2010 ൽ “ഞാൻ വിരസമായവ ഇഷ്ടപ്പെടുന്നു”( ഐ ലൈക് ബോറിങ് തിങ്സ്) എന്ന ബ്ലോഗ് ആരംഭിച്ച ജെയിംസ് വാർഡ്, ” വിരസതയുടെ സമ്മേളനം” എന്ന പേരിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അത് ലൗകികവും സാധാരണവും അവഗണിക്കപ്പെട്ടതുമായ കാര്യങ്ങളുടെ, ഒരു ദിവസത്തെ ആഘോഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗകർ ഒക്കെ സംസാരിച്ചത് അർത്ഥശൂന്യമായി കണക്കാക്കുന്ന വിഷയങ്ങളായ തുമ്മൽ, നാണയം ഒറ്റാൽ സാധങ്ങൾ ലഭിക്കുന്ന വില്പന യന്ത്രത്തിന്റെ ശബ്ദം, 1999 ലെ ഇങ്ക് ജെറ്റ് പ്രിന്റർ എന്നിവയായിരുന്നു. വിഷയങ്ങളൊക്കെ വിരസമായവയാണെന്ന് വാർഡിന് അറിയാം, എന്നാൽ പ്രസംഗകർക്ക് ഏത് സാധാരണ കാര്യത്തെയും രസകരമായും അർത്ഥമുള്ളതായും ആനന്ദകരമായും തീർക്കാൻ കഴിയും.
സഹസ്രാബ്ദങ്ങൾക്കു മുമ്പ് , ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ അർത്ഥശൂന്യവും ലൗകികവുമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തി. പ്രയത്നങ്ങളുടെ പിന്നാലെ പോയി, ആട്ടിൻ കൂട്ടത്തെ സമ്പാദിച്ചു, മഹാസമ്പത്ത് ശേഖരിച്ചു , സംഗീതക്കാരെ സമ്പാദിച്ചു, രമ്യഹർമ്മങ്ങൾ നിർമ്മിച്ചു. (സഭാ. 2:4-9) ഇവയിൽ കുലീനമായതും അല്ലാത്തവയും ഉണ്ടായിരുന്നു. അർത്ഥം അന്വേക്ഷിച്ചുള്ള ഈ യാത്രയുടെ അവസാനം എല്ലാം വിരസമായാണ് രാജാവിന് അനുഭവപ്പെട്ടത് (വാ. 11). ദൈവത്തെ ഉൾകൊള്ളിക്കുവാനായി, മനുഷ്യന്റെ അനുഭവത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന, ഒരു ലോകവീക്ഷണമാണ് ശലോമോന് ഉണ്ടായിരുന്നത്. എന്നാൽ, അവസാനം, ദൈവത്തെ അംഗീകരിച്ച് ആരാധിക്കുമ്പോൾ മാത്രമാണ് ഈ ലൗകിക കാര്യങ്ങളും ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ( 12:1-7) നമുടെ ജീവിതം വല്ലാതെ മടുക്കുമ്പോൾ (വാ.1 ) നമ്മുടെ തന്നെ അനുദിന സമ്മേളനം നടത്താം അങ്ങനെ “സ്രഷ്ടാവിനെ ഓർക്കുക”- ഈ ദൈവം നമ്മുടെ ഐഹിക കാര്യങ്ങളെ അർത്ഥമുള്ളതാക്കി മാറ്റും.
നാം അവനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾ അത്ഭുതവും; നിസ്സാര കാര്യങ്ങളിലും കൃതജ്ഞത തോന്നുന്നവരും; ജീവിതത്തിലെ അർത്ഥശൂന്യമെന്ന് കരുതുന്ന കാര്യങ്ങളിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
സംതൃപ്തി തരാൻ കഴിയാത്ത കാര്യങ്ങളിൽ അർത്ഥം കണ്ടെത്താൻ പ്രയാസമായിരിക്കുന്നതിന് കാരണമെന്ത്? ദൈവത്തിൽ തന്നെ അർത്ഥം കണ്ടെത്തുന്നതിനായി ജീവിതം ഒരിക്കൽ കൂടി ദൈവമുമ്പിൽ സമർപ്പിച്ച് അവനെ ആരാധിക്കാൻ തീരുമാനിക്കേണ്ടതുണ്ടോ?
ദൈവമേ, ഈ വിരസ ലോകത്തിന് അർത്ഥം നല്കാൻ അങ്ങേക്ക് മാത്രമേ കഴിയൂ. എന്റെ ജീവിതത്തിലെ സാമാന്യമായ അനുഭവങ്ങളിൽ അങ്ങയുടെ അർത്ഥവും ആനന്ദവും അത്ഭുതവും നിറക്കേണമേ.