കോവിഡ് – 19 വ്യാപനം തടയാൻ  അമേരിക്കയിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായപ്പോൾ കടയുടമകൾ തങ്ങളുടെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകണം , എങ്ങനെ വാടക അടയ്ക്കണം, പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യും എന്നറിയാതെ പ്രയാസപ്പെട്ടു. അവരുടെ ഈ ഉത്ക്കണ്ഠ തിരിച്ചറിഞ്ഞ്, ഒരു സഭയുടെ പാസ്റ്റർ പ്രയാസമനുഭവിക്കുന്ന ബിസിനസ്സുകാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള  ഒരു സംരഭത്തിന് തുടക്കമിട്ടു.

” പലരും ഇപ്പോൾ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ഞെരുക്ക കാലത്ത് ചെലവഴിക്കാൻ വേണ്ടി നാം സൂക്ഷിച്ച് വെക്കുന്ന പണം ഇപ്പോൾ  വെറുതെ വെക്കുന്നത് ശരിയല്ല ” എന്ന്  പറഞ്ഞുകൊണ്ട് ഈ പാസ്റ്റർ മറ്റ് സഭകളെയും ഈ സംരഭത്തിൽ പങ്കുചേരുവാൻ പ്രോത്സാഹിപ്പിച്ചു.

‘ഞെരുക്ക കാല ഫണ്ട്’ എന്നത് സാധാരണ വരുമാനത്തിൽ ഇടിവുണ്ടാകുകയും എന്നാൽ ക്രമമായി ചെയ്യേണ്ട ചെലവുകൾ ചെയ്യേണ്ടി വരികയും ചെയ്യുന്ന സമയത്തിനായി മാറ്റിവെക്കപ്പെടുന്ന പണമാണ്. നാം സ്വന്തകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാഭാവികമാണെങ്കിലും തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നത് നാം സ്വന്തകാര്യത്തിനപ്പുറം ഔദാര്യ ശീലരായി മററുള്ളവരെയും ശുശ്രൂഷിക്കണം എന്നാണ്. സദൃശ്യവാക്യങ്ങൾ 11:24, 25 ഇപ്രകാരം പറയുന്നു: ” ഒരുത്തൻ വാരി വിതറിയിട്ടും വർധിച്ചു വരുന്നു … ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവനു തണപ്പുകിട്ടും. “

ഇന്ന് നിങ്ങളുടെ ജീവിതം കൂടുതൽ  പ്രകാശമാനമാണോ?  എന്നാൽ  ആരുടെയെങ്കിലും ലോകം പേമാരി നിറഞ്ഞതാണോയെന്ന് ചുററുമൊന്ന് കണ്ണോടിച്ച് നോക്കൂ. ദൈവം നിങ്ങൾക്ക് കൃപയാൽ നല്കിയ നന്മകൾ ഔദാര്യമായി പങ്കുവെക്കുകയാണെങ്കിൽ അവ വർദ്ധിച്ചു വരും. ഉദാരമനസ്കരായിരിക്കുക എന്നത് മറ്റുള്ളവർക്ക് പ്രത്യാശ നൽകുവാൻ കഴിയുന്ന ഒരു നല്ല മാർഗ്ഗമാണ്, ഒപ്പം ഉപദ്രവിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും.