എന്റെ സുഹൃത്തിന്റെ പിതാവ് അടുത്തിടെ മരിച്ചു. പെട്ടെന്നൊരു ദിവസം അസുഖം വന്ന് സ്ഥിതി വഷളായി, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പോയി. എന്റെ സുഹൃത്തിനും തന്റെ പിതാവിനും തമ്മിൽ ശക്തമായ ആത്മബന്ധമുണ്ടായിരുന്നു, അവർക്കിനിയും ധാരാളം ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ തേടുവാനും സംഭാഷണങ്ങൾ നടത്തുവാനും ഉണ്ടായിരുന്നു. പറയാത്ത ഒരുപാട് കാര്യങ്ങൾ .. .ഇപ്പോൾ അവന്റെ പിതാവ്പോയി. എന്റെ സുഹൃത്ത് ഒരു പരിശീലനം ലഭിച്ച കൗൺസിലറാണ്. ദു:ഖത്തിന്റെ ഉയർച്ച താഴ്ചകൾ അവനറിയാം. മറ്റുള്ളവരുടെ വിഷമകരമായ സമയങ്ങളിൽ അവർക്കെങ്ങനെ ആശ്വാസം കൊടുക്കണമെന്നവനറിയാം. എന്നിട്ടും അവൻ എന്നോട് പറഞ്ഞു, “ചില ദിവസങ്ങളിൽ ഞാൻഎന്റെപിതാവിന്റെ സ്വരം കേൾക്കുവാൻ കൊതിക്കും. എല്ലാറ്റിലും എനിക്കേറ്റവും വലുത്, എന്റെ പിതാവിന്റെ സ്നേഹമുളള സ്വരമായിരുന്നു.”
യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന ഒരു പ്രധാന സംഭവം, യോഹന്നാന്റെ കൈകളാൽ നടന്ന അവന്റെ സ്നാനം ആയിരുന്നു. യോഹന്നാൻ എതിർക്കുവാൻ ശ്രമിച്ചെങ്കിലും, മനുഷ്യവർഗ്ഗവുമായി താതാത്മ്യം പ്രാപിപ്പാൻ അത് അനിവാര്യമാണെന്ന് യേശു തറപ്പിച്ചുപറഞ്ഞു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15). യേശു ചോദിച്ചതുപോലെ യോഹന്നാൻ ചെയ്തു. തുടർന്ന്, യോഹന്നാൻ സ്നാപകനും ജനത്തിനും യേശു ആരാണന്നു വ്യക്തമാക്കിയ ഒരു കാര്യം സംഭവിച്ചു, അത് യേശുവിന്റെയും ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കണം. സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിന്റെ ശബ്ദം ഉറപ്പുനൽകി: “ഇത് ഞാൻ സ്നേഹിക്കുന്ന എന്റെ മകനാണ്” (3:17).
വിശ്വാസികളുടെ ഹൃദയത്തിലുമുള്ള അതേ ശബ്ദം, നമ്മോടുള്ള അവന്റെ വലിയ സ്നേഹത്തിന്റെ ഉറപ്പ് നൽകുന്നു (1 യോഹ. 3: 1).
ആശ്വസിപ്പിക്കുന്ന പിതാവിൻ സ്വരം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതുപോലെ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും അവർക്കു പിതാവിൻ വചനങ്ങൾ പറഞ്ഞു കൊടുക്കുവാനും നമുക്കിന്ന് എങ്ങനെ സാധിക്കും?
പിതാവേ, നീ ഞങ്ങളെ എത്രയധികംസ്നേഹിക്കുന്നുഎന്നുംഞങ്ങൾനിന്റേതാണെന്നുംഉള്ള നിന്റെ ഉറപ്പുള്ള വചനങ്ങൾക്കായി നന്ദി.
ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാൻ, ChristianUniversity.org/NT218 സന്ദർശിക്കുക.