അദിത്തും ഭാര്യ രേഷ്മയും ചേർന്ന് അവരുടെ വീട്ടിൽ തൂക്കുവാൻ ഒരു ചിത്രത്തിനുവേണ്ടി കടയിൽ പരതുകയായിരുന്നു. അദിത്ത് തെരഞ്ഞെടുത്ത ചിത്രം ഏറ്റവും യോജിച്ചതെന്ന് കരുതി രേഷ്മയെ കാണിച്ചു. സിറാമിക്കിൽ നിർമ്മിച്ച ആ ചിത്രത്തിന്റെ വലത് വശത്ത് കൃപ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ ഇടത് വശത്ത് നീളത്തിലുള്ള രണ്ട് വിള്ളലുകൾ വീണിട്ടുണ്ടായിരുന്നു. ” ഇത് പൊട്ടിയതാണ് ” എന്ന് പറഞ്ഞ് രേഷ്മ പൊട്ടലില്ലാത്ത ഒന്നിനായി പരതി. അപ്പോൾ അദിത്ത് പറഞ്ഞു: “അല്ല, അതാണ് കാര്യം, നമ്മൾ തകർച്ച സംഭവിച്ചവരാണ്; അവിടെ യഥാസമയം കൃപ വന്നു ചേർന്നു . ” അവർ വിള്ളൽ വീണ ആ ചിത്രം തന്നെ വാങ്ങി. ” ഇത് തകർന്ന ചിത്രമല്ലേ ” എന്ന് കടയുടമ ആശ്ചര്യം കൂറി. അതേ “നാമും അങ്ങനെ തന്നെ” എന്ന് രേഷ്മ മന്ത്രിച്ചു.
ഒരു “തകർന്ന” വ്യക്തി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഒരാൾ ഇങ്ങനെയതിനെ നിർവചിച്ചിട്ടുണ്ട്: നാം സ്വയം നമ്മുടെ ജീവിതത്തെ ശരിയാക്കാനായി എത്രയധികം കഠിനമായി പരിശ്രമിച്ചിട്ടും അത് നന്നാകുന്നതിനു പകരം വഷളാകുന്നു എന്ന തിരിച്ചറിവാണത്. ദൈവത്തിനായുള്ള നമ്മുടെ വാഞ്ജയുടെ തിരിച്ചറിവും, അവിടുത്തെ ഇടപെടൽ ആവശ്യമാണ് എന്ന് സമ്മതിക്കുന്നതുമാണത്.
പൗലോസ് അപ്പസ്തോലൻ ഈ തകർന്ന അവസ്ഥയെ ” അതിക്രമത്തിലും പാപത്തിലും മരിച്ചത് ” (എഫേസ്യർ 2:1) എന്ന നിലയിലാണ് പറയുന്നത്. പാപക്ഷമക്കും ജീവിത വ്യതിയാനത്തിനും ആധാരം 4,5 വാക്യങ്ങളിൽ പറയുന്നതുമാണ് ; “കരുണാസന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം … നമ്മെ ജീവിപ്പിച്ചു … കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. “
“ഞാൻ തകർന്നവനാണ്” എന്ന് സമ്മതിക്കുകയാണെങ്കിൽ ദൈവം തന്റെ കൃപയാൽ നമ്മെ സൗഖ്യമാക്കുവാൻ മനസ്സുള്ളവനാണ്.
നിങ്ങളുടെ തകർച്ചയെ സൗഖ്യമാക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കുവാൻ നിങ്ങൾക്ക് ഇടയായത് എന്തുകൊണ്ട്? ഇന്ന് ദൈവം നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് ?
ദൈവമേ, നിന്റെ കൃപയാൽ എന്നെ സമ്പന്നനാക്കിയതിന് നന്ദി. കൃപയാൽ വിശ്വാസം മൂലം ദാനമായി ലഭിച്ച രക്ഷയെയും രക്ഷകനെയും ഓർത്ത് അഭിമാനം കൊള്ളുവാൻ ഇടയാക്കണമെ.