ഡെച്ച് വീടുകളികളിൽ സാധാരണയായി കണ്ടുവരാറുള്ള നീലയും വെള്ളയും നിറമുള്ള അലങ്കാരത്തിനായുള്ള സിറാമിക് ടൈലുകൾ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഡെൽഫ്റ്റ് നഗരത്തിലാണ്. നെതർലൻഡിലെ പ്രസിദ്ധമായ ദൃശ്യങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത് : സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ, അവിടെ എല്ലായിടത്തും കാണുന്ന കാറ്റാടി യന്ത്രങ്ങൾ, ആളുകൾ ജോലി ചെയ്യുന്നതും കളിക്കുന്നതും എല്ലാം.
പത്തൊമ്പതാം നൂറ്റാണ്ടിൽ , ചാൾസ് ഡിക്കെൻസ് തന്റെ “ ഒരു ക്രിസ്മസ് കരോൾ”എന്ന പുസ്തകത്തിൽ ഈ ടൈലുകൾ എങ്ങിനെയാണ് തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുവാൻ ഉപയോഗിച്ചിരുന്നത് എന്ന് എഴുതിയിറ്റുണ്ട്. ഒരു ഡച്ചുകാരന്റെ വീട്ടിലെ നെരിപ്പോടിനരികിൽ പാകിയിരിക്കുന്ന മനോഹരമായ ഡെൽഫറ്റ് ടൈലുകളിൽ “ കായീനും ഹാബേലും, ഫറവോന്റെ പുത്രിമാർ , ശേബാരാജ്ഞി , … പിന്നെ അപ്പോസ്തലന്മാർ കടലിൽ പോകുന്നതും” ഉണ്ടായിരുന്നതായി വിവരിക്കുന്നു. മിക്ക വീടുകളിലും തീ കായാനായി ഒന്നിച്ചിരിക്കുമ്പോൾ ഈ ടൈലുകളെ പഠനോപകരണമാക്കി ബൈബിൾ കഥകൾ പങ്കിട്ടിരുന്നു. ദൈവത്തിന്റെ സ്വഭാവവും – അവന്റെ നീതിയും , കരുണയും, ദയയും എല്ലാം അവർ പഠിച്ചു.
ബൈബിളിലെ സത്യങ്ങൾ വളരെ പ്രസക്തമായി തുടരുകയാണ് ഇന്നും. സങ്കീർത്തനം 78 നമ്മെ പഠിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് “ പുരാതന കടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു”( വാ. 2 – 3). അത് നമ്മോട് നിർദ്ദേശിക്കുന്നത് “ നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവൃത്തികളും വിവരിച്ചു പറയും” “ വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും” (വാ. 4, 6) വേണമെന്നാണ്.
ദൈവത്തിന് മഹത്വവും അർഹമായ പുകഴ്ചയും കൊടുക്കുവാനായി, ഓരോ തലമുറയോടും തിരുവെഴുത്തുകളിലെ സത്യങ്ങളെ വിവരിക്കുവാൻ പറ്റിയ ക്രിയാത്മകവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ ദൈവത്തിന്റെ സഹായത്താൽ നമുക്ക് കണ്ടെത്താൻ കഴിയും.
പുതിയ ഒരാൾക്ക് തിരുവെഴുത്തിലെ സത്യത്തെ ഫലപ്രദമായി വിവരിച്ച് കൊടുക്കുവാൻ ഏതെല്ലാം വഴികളാണ് നിങ്ങൾ കണ്ടിരിക്കുന്നത് ? "ദൈവത്തിന്റെ സ്തുത്യർഹമായ പ്രവൃത്തികൾ " അറിയേണ്ടതായ ആരാണുള്ളത് ?
സ്നേഹവാനായ ദൈവമേ, അങ്ങയുടെ അത്ഭുതങ്ങളെ മറ്റുള്ളവരെ അറിയിക്കുവാൻ ഞാൻ തിരുവെഴുത്തുകളിൽ നിന്ന് പഠിച്ചിട്ടുള്ളത് വിശദീകരിക്കുവാനുള്ള വഴികൾ എനിക്ക് കാണിച്ചു തരേണമേ.
ബൈബിളിലെ മർമ്മത്തെ കൂടുതൽ പഠിക്കുവാൻ സന്ദർശിക്കുക: ChristianUniversity.org/HR110.