Month: മാർച്ച് 2022

​​ദൈവത്തിന്റെ നയതന്ത്രകാര്യാലയം

എൺപത്തിരണ്ട് വയസ്സുള്ള വിധവയായ ലുഡ്മില്ല, ചെക്ക് റിപ്പബ്ലിക്കിലെ തന്റെ വീടിനെ "സ്വർഗ്ഗരാജ്യത്തിന്റെ നയതന്ത്രകാര്യാലയം" എന്ന് പ്രഖ്യാപിച്ചു, "എന്റെ ഭവനം ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു വിപുലീകരണമാണ്.'' സ്നേഹമുള്ള ആതിഥ്യമര്യാദയോടെ, വേദനിക്കുകയും ആവശ്യത്തിലിരിക്കുകയും ചെയ്യുന്ന അപരിചിതരേയും സുഹൃത്തുക്കളേയും അവർ സ്വാഗതം ചെയ്യുന്നു, ചിലപ്പോൾ ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എപ്പോഴും അനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ മനോഭാവത്തോടെ താൻ അതു ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ആശ്രയിച്ചു കൊണ്ട്,തന്റെ സന്ദർശകരെ പരിപാലിക്കാനുള്ള സഹായത്തിനായി, ദൈവം തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന വിധങ്ങളിൽ അവർ സന്തോഷിക്കുന്നു.

യേശുവിനെ ഒരു ശബ്ബത്തിൽ, വീട്ടിൽ ക്ഷണിച്ച പ്രമുഖ മതനേതാവിന് വിപരീതമായി, ലുഡ്മില്ല തന്റെ ഭവനവും ഹൃദയവും തുറന്ന് യേശുവിനെ സേവിക്കുന്നു. യേശു ഈ ന്യായശാസ്ത്രിയോട് "ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ'' തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യണമെന്ന് പറഞ്ഞു - തനിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്നവരെയല്ല (ലൂക്കൊസ് 14:13). പരീശൻ തന്റെ ഗർവ്വത്താൽ യേശുവിന് ആതിഥ്യം വഹിച്ചു എന്ന് യേശുവിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുമ്പോൾ (വാ.12), ലുഡ്മില്ല, തനിക്ക് "ദൈവസ്നേഹത്തിന്റെയും അവന്റെ ജ്ഞാനത്തിന്റെയും ഉപകരണമാകാൻ" സാധിക്കുന്നതിന് ആളുകളെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു.

ലുഡ്മില്ല പറയുന്നതുപോലെ, മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കുന്നത് നമുക്ക് "സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധികൾ'' ആകാനുള്ള ഒരു മാർഗ്ഗമാണ്. അപരിചിതർക്ക് ഒരു കിടക്ക നൽകാൻ നമുക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, വ്യത്യസ്തവും സർഗാത്മകവുമായ രീതിയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമുക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾമുൻപിൽ വയ്ക്കാം. ഇന്ന് നമ്മുടെ ലോകത്ത്‌ ദൈവരാജ്യം എങ്ങനെ വ്യാപിപ്പിക്കാം എന്നു ചീന്തിക്കുക.

​​ദൈവം കറകളെ മായിക്കുന്നു

കറികളോഏതെങ്കിലും പാനീയമോ നാം വീഴ്ത്തിയതിനു ശേഷം സ്വയം വൃത്തിയാകാൻ നമ്മുടെ വസ്ത്രങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു? ബിബിസി യുടെ അഭിപ്രായത്തിൽ, അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാക്കുമ്പോൾ,സ്വയം കറയും ദുർഗന്ധവും വൃത്തിയാക്കുന്ന ഒരു പ്രത്യേക ലായനി ചൈനയിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ ഉണ്ടാകുന്നതിന്റെ ഫലം നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ?

സ്വയം വൃത്തിയാക്കുന്ന ഒരു ലായനി കറയുള്ള വസ്ത്രങ്ങൾക്കു മേൽ പ്രവർത്തിച്ചേക്കാം, പക്ഷേ കറയുള്ള ആത്മാവിനെ ശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. പുരാതന യഹൂദയിൽ ദൈവം തന്റെ ജനത്തോട് കോപിച്ചു, കാരണം അവർ തന്നെ "നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞ്'' അശുദ്ധിക്കും തിന്മയ്ക്കും തങ്ങളെതന്നെ ഏല്പിച്ചുകൊടുത്ത്വ്യാജ ദൈവങ്ങളെ ആരാധിച്ചു (യെശ.1:2-4). എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ, അവർ ബലികൾ അർപ്പിച്ചും ധൂപം കാട്ടിയും പ്രാർത്ഥനകൾ നടത്തിയും ഒരുമ്മിച്ച് ഒത്തുകൂടിയും സ്വയം ശുദ്ധരാകാൻ ശ്രമിച്ചു. എന്നിട്ടും അവരുടെ കാപട്യവും പാപവും നിറഞ്ഞ ഹൃദയവും അവരിൽനിലനിന്നു(വാ.12-13). അതിനുള്ളപ്രതിവിധി, സ്വയം മാനസാന്തരമുള്ള ഹൃദയത്തോടെ തങ്ങളുടെ ആത്മാവിലെ കറകൾ പരിശുദ്ധനും സ്നേഹവാനുമായ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. അവിടുത്തെ കൃപ അവരെ ശുദ്ധീകരിക്കുകയും ആത്മീയമായി "ഹിമം പോലെ വെളുപ്പിക്കുകയും" ചെയ്യുമായിരുന്നു (വാ.18).

നാം പാപം ചെയ്യുമ്പോൾ, സ്വയം ശുദ്ധീകരിക്കുന്നലായനിഇല്ല. താഴ്മയും മാനസാന്തരവും ഉള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്,നാം അവനിലേക്ക് മടങ്ങണം. അപ്പോൾ അവൻ, ആത്മാവിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരേയൊരുവൻ, നമുക്ക് പൂർണ്ണമായ പാപമോചനവും പുതുക്കിയ കൂട്ടായ്മയും നൽകും.

​​അറിവിന്റെഅതിരുകൾ മറികടന്ന്

കോവിഡ് - 19 മഹാമാരി മൂലം, മറ്റ് പലരേയും പോലെ, തന്നെയും ഉടനെ ജോലിയിൽ നിന്ന് താത്കാലികമായി പിരിച്ചുവിടുമെന്ന് എന്റെ ഭർത്താവ് കണ്ടെത്തിയ പ്രയാസകരമായ ഒരു ദിവസമായിരുന്നു അന്ന്. ദൈവം ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ വിശ്വസിച്ചു, എന്നിട്ടും, അതെങ്ങനെ സംഭവിക്കും എന്ന അനിശ്ചിതത്വം പക്ഷേഭയപ്പെടുത്തുന്നതാണ്. താറുമാറായ വികാരങ്ങളെ ഞാൻ 'പ്രോസസ്സ്' ചെയ്തപ്പോൾ, പതിനാറാം നൂറ്റാണ്ടിലെ പരിഷ്കർത്താവായ ജോൺ ഓഫ് ദ ക്രോസിന്റെ പ്രിയപ്പെട്ട കവിത വീണ്ടും വായിക്കാനിടയായി. "ഐ വെന്റ് ഇൻ, ഐ ന്യൂ നോട്ട് വേർ" (“I Went In, I Knew Not Where”)എന്ന തലക്കെട്ടുള്ള കവിതയിൽ കീഴടങ്ങലിന്റേതായ ഒരു യാത്രയിൽ കണ്ടെത്തുന്ന അദ്ഭുതം ചിത്രീകരിക്കുന്നു - "അറിയുന്നതിന്റെ അതിരുകൾ മറികടന്ന് നാം പോകുമ്പോൾ ദൈവീകമായതിനെ അതിന്റെ എല്ലാ രൂപത്തിലും തിരിച്ചറിയാൻ നാം പഠിക്കുന്നു.'' ഈ സമയത്ത് ഞാനും എന്റെ ഭർത്താവും ചെയ്യാൻ ശ്രമിച്ചത് അതാണ്: നിയന്ത്രിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് ചുറ്റും ദൈവത്തെ കണ്ടെത്താവുന്ന അപ്രതീക്ഷിതവും നിഗൂഢവും മനോഹരവുമായ വഴികളിലേക്ക് ശ്രദ്ധ തിരിക്കുവാൻ!

കാണുന്നതിൽ നിന്നും കാണാത്തതിലേക്കും, പുറമേയുള്ളതിൽ നിന്നും അകമേയുള്ള യഥാർത്ഥ്യങ്ങളിലേക്കും, താൽക്കാലിക കഷ്ടതയിൽ നിന്ന്,"അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിലേക്കും'' (2 കൊരി. 4:17) ഉള്ള യാത്രയ്ക്ക്, വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ക്ഷണിക്കുന്നു.

അവരുടെ കഷ്ടതയോട് അനുകമ്പയില്ലാത്തതിനാലല്ല പൗലൊസ് ഇങ്ങനെ പറഞ്ഞത്. തങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങളെ വിട്ടുകളയുന്നതിലൂടെ മാത്രമേ അവർക്ക് അത്യന്തം ആവശ്യമുള്ള ആശ്വാസം, സന്തോഷം, പ്രത്യാശ എന്നിവ അനുഭവിക്കുവാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു (വാ.10, 15-16). എങ്കിലേ,എല്ലാം പുതുതാക്കുന്ന ക്രിസ്ത്രുവിന്റെ ജീവിതത്തിലെ വിസ്മയം അവർക്കറിയാൻ സാധിക്കൂ.

അവിടുത്തെ സമാധാനം

നിരവധി മാസങ്ങൾ ജോലിസ്ഥലത്തെ തീവ്രമായ രാഷ്ട്രീയവും ഉപജാപങ്ങളും ഞാൻ കൈകാര്യം ചെയ്തു. വേവലാതിപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം സാധാരണ സംഭവമാണ്;അതിനാൽ സമാധാനത്തിൽ ഇരിക്കുന്നതിൽ ഞാൻ അദ്ഭുതപ്പെട്ടു. ഉത്കണ്ഠ തോന്നുന്നതിനു പകരം, ശാന്തമായ മനസ്സോടെയും ഹൃദയത്തോടെയും പ്രതികരിക്കുവാൻ എനിക്ക് കഴിഞ്ഞു. ഈ സമാധാനം ദൈവത്തിൽ നിന്ന് മാത്രമേ വരികയുള്ളൂ എന്നെനിക്കറിയാമായിരുന്നു.

ഇതിനു വിപരീതമായി, എന്റെ ജീവിതത്തിൽ എല്ലാം നന്നായി നടന്നു കൊണ്ടിരുന്ന മറ്റൊരു കാലഘട്ടമുണ്ടായിരുന്നു - എന്നിട്ടും എനിക്ക് ഹൃദയത്തിൽ ആഴമേറിയ അശാന്തി അനുഭവപ്പെട്ടു. ദൈവത്തെയും അവന്റെ നടത്തിപ്പിലും ആശ്രയിക്കുന്നതിനു പകരം ഞാൻ എന്റെ സ്വന്തം കഴിവുകളിൽ ആശ്രയിച്ചതു കൊണ്ടാണതെന്ന് എനിക്കറിയാം. തിരിഞ്ഞു നോക്കുമ്പോൾ, യഥാർത്ഥ സമാധാനം - ദൈവസമാധാനം - നമ്മുടെ സാഹചര്യങ്ങളാൽ നിർവചിക്കപ്പെടുന്നതല്ല, മറിച്ച് അവനിലുള്ള നമ്മുടെ ആശ്രയത്തിലാണെന്ന് എനിക്ക് മനസ്സിലായി.

നമ്മുടെ മനസ്സ് സുസ്ഥിരമാകുമ്പോൾ ദൈവസമാധാനം നമ്മിലേക്ക് വരുന്നു (യെശയ്യാവ് 26:3). എബ്രായഭാഷയിൽ സ്ഥിരത എന്ന വാക്കിന് "ചാരി നിൽക്കുക" എന്നാണ് അർത്ഥം. നാം അവനിൽ ചാരുമ്പോൾ, അവന്റെ ശാന്തമാക്കുന്ന സാന്നിധ്യം നമുക്ക് അനുഭവപ്പെടും. ദൈവം ഗർവ്വികളെയും ദുഷ്ടന്മാരെയും താഴ്ത്തി തന്നെ സ്നേഹിക്കുന്നവരുടെ പാതകളെ നിരപ്പാക്കും എന്ന് ഓർത്ത് നമുക്ക് അവനിൽ ആശ്രയിക്കാം (വാ. 5 - 7).

ബുദ്ധിമുട്ടുള്ള ഒരുകാലഘട്ടത്തിൽ ഞാൻ സമാധാനം അനുഭവിച്ചപ്പോൾ, ദൈവസമാധാനം പ്രശ്നങ്ങളുടെഅഭാവമല്ല, മറിച്ച് ദുരന്തങ്ങളിൽ പോലും ഉള്ള അഗാധമായ സുരക്ഷിതത്വ ബോധമാണെന്ന് ഞാൻ കണ്ടെത്തി. അത്, ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും സകല ബുദ്ധിയെയും കവിഞ്ഞ് നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കുന്ന ഒരു സമാധാനമാണ് (ഫിലിപ്പിയർ 4:6-7).

​​പ്രാർത്ഥനയുടെ സത്ത

ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായപ്പോൾ, തകർന്ന ഒരു രാഷ്ട്രത്തെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകപ്പെട്ടു. ലിങ്കൺ ബുദ്ധിമാനായ നേതാവും ഉയർന്ന ധാർമിക വ്യക്തിത്വവുമുള്ള മനുഷ്യനുമായിരുന്നു. തനിക്ക്ലഭിച്ചിരിക്കുന്ന ചുമതലയ്ക്ക് താൻ അപര്യാപ്തനാണെന്ന് അദ്ദേഹം കരുതി. ആ അപര്യാപ്തതയോടുള്ള തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ''എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന അത്യധികമായ ബോദ്ധ്യത്താൽ ഞാൻ പലപ്പോഴും മുട്ടുകുത്തി. എന്റെ സ്വന്തം ജ്ഞാനവും കഴിവുംആ ദിവസത്തിന് അപര്യാപ്തമാണെന്ന് എനിക്കു തോന്നി."അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഈ ഘടകം, മറ്റെല്ലാറ്റിനും അടിസ്ഥാനമായിരുന്നു.

ജീവിതത്തിലെ വെല്ലുവിളികളുടെ ഘനവും നമ്മുടെ സ്വന്തം ജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തിയുടെയും പരിമിതികളും നമ്മെ പിടിമുറുക്കുമ്പോൾ, ലിങ്കനെപോലെ, പരിമിതികളില്ലാത്ത യേശുവാണ്നമ്മുടെ പൂർണ്ണആശ്രയം. "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ" (1പത്രൊസ് 5:7) എന്ന് എഴുതിയപ്പോൾ ഈ ആശ്രയത്വത്തെ പത്രൊസ് നമ്മെ ഓർമിപ്പിച്ചു.

ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹവും, തന്റെ സമ്പൂർണ്ണ ശക്തിയും, നമ്മുടെ ദൗർബല്യങ്ങളോടുകൂടെത്തന്നെ അവനെസമീപിക്കുവാൻ കഴിയുന്ന വ്യക്തിയാക്കി മാറ്റുന്നു - അതാണ് പ്രാർത്ഥനയുടെ സത്ത. നാം അപര്യാപ്തരാണെന്നും അവിടുന്ന് നിത്യമായി പര്യാപ്തനാണെന്നും അവിടുത്തോട് (നമ്മോടും) സമ്മതിച്ചുകൊണ്ട് നാം യേശുവിന്റെ അടുക്കലേക്കു പോകുന്നു. "പോകാൻ മറ്റൊരിടമില്ലെന്ന്" തനിക്ക് തോന്നിയതായി ലിങ്കൺ പറഞ്ഞു.എന്നാൽ ദൈവത്തിന് നമ്മോടുള്ള വലിയ കരുതലിനെ മനസ്സിലാക്കുമ്പോൾ, അത് അദ്ഭുതകരമായ ഒരു നല്ല വാർത്തയാണ്. നമുക്ക് അവന്റെ അടുത്ത് പോകാം!