പ്രതിജ്ഞകൾ ലംഘിക്കാനായി എടുക്കുന്നതാണെന്ന് തോന്നുന്നു. ചില ആൾക്കാർ ഈ യാഥാർത്ഥ്യത്തെ കളിയാക്കിക്കൊണ്ട് സാദ്ധ്യമായ പുതുവത്സര പ്രതിജ്ഞകൾ നിർദ്ദേശിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്നും ചിലത് ഇതാ:
സ്റ്റോപ്പ് ലൈറ്റിൽ സഹവാഹനക്കാരെ കൈവീശി കാണിക്കുക.
ഒരു മാരത്തോണിനു പേരു നൽകുക, അത് ഓടരുത്.
കാര്യങ്ങൾ മാറ്റിവെക്കുന്നത്-നാളെ നിർത്തുക.
തങ്ങളുടെ വ്യായാമക്രമം പങ്കുവക്കുന്നവരെ എല്ലാം സൗഹൃദ വലയത്തിൽനിന്ന് പുറത്താക്കുക
ഒരു പുതിയ തുടക്കം എന്ന ആശയം എത്രയായാലും ഗൗരവമുള്ള കാര്യമാണ്. പ്രവാസത്തിലായ യഹൂദ ജനത്തിനു അങ്ങനെയൊന്ന് അത്യാവശ്യമായിരുന്നു. എഴുപത് വർഷത്തെ തങ്ങളുടെ അടിമത്തത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും ദൈവം അവർക്ക് യെഹസ്ക്കേൽ പ്രവാചകനിലൂടെ “യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും“ (യെഹെസ്കേൽ 39:25CL) എന്ന് വാഗ്ദത്തം ചെയ്ത് ധൈര്യപ്പെടുത്തി.
പക്ഷേ, രാജ്യം ആദ്യം അടിസ്ഥാനങ്ങളിലേക്ക്-ദൈവം മോശക്ക് 800 വർഷങ്ങൾക്കു മുൻപ് നൽകിയ കല്പനകൾ-ലേക്ക് മടങ്ങിപ്പോകേണ്ടിയിരുന്നു. പുതുവർഷത്തിലെ ഉത്സവം ആചരിക്കുന്നത് അതിൽ പെട്ടതായിരുന്നു. പുരാതന യഹൂദ ജനങ്ങൾക്ക് വസന്തത്തിന്റെ ആരംഭത്തിലായിരുന്നു അത്. (45:18). ഉത്സവങ്ങളുടെ ഒരു പ്രധാന ലക്ഷ്യം അവരെ ദൈവത്തിന്റെ സ്വഭാവത്തേക്കുറിച്ചും അവന്റെ പ്രതീക്ഷയേയും കുറിച്ച് ഓർമ്മപ്പെടുത്തുക എന്നതായിരുന്നു. അവൻ അവരുടെ പ്രഭുക്കന്മാരോട് “സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ” (വാ. 9) എന്നു പറയുകയും അവരോട് സത്യസന്ധത നിർബന്ധിക്കുകയും ചെയ്തു (വാ.10).
ഈ പാഠം നമുക്കും ബാധകമാണ്. നമ്മുടെ വിശ്വാസം പ്രവൃത്തിയിൽ വന്നില്ലെങ്കിൽ അത് വിലയില്ലാത്തതാണ് (യാക്കോബ് 2:17). ഈ പുതിയ വർഷത്തിൽ ദൈവം നമുക്ക് ആവശ്യമായതു നൽകുമ്പോൾ “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം” എന്നും “കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” (മത്തായി 22:37–39) എന്നുമുള്ള അടിസ്ഥാനങ്ങളിലേക്ക് മടങ്ങി നാം നമ്മുടെ വിശ്വാസത്തെ ജിവിച്ചു കാണിക്കാം.
ഏതൊക്കെ വിധത്തിൽ നിങ്ങൾ അടിസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്? പുതുവർഷത്തിൽ നിങ്ങൾ അത് എങ്ങനെ പ്രാവർത്തികമാക്കും?
പിതാവേ, മറ്റുള്ളവരെ എനിക്ക് മുൻപായി നിറുത്തേണ്ടതെവിടെയെല്ലാമാണെന്ന് നിന്റെ ആത്മാവ് എനിക്ക് കാണിച്ചു തരേണമേ. നിന്നെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുവാൻ എന്നെ സഹായിക്കേണമേ.