വിജയ് കേഡിയ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നാണ് വന്നത്; എങ്കിലും അയാൾക്ക് സ്റ്റോക്ക് മാർക്കെറ്റിൽ അതീവ താല്പര്യം ഉണ്ടായിരുന്നു. 2004-2005 ൽ ആളുകൾ അന്ന് വിലയില്ലാത്തതായി കരുതിയ മൂന്നു കമ്പനികളിൽ അയാൾ നിക്ഷേപിച്ചു. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെ അയാൾ സ്റ്റോക്കുകൾ വാങ്ങി. വിജയ്യുടെ ‘വിഡ്‌ഢിത്തം’ ഫലം കണ്ടു; കമ്പനിയുടെ മൂല്യം നൂറിലധികം മടങ്ങ് വർദ്ധിച്ച് പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന കരുത്തുള്ള നിക്ഷേപമായി മാറി.

തികച്ചും അസംബന്ധം എന്ന് തോന്നിച്ച നിക്ഷേപം നടത്തുവാൻ ദൈവം യിരെമ്യാവിനൊട് ആവശ്യപ്പെട്ടു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള നിലം വാങ്ങുക” (യിരെമ്യാവ് 32:8). ഇത് ഭൂമി വാങ്ങുവാനുള്ള സമയം അല്ലായിരുന്നു. രാജ്യം മുഴുവൻ കൊള്ളയടിക്കപ്പെടുന്നതിന്റെ വക്കിലായിരുന്നു. “അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു“(വാ. 2). യിരമ്യാവ് വാങ്ങിയതെല്ലാം ഉടനെ ബാബിലോണ്യരുടെ കയ്യിലാകുമായിരുന്നു. എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഏതു വിഡ്ഢിയാണ് നിക്ഷേപം നടത്തുക?

ദൈവത്തെ കേൾക്കുന്ന വ്യക്തി —മറ്റാർക്കും വിഭാവനം ചെയ്യാൻ സാധിക്കാത്ത ഭാവിയെ ആസൂത്രണം ചെയ്യുന്നവനാണ്. “ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (വാ. 15). ദൈവം നാശത്തിനപ്പുറം കണ്ടു. ദൈവം വിടുതലും, രോഗശാന്തിയും, യഥാസ്ഥാപനവും വരുത്തുമെന്ന് വാഗ്ദത്തം ചെയ്തു. ദൈവത്തോടുള്ള ബന്ധത്തിലോ ശുശ്രൂഷയിലോ നടത്തുന്ന അസംബന്ധ നിക്ഷേപങ്ങൾ മൂഢമായതല്ല— ദൈവം നമ്മെ നയിക്കുമ്പോൾ അത് ഏറ്റവും ബുദ്ധിപരമായ നീക്കമായിരിക്കും. (ദൈവമാണ് നിർദ്ദേശത്തിനു പിന്നിലെന്ന് പ്രാർത്ഥനയോടെ നാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്). മറ്റുള്ളവരുടെ “മൂഢ” നിക്ഷേപം ദൈവം നയിക്കുമ്പോൾ ഏറ്റവും അർത്ഥവത്താകുന്നു.