1900 -കളുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു ജനപ്രിയ ഇംഗ്ലീഷ് ടെലിവിഷൻ നാടകത്തിൽ, ഒരു സമ്പന്ന കുടുംബത്തിലെ പരിചാരകൻ അവിടത്തെ ഇളയമകളെ വിവാഹം കഴിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. കുറെനാൾ ഒളിച്ചു താമസിച്ചതിനുശേഷം, ആ യുവദമ്പതികൾ കുടുംബവീട്ടിലേക്ക് തന്നെ മടങ്ങി. തുടർന്ന്, പുതിയ മരുമകൻ ആ കുടുംബത്തിന്റെ ഭാഗമാവുകയും,കേവലംഒരു ജീവനക്കാരൻ എന്ന നിലയിൽ മുൻപ് അദ്ദേഹത്തിന് ഇല്ലാതിരുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും ലഭിക്കുകയും ചെയ്തു.
എഫെസ്യർ 2-ൽ പറയുന്നതുപോലെ, നാം ഒരിക്കൽ, ദൈവകുടുംബത്തിന്റെ അവകാശങ്ങളിൽ പങ്കാളികളായിരുന്നില്ല. നാം “അന്യന്മാരും പരദേശികളുമായി” കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യേശുക്രിസ്തു മുഖാന്തരം, എല്ലാ വിശ്വാസികളും, അവരുടെ പശ്ചാത്തലം പരിഗണിക്കപ്പെടാതെ, ദൈവത്തോടു നിരപ്പിക്കപ്പെടുകയും “അവന്റെ ഭവനത്തിലെ അംഗങ്ങൾ” എന്ന് വിളിക്കപ്പെടുകയും ചെയ്തു (2:19).
ദൈവത്തിന്റെ കുടുംബത്തിലെ അംഗം എന്നത്നമുക്ക് അവിശ്വസനീയമായ അവകാശങ്ങളും പദവികളും നൽകുന്നു. നമുക്കിപ്പോൾ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ദൈവത്തെ സമീപിക്കാം (3:12). പരിമിതികളില്ലാതെ, തടസ്സങ്ങളില്ലാതെ ദൈവഭവനത്തിലേക്കുള്ള പ്രവേശനം ആസ്വദിക്കാം. നാം ഇപ്പോൾ, നമ്മെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വാസസമൂഹം അടങ്ങുന്ന, ഒരു വലിയ ദൈവകുടുംബത്തിന്റെ ഭാഗമായി തീർന്നു (2: 19-22). ഈ ദൈവകുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് ദൈവത്തിന്റെ വലിയ സ്നേഹത്തിന്റെ സമൃദ്ധിഅനുഭവിച്ചറിയുവാനുള്ള പദവി ലഭിച്ചു (3:18).
ദൈവകുടുംബത്തിന്റെ ഭാഗമാകുന്നതിന്റെ പ്രയോജനങ്ങൾ പൂർണ്ണമായി അനുഭവിക്കുന്നതിൽ നിന്ന്, നമ്മുടെ ഭയമോ സംശയമോ നമ്മെ തടഞ്ഞേക്കാം. എന്നാൽ, ദൈവത്തിന്റെ ഉദാരമായ സ്നേഹത്തെക്കുറിച്ചും സൗജന്യമായ ദാനത്തെക്കുറിച്ചും (2: 8-10) ഉള്ള സത്യങ്ങൾകേട്ട്അനുഭവമാക്കുക; നാം അവന്റെ സ്വന്തമാണ് എന്ന അത്ഭുതത്തിൽ ലയിക്കുക.
ദൈവത്തിന്റെ കുടുംബത്തിൽ അംഗമായതിന്റെ മറ്റു നേട്ടങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ അവന്റെ മക്കളിൽ ഒരാളാണെന്നറിഞ്ഞ്, നിങ്ങൾക്കിന്നെങ്ങനെ ആത്മവിശ്വാസത്തോടെ ദൈവത്തെ സമീപിക്കുവാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്നെ അങ്ങയുടെഭവനത്തിലേക്ക് സ്വാഗതം ചെയ്തതിനും ദൈവമക്കൾ എന്നനിലയിലുള്ള എല്ലാ പദവികളും അവകാശങ്ങളും നൽകിയതിനും നന്ദി.