പാരീസിലെ നോട്രെഡാം കത്തീഡ്രലിന്റെ മേൽക്കൂര 2019 ഏപ്രിലിൽ തീപിടിച്ചപ്പോൾ, അതിന്റെ പുരാതന മരബീമുകളും ഈയത്തിന്റെ ചട്ടക്കൂടുംഅഗ്നിഗോളങ്ങൾ വിഴുങ്ങി. താമസിയാതെ കത്തീഡ്രലിന്റെ നടുഗോപുരം വീണു. അപ്പോൾ, ഏല്ലാവരുടെയും ശ്രദ്ധ കത്തീഡ്രലിന്റെ രണ്ടു വലിയ മണിഗോപുരങ്ങളിലേക്ക് തിരിഞ്ഞു. അവയിലെ ഭീമൻ മണികളുടെ തടി ഫ്രെയിമുകൾ കത്തിയാൽ, അവ തകർന്ന് രണ്ട് ഗോപുരങ്ങളും നിലംപരിചാകും, കത്തീഡ്രൽ നാമാവശേഷമാകും.
തന്റെ അഗ്നിശമന സേനാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് പിൻവലിച്ചുകൊണ്ട്, പാരീസ് അഗ്നിശമന സേനയുടെ കമാൻഡർ ജനറൽ ഗാലറ്റ്, അടുത്തതായി എന്തുചെയ്യണമെന്ന് ആലോചിച്ചു. റെമി എന്ന അഗ്നിശമന സേനാംഗം പരിഭ്രമത്തോടെ തന്നെ സമീപിച്ചു. “ജനറൽ, ഞാൻബഹുമാനത്തോടെപറയട്ടെ,” അദ്ദേഹം പറഞ്ഞു, “നമ്മൾ ഗോപുരങ്ങളുടെ പുറംഭാഗത്ത് വെള്ളം പമ്പ് ചെയ്യുകയാണ്വേണ്ടത് . ” കെട്ടിടത്തിന്റെ ദുർബലത കണക്കിലെടുത്ത് ആദ്യം കമാൻഡർ ഈ ആശയം നിരസിച്ചു, പക്ഷേ റെമി തന്റെഅഭിപ്രായത്തെപറഞ്ഞ്സമർത്ഥിച്ചു. താമസിയാതെ ജനറൽ ഗാലറ്റ് ആ അഭിപ്രായം സ്വീകരിച്ചു: കാരണം, ഒന്നുകിൽ ഈ ജൂനിയർ അഗ്നിശമന സേനാംഗത്തിന്റെ ഉപദേശം പിന്തുടരുക, അല്ലെങ്കിൽ കത്തീഡ്രൽ വീഴാൻ വിടുക എന്നതു മാത്രമായിരുന്നു തന്റെ മുൻപിലുണ്ടായിരുന്നത്.
ഉപദേശം സ്വീകരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തിന് ധാരാളം പറയാനുണ്ട്. സദൃശവാക്യങ്ങൾ പറയുന്നു “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു” (സദൃശ6: 20-23). സദൃശവാക്യങ്ങൾ പിന്നെയും പറയുന്നു, “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു” (12:15), “യുദ്ധങ്ങൾ ആലോചനകൾ മൂലം വിജയിക്കുന്നു” (24: 6). ജ്ഞാനികൾ നല്ല ഉപദേശങ്ങൾക്കു ചെവികൊടുക്കുന്നു-അത് നൽകുന്നവരുടെ
പ്രായമോ പദവിയോ എന്തുതന്നെയായാലും.
ജനറൽ ഗാലറ്റ്, റെമിയുടെ ഉപദേശം സ്വീകരിച്ച്, കത്തുന്ന മണിഗോപുരങ്ങളിലേക്ക് കൃത്യസമയത്ത് വെള്ളം പമ്പ് ചെയ്തതിനാൽ, കത്തീഡ്രൽ സംരക്ഷിക്കപ്പെട്ടു. ഇന്ന് നിങ്ങൾക്ക് എന്ത് പ്രശ്നത്തിന്നാണ് ദൈവിക ഉപദേശം ആവശ്യമായിരിക്കുന്നത് ? നാം വിനയമുള്ളവരാണെങ്കിൽ,താഴ്ന്നവരെന്ന്കണക്കാക്കപ്പെടുന്നവരുടെയും നല്ല ഉപദേശങ്ങളിലൂടെ ദൈവം നമ്മെ നയിക്കും.
ഏതെങ്കിലും സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ഉപദേശം കേൾക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ? ഉപദേശംനല്ലതോ ചീത്തയോഎന്ന് എങ്ങനെ വേർതിരിച്ചറിയാനാകും?
പിതാവേ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ, മറ്റുള്ളവരിൽ നിന്ന് നല്ല ഉപദേശം സ്വീകരിക്കുവാനുള്ള വിനയം ദയവായി എനിക്ക് തരൂ.