ആ ചെറിയ ചുവന്ന ചതുരപ്പെട്ടി മാന്ത്രികമായിരുന്നു. കുട്ടിയായിരുന്നപ്പോൾ അതുമായി മണിക്കൂറുകൾ ഞാൻ കളിക്കുമായിരുന്നു. അതിലെ ഒരു നോബ് തിരിക്കുമ്പോൾ സ്ക്രീനിൽ എനിക്ക് തിരശ്ചീന രേഖകൾ ഉണ്ടാക്കാം. മറ്റേ നോബ് തിരിക്കൂ— ഇതാ ലംബ രേഖ. രണ്ടു നോബുകളും ഒരുമിച്ച് തിരിച്ചാൽ എനിക്ക് കോണോടുകോൺ, വൃത്തങ്ങൾ,ഡിസൈനുകൾ എന്നിയൊക്കെ നിർമ്മിക്കാമായിരുന്നു. എച്ച് എ സ്കെച്ച് കളിപ്പാട്ടം തലകീഴായി പിടിച്ചു ചെറുതായി കുലുക്കുമ്പോഴാണ് യഥാർത്ഥ മാജിക്ക് വരുന്നത്. പുതിയൊരു ഡിസൈൻ നിർമ്മിക്കാൻ അവ്സരം നൽകി ഒരു ശൂന്യമായ സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു.
ദൈവത്തിന്റെ പാപക്ഷമ പ്രവർത്തിക്കുന്നത് എച്ച് എ സ്കെച്ച് പോലെയാണ്. അവൻ നമ്മുടെ പാപങ്ങളെ തുടച്ചു നീക്കി നമുക്കായ് ഒരു വെടിപ്പുള്ള ക്യാൻവാസ് സൃഷ്ടിക്കുന്നു. ചെയ്ത തെറ്റുകളെ നാം ഓർത്താലും ദൈവം പൊറുക്കാനും മറക്കാനും തീരുമാനിക്കുന്നു. നമ്മുടെ പാപങ്ങളെ കണക്കിടുന്നില്ല, അവൻ അത് തുടച്ചു കളഞ്ഞു. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല (സങ്കീർത്തനങ്ങൾ 103:10) പകരം പാപക്ഷമയിലൂടെ കൃപ ലഭിക്കുമാറാക്കുന്നു. നമുക്ക് വൃത്തിയുള്ള ഒരു എഴുത്തുപലകയുണ്ട്—നാം ദൈവത്തിന്റെ ക്ഷമയെ അന്വേഷിക്കുമ്പോൾ പുതിയൊരു ജീവിതം നമ്മെ കാത്തിരിക്കുന്നു. അവന്റെ നമ്മോടുള്ള അത്ഭുതകരമായ ദാനം നിമിത്തം നമുക്ക് കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും വിടുതൽ പ്രാപിക്കാം.
ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു (വാ. 12). അത് നിങ്ങൾക്ക് എത്താവുന്നതിലും അകലെയാണ്! ദൈവത്തിന്റെ ദൃഷ്ടിയിൽ, കടും ചുവപ്പ് അക്ഷരങ്ങൾ പോലെയോ ഒരു മോശം ചിത്രം പോലെയോ നമ്മുടെ പാപങ്ങൾ ഇനി നമ്മിൽ ഒട്ടി നിൽക്കുന്നില്ല. തന്റെ അത്ഭുതകരമായ കൃപയ്ക്കും കരുണക്കും ദൈവത്തിനു നന്ദി പറയുവാനും അവനിൽ സന്തോഷിക്കുവാനുമുള്ള കാരണമാണത്.
ദൈവം നിങ്ങളുടെ പ്രവർത്തിക്കു തക്കവണ്ണം നിങ്ങളോട് ചെയ്യാത്തത് എന്തുകൊണ്ടാണ്? നിങ്ങളുടെ പാപങ്ങളെ നിങ്ങളോട് അകറ്റിയതിനു അവനു എങ്ങനെ നന്ദി പറയാൻ കഴിയും?
സ്നേഹമുള്ള ദൈവമേ, അവിടുന്നു പാപങ്ങൾ ക്ഷമിച്ചതിനായി നന്ദി. എന്റെ പാപങ്ങളെ അവിടുന്നു ഇനി ഓർക്കുന്നില്ല എന്ന് എന്നെ ഓർമിപ്പിക്കേണമേ.
ദൈവത്തിന്റെ പാപക്ഷമ DiscoverySeries.org/Q0602 ൽ വായിക്കു.