുടെ ഭാര്യയായിരുന്നു) മാതൃക പിന്തുടർന്ന് ഒരു “ഉത്തമ ശുശ്രൂഷകന്റെ ഭാര്യയാകുവാൻ” പരിശ്രമിക്കുകയായിരുന്നു. ഈ ഒരു കർത്തവ്യത്തിൽ തനിക്ക് ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആകുവാൻ കഴിയില്ലെന്ന് കരുതി തന്റെ ക്രിയാത്മകതകളെ കുഴിച്ചുമൂടി വിഷാദയായി ആത്മഹത്യ ചെയ്യാൻ ആലോചിച്ചു. അടുത്തുള്ള ഒരു പാസ്റ്ററിന്റെ സഹായം കൊണ്ട് മാത്രമാണ് താനായിരുന്ന അന്ധകാരത്തിൽനിന്ന് അവൾ പുറത്തു കടന്നത്. അദ്ദേഹം ദിവസവും അവൾക്കായി പ്രാർത്ഥിക്കുകയും എല്ലാ പ്രഭാതത്തിലും രണ്ടു മണിക്കൂർ എഴുതുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് അവളിൽ “മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ” – എന്ന് അവൾ സ്വയം വിളിക്കുന്ന, ദൈവം അവൾക്ക് നൽകിയ വിളിയെ ഉണർത്തി. “എനിക്ക് ഞാൻ ആയിരിക്കുവാൻ – തികഞ്ഞ വ്യക്തിത്വമാകുവാൻ – എന്നിൽ ദൈവം തന്നിരിക്കുന്ന സർഗ്ഗാത്മകതയുടെ എല്ലാ ഉറവുകളുടെയും പാത ഞാൻ കണ്ടെത്തണം”.
പിന്നീട് അവൾ തന്റെ വിളി കണ്ടെത്തിയതിനെ പ്രകടമാക്കുന്ന ദാവീദിന്റെ ഒരു സങ്കീർത്തനാം ചൂണ്ടിക്കാട്ടി: “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” (സങ്കീ.37:4). തന്നെ നയിക്കുവാനും വഴിനടത്തുവാനും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവളുടെ വഴികളെ ദൈവത്തിൽ ഭരമേല്പിച്ചപ്പോൾ (വാ.5), എഴുതുവാനും ചിത്രം വരക്കുവാനും മാത്രമല്ല ശരിയായ രീതിയിൽ ദൈവത്തോട് സംഭാഷിക്കുവാൻ മറ്റുള്ളവരെ സഹായിക്കുവാനും ദൈവം വഴിയൊരുക്കി.
നമുക്ക് ഓരോരുത്തർക്കുമായി ദൈവത്തിന്റെ പക്കൽ “മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ” ഉണ്ട്. അത് നാം അവിടുത്തെ പ്രീയ മക്കളാണെന്ന് അറിയുവാൻ മാത്രമല്ല, നമ്മുടെ ദാനങ്ങളും അഭിനിവേശങ്ങളും കൊണ്ട് അവിടുത്തെ ശുശ്രൂഷിക്കുവാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ മനസ്സിലാക്കുവാനുമാണ്. നാം അവിടുത്തെ ആശ്രയിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമ്മെ നയിക്കും.
മറ്റൊരാളായി ജീവിക്കുവാൻ ശ്രമിച്ച ആഗ്നെസിന്റെ ജീവിതം നിങ്ങളുമായി എങ്ങനെ പ്രതിധ്വനിക്കുന്നു? ദൈവം നിങ്ങളുടെ "മുദ്രയിട്ട ഉത്തരവിൽ" എന്താണ് വച്ചിരിക്കുന്നത്?
സൃഷ്ടാവായ ദൈവമേ, അവിടുന്ന് എന്നെ അങ്ങയുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു. അങ്ങയെ അധികമായി സ്നേഹിക്കുന്നതിനും സേവിക്കുന്നതിനും എന്റെ വിളിയെ അറിയുവാനും സ്വീകരിക്കുവാനും എന്നെ സഹായിക്കേണമേ.
നിങ്ങളുടെ വ്യക്തിത്വം ക്രിസ്തുവിൽ എങ്ങനെ വേരൂന്നിയിരിക്കുന്നു എന്നറിയുക DiscoverTheWord.org/series/in-christ/.