പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന് ഞാൻ പെട്ടിയിലുള്ള പുസ്തകങ്ങൾ തിരയുന്നതിനിടയിൽ കടയുടമ അടുക്കൽ വന്നു. ലഭ്യമായ പുസ്തകങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വിശ്വാസത്തിൽ തല്പരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ഇടപെടലിനായി നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ആത്മകഥ കണ്ടു , അതിനെക്കുറിച്ച് ആരംഭിച്ച ചർച്ച പതിയെ ദൈവത്തിലേക്ക് എത്തിച്ചേർന്നു. ദൈവീകമായ കാര്യങ്ങളിലേക്ക് ഞങ്ങളുടെ സംസാരത്തെ തിരിച്ചു വിടുവാൻ എന്റെ പെട്ടെന്നുള്ള പ്രാർത്ഥനക്ക് കഴിഞ്ഞു എന്നത് അവസാനം ഞാൻ നന്ദിയോടെ ഓർത്തു.
പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവുമായി സംസാരിക്കുന്നതിനിടയിൽ ഒരു നിർണ്ണായക വിഷയത്തിൽ, നെഹെമ്യാവു പെട്ടെന്ന് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. യെരുശലേമിന്റെ നാശത്തിൽ ദുഃഖിതനായ നെഹെമ്യാവിനോട് താൻ എങ്ങിനെയാണ് സഹായിക്കേണ്ടത് എന്ന് രാജാവ് ചോദിച്ചു.നെഹെമ്യാവു രാജാവിന്റെ സേവകൻ മാത്രമാകയാൽ, യാതൊരു ആനുകൂല്യവും ചോദിക്കുവാൻ അർഹനല്ലായിരുന്നെങ്കിലും , അവന് ഒരു വലിയ ആനുകൂല്യം ആവശ്യമായിരുന്നു. അവൻ യെരുശലേമിനെ പുനർനിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നു. പട്ടണം പുനർനിർമ്മിക്കുന്നതിനായി രാജാവിനോട് അവധി ചോദിക്കുന്നതിനു മുമ്പ് “അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. ” (നെഹമ്യാവു 2:4-5) രാജാവ് നെഹെമ്യാവിന് സമ്മതം കൊടുക്കുക മാത്രമല്ല, യാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളും, പണിയുന്നതിനു ആവശ്യമായ മരങ്ങളും ഏർപ്പെടുത്തി കൊടുത്തു.
“ സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും.. ” (എഫെസ്യർ 6:18)- എന്നാണ് പ്രാർത്ഥനയിൽ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. ധൈര്യവും, ആത്മനിയന്ത്രണവും, അവബോധവും വേണ്ട നിമിഷങ്ങളെല്ലാം നാം പ്രാർത്ഥിക്കേണ്ടതാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം സംസാരിക്കുമ്പോൾ, നമ്മുടെ മനോഭാവവും, വാക്കുകളും നിയന്ത്രിക്കുവാൻ ദൈവം നമ്മെ സഹായിക്കും.
ഇന്ന് നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുവാൻ, ദൈവം ആഗ്രഹിക്കുന്നത് എങ്ങിനെയാണ്? അവനോടു തന്നെ ചോദിച്ച് കണ്ടുപിടിക്കൂ.
ഏതുതരത്തിലുള്ള നിങ്ങളുടെ സംസാരം വ്യത്യാസപ്പെടുത്താനാണ് ദൈവത്തിന്റെ സഹായം നിങ്ങൾക്ക് ആവശ്യമുള്ളത്? നിങ്ങളുടെ ജീവിതത്തിലെ ഏതു തരത്തിലുള്ള സന്ദർഭങ്ങളിലാണ് പ്രാർത്ഥന കൊണ്ട് ഏറ്റവും ഗുണം ആവശ്യമായിട്ടുള്ളത്?
പ്രീയ ദൈവമേ, ഞാൻ എന്റെ വാക്കുകൾ അങ്ങേക്ക് സമർപ്പിക്കുന്നു. അത് അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കേണമേ. മറ്റുള്ളവർക്ക് അത് ഉത്തേജനവും പ്രേരണയും ആകുവാൻ സഹായിക്കേണമേ.
പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ സന്ദർശിക്കുക ChristianUniversity.org/SF120