മാർഗദർശനംനല്കുന്നതിനെക്കുറിച്ചുള്ള (Mentoring) ഒരു ലേഖനത്തിൽ ഹന്ന ഷെൽ വിശദീകരിക്കുന്നു, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കൂടെനിൽക്കുന്നവരുടെ ജോലി. “എന്നാൽ, ഒരു നല്ല മാർഗ്ഗദർശകനു്, ഒന്നാമതായി നിങ്ങളെ കാണുവാൻ’ സാധിക്കും…മറ്റുള്ളവരുടെ അംഗീകാരങ്ങൾ നമ്മൾക്കു സന്തോഷം തരുന്നത്, ലഭിക്കുന്ന പബ്ലിസിറ്റിയോ അവാർഡോ നിമിത്തമല്ല, മറിച്ച് ‘അവർ നമ്മെ കണ്ടു’ എന്നതു കൊണ്ടാണ്.” ആളുകൾ നമ്മെ അറിയുകയും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നത്, ഒരർത്ഥത്തിൽ, ഒരു അടിസ്ഥാന മാനുഷിക ആവശ്യമാണ്.
പുതിയ നിയമത്തിൽ, “പ്രബോധനപുത്രൻ” എന്നർത്ഥമുള്ള ബർണബാസിന്, ചുറ്റുമുള്ള ആളുകളെ “കാണുവാനുള്ള” കഴിവുണ്ടായിരുന്നു. ശൗൽ എന്നു പേരുള്ള പൌലൊസിനു യേശുവിൽ വിശ്വസിച്ചവരെ പീഡിപ്പിച്ച ചരിത്രമുണ്ടായിരുന്നു (8: 3). അതിനാൽ “അവൻ ശരിക്കും ഒരു ശിഷ്യനാണെന്ന്” അവർ കരുതിയില്ല (9:26). എന്നാൽ, മറ്റ് ശിഷ്യന്മാർ “എല്ലാവരും അവനെ ഭയപ്പെടുമ്പോൾ,” അവനൊരു അവസരം നൽകുവാൻ ബർണബാസ് തയ്യാറായി (9:27).
പിന്നീട് പൗലോസും ബർണബാസും, “അവർ പ്രസംഗിച്ച എല്ലാ പട്ടണങ്ങളിലുമുള്ള വിശ്വാസികളെ സന്ദർശിക്കുവാൻ പോയപ്പോൾ” മർക്കൊസിനെയും കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിൽ അവക്കു തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി (15:36-38). മുൻപ് അവരെ വിട്ടു, പ്രവൃത്തിക്കു വരാതെ പോയ മർക്കൊസിനെകൂടെ കൊണ്ടുപോകുന്നത് യോഗ്യമാണെന്ന് പൗലോസ് കരുതിയില്ല. എന്നാൽ ബർണബാസ് മർക്കൊസിനെ ഉപേക്ഷിക്കുവാൻ തയ്യാറായില്ല. രസകരമെന്നു പറയട്ടെ, പിന്നീട് പൗലോസ് മർക്കൊസിന്റെ സഹായം തേടുന്നതായി കാണാം: “മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക ” (2 തിമോത്തി 4:11).
പൗലോസിനെയും മർക്കൊസിനെയും “കാണുവാൻ”ബർണബാസ് പ്രത്യേകം സമയമെടുത്തു. മറ്റൊരു വ്യക്തിയിലെ സാദ്ധ്യതകൾ തിരിച്ചറിയാൻ നിങ്ങൾ ഒരുപക്ഷേ,ബർണബാസിന്റെ സ്ഥാനത്തായിരിക്കാം;അല്ലെങ്കിൽ നിങ്ങൾതന്നെഅങ്ങനെയൊരു ആത്മീയ ഉപദേഷ്ടാവിന്റെ ആവശ്യമുള്ള വ്യക്തിയായിരിക്കാം. നമ്മെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും, നമുക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നവരിലേക്കും നമ്മെനയിക്കുവാൻ ദൈവത്തോട് അപേക്ഷിക്കാം.
നിങ്ങളെ വിശ്വസിച്ച ഒരാൾക്കു നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്? പ്രോത്സാഹനം ആവശ്യമുള്ള മറ്റുള്ളവരുടെ സാദ്ധ്യതകൾ നിങ്ങൾക്ക് എങ്ങനെ കാണാനാകും?
പിതാവേ, മറ്റുള്ളവരെ കാണാനും പ്രോത്സാഹിപ്പിക്കുവാനും എന്നെ സഹായിക്കൂ. അതുപോലെ, എന്നെ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന ഒരാളിലേക്ക് എന്നെ നയിക്കൂ. ഞങ്ങളുടെ വിശ്വാസം പരസ്പരം കെട്ടിപ്പെടുക്കുവാൻവേണ്ടി ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിയുന്നതിനായി നന്ദി!
മറ്റുള്ളവരെ നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്നതിനെക്കുറിച്ച് കൂടുതലറിയാൻ, Christianuniversity.org/ML102 സന്ദർശിക്കുക.