ഒരു വിമാനവാഹിനിക്കപ്പലിലെവിനോദയാത്രയ്ക്കിടെ, ഒരു ഫൈറ്റർ ജെറ്റ് പൈലറ്റ് വിശദീകരിച്ചു : വിമാനങ്ങൾക്ക് ഇത്രയും ചെറിയ റൺവേയിൽ ഉയരുവാൻ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവശ്യമാണ്. ഈ വേഗതയിലുള്ള കാറ്റ് കിട്ടുവാൻ, കപ്പിത്താൻ കപ്പലിനെ കാറ്റിന്റെ നേരെ തിരിക്കും. “വിമാനത്തിനു ഉയരുവാൻ ജെറ്റിന്റെപുറകിൽ നിന്നുള്ള കാറ്റ് സഹായകരമല്ലേ?”ഞാൻ ചോദിച്ചു. പൈലറ്റ് മറുപടി പറഞ്ഞു, “ഇല്ല. ജെറ്റുകൾ കാറ്റിനു നേരെ പറക്കണം. പെട്ടന്ന് ഉയരുവാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. “
വാഗ്ദത്ത ദേശത്ത് കാത്തിരുന്ന “കാറ്റിലേക്ക്” തന്റെ ജനത്തെ നയിക്കുവാൻ ദൈവം യോശുവയെ വിളിച്ചു. യോശുവയ്ക്ക് രണ്ട് കാര്യങ്ങൾ ആവശ്യമായിരുന്നു. ആന്തരികമായി, അവൻ “നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണം” (യോശുവ 1: 7); അതുപോലെ,ബാഹ്യമായിഅദ്ദേഹത്തിന് നേരിടുവാൻ വെല്ലുവിളികളും- ആയിരക്കണക്കിന് ഇസ്രായേല്യരെ നയിക്കുന്ന ദൈനംദിന ചുമതല, ഉയർന്ന മതിലുകളുള്ള നഗരങ്ങളെ നേരിടൽ (6: 1-5), നിരാശപ്പെടുത്തുന്നതോൽവികൾ (7: 3-5), ആഖാന്റെ മോഷണം (VV. 16-26), തുടർച്ചയായ യുദ്ധങ്ങൾ (CHS. 10–) 11), അങ്ങനെ പലതും.
യോശുവയുടെ മുഖത്ത് വീശിയടിച്ച ‘കാറ്റ്’, ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ നിലനിൽക്കുന്നിടത്തോളം അവനെ ഉയർത്തുവനായിട്ടുള്ളതായിരുന്നു. ദൈവം അവനോടു പറഞ്ഞു,“ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക… അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു… അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”(1: 7-8).
ദൈവത്തിന്റെ വഴികൾ പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ? എങ്കിൽ വെല്ലുവിളികൾ വരുമ്പോൾ, ധൈര്യത്തോടെ ആ കാറ്റിൽ നിങ്ങളുടെ ആത്മാവ് ഉയരുന്നത് കാണാം.
വിജയകരമായ ജീവിതത്തിന് വെല്ലുവിളികൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? നിങ്ങളെ ഉയർത്തുവാൻ ദൈവം എങ്ങനെയാണ് ഇപ്പോഴത്തെ പ്രശ്നം ഉപയോഗിക്കുന്നത്?
പിതാവേ, ജീവിതം ബുദ്ധിമുട്ടാണ്, അത് പലപ്പോഴും വേദനിപ്പിക്കുന്നു. എന്റെ പ്രശ്നങ്ങൾ എന്നെ നിന്നിലേക്ക് ഉയർത്തട്ടെ.