“എന്റെ മുത്തച്ഛൻ എന്നെ കടൽത്തീരത്ത് കൊണ്ടു പോയപ്പോഴൊക്കെ അദ്ദേഹം തന്റെ വാച്ച് അഴിച്ച് മാറ്റി വെച്ചു,” പ്രിയങ്ക ഓർത്തു. “ഒരിക്കൽ ഞാൻ അദ്ദേഹത്തോട് എന്തിനാണതെന്ന് ചോദിച്ചു.”

‘നിന്നോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് എത്ര പ്രീയപ്പെട്ടതാണെന്ന് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമയം കടന്നു പോകുമ്പോഴും ഞാൻ നിന്നൊടൊത്തിരിക്കാൻ മാത്രം ആഗ്രഹിക്കുന്നു, “അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ഉത്തരം നൽകി”.

പ്രിയങ്ക ആ സ്മരണ തന്റെ മുത്തച്ഛന്റെ മരണശുശ്രൂഷയിലാണ് പങ്ക് വെച്ചത്. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നായിരുന്നു അത്. മറ്റുള്ളവർ നമുക്കായി സമയമെടുക്കുന്നത് നമ്മെ എത്രമാത്രം വിലമതിക്കപ്പെട്ടതായി നമുക്ക് അനുഭവപ്പെടുമെന്ന കാര്യം ഞാൻ ധ്യാനിച്ചു. ദൈവത്തിന്റെ സ്നേഹപൂർവമായ പരിപാലനത്തേക്കുറിച്ചുള്ള വേദവാക്യങ്ങൾ അത് മനസ്സിലേക്ക് കൊണ്ടുവന്നു. 

ദൈവം എപ്പോഴും നമുക്കായി സമയമുണ്ടാക്കുന്നു. 145ആം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിച്ചു “യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” (വാ. 16–18).

ദൈവത്തിന്റെ നന്മയും ശ്രദ്ധയോടെയുള്ള വിചാരവും ഓരോ നിമിഷവും ശ്വസിക്കാൻ വായുവും കഴിക്കാൻ ഭക്ഷണവും നൽകി നമ്മെ നിലനിർത്തുന്നു. കാരണം അവൻ സ്നേഹ സമ്പന്നനാണ്, സകലത്തേയും നിർമ്മിച്ചവൻ നമ്മുടെ അസ്തിത്വത്തിന്റെ ഏറ്റവും സങ്കീർണ്ണമായ വിശദാംശങ്ങൾ പോലും കരുണയോടെ മെനയുന്നു. 

“കാലം കടന്നു പോകട്ടെ, എങ്കിലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നോടൊപ്പം എന്നേക്കുമായിരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് പറയുമ്പോലെ, ദൈവത്തിന്റെ സ്നേഹം എത്രയോ അഗാധവും അന്തമില്ലാത്തതുമാണ്. കാരണം, അവൻ നമുക്കായി നിത്യജീവനിലേക്കും അവന്റെ സന്നിധിയിലെ സന്തോഷത്തിലേക്കും തന്റെ ദയയാലും കരുണയാലും വഴി തുറന്നു.