എഴുത്തുകാരിയായ മെർലിൻ മക്കെന്റയർ,ഒരു സുഹൃത്തിൽ നിന്ന് “അസൂയയുടെ വിപരീതമാണ് ആഘോഷം” എന്നതു പഠിച്ച കഥ പങ്കുവെക്കുന്നു. ഈ സുഹൃത്തിനു, അവൾ ആഗ്രഹിക്കുന്ന രീതിയിൽ അവളുടെ കഴിവുകൾ വികസിപ്പിക്കാൻകഴിയാത്തവിധം ശാരീരിക വൈകല്യവും വിട്ടുമാറാത്ത വേദനയും ഉണ്ടായിരുന്നിട്ടും, അവൾ അസാധാരണമായ രീതിയിൽ സന്തോഷം ഉൾക്കൊള്ളുകയും മറ്റുള്ളവരോടൊപ്പംഅത്ആഘോഷിക്കുകയും ചെയ്തു.മരിക്കുന്നതിന് മുമ്പ് , അവൾഅഭിമുഖീകരിച്ച എല്ലാ കാര്യങ്ങളേയും “ആസ്വദിക്കുവാനും,ആഘോഷിക്കുവാനും,” അവൾക്ക് കഴിഞ്ഞു.
ആ ഉൾക്കാഴ്ച -“അസൂയയുടെ വിപരീതമാണ് ആഘോഷം”- എന്നത്, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, ആയിരിക്കുന്ന അവസ്ഥയിൽ ആഴത്തിലുള്ള യഥാർത്ഥ സന്തോഷം അനുഭവിച്ചു ജീവിക്കുന്ന എന്റെ ചിലസുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു.‘അസൂയ,’ നമ്മെ എളുപ്പത്തിൽ വീഴ്ത്തുന്ന ഒരു കെണിയാണ്. അത് നമ്മുടെ അഗാധമായ മുറിവുകൾ, ഭയം എന്നിവയെ പരിപോഷിപ്പിക്കുന്നു – നാം അവരെപ്പോലെ ആയിരുന്നെങ്കിൽ – നാം ഇത്ര ബുദ്ധിമുട്ടുകയില്ലായിരുന്നു, നാം മോശക്കാരെന്നു തോന്നുകയില്ലായിരുന്നു –എന്നൊക്കെ അതു നമ്മോട് മന്ത്രിക്കും.
അസൂയ നമ്മോട് പറയുന്ന നുണകളിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം, 1 പത്രോസ് 2 -ൽ പുതിയവിശ്വാസികളെ പത്രോസ് ഓർപ്പിച്ചതുപോലെ, വചനസത്യങ്ങളുടെ ആഴത്തിൽ വേരൂന്നുക എന്നതാണ്. വചനംപറയുന്നത്, നാം “ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുക” (1:22). നമ്മുടെ സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം, “ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനം” (വാ. 23) ആകുന്നു , “കർത്താവു ദയാലു എന്നു ആസ്വദിക്കുക” (2:1-3),എന്നൊക്കെയാണ്.
നാം യഥാർത്ഥത്തിൽ ആരാണെന്നത്ഓർക്കുമ്പോൾ, നമുക്ക് അന്യോന്യം താരതമ്യം ചെയ്യാനുള്ളപ്രവണത ഉണ്ടാവുകയില്ല. നാം, “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നമ്മെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു”(2: 9).
താരതമ്യരഹിതമായ സന്തോഷത്തിന്റെ ഏത് ഉദാഹരണമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചത്? ക്രിസ്തുവിന്റെ ശരീരത്തിൽ നിങ്ങളുടെ സ്ഥാനം എന്താണെന്ന് ഓർക്കുന്നത്, നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിൽനിന്ന് എങ്ങനെ മോചിപ്പിക്കും?
സ്നേഹമുള്ള ദൈവമേ, നീയാണ് എല്ലാ നന്മകളുടെയും ഉറവിടം, അസൂയയുടെ നുണകൾ ഉപേക്ഷിക്കുവാൻ എന്നെ സഹായിക്കൂ. അവ എന്റെ സന്തോഷത്തെ വലിച്ചെടുക്കുകയും, അസ്ഥികളെ ദ്രവിപ്പിക്കുകയും ചെയ്യുന്നു.അതിനുപകരം, നിന്റെ രാജ്യത്തിലെ
എണ്ണമറ്റ മനോഹര ദാനങ്ങൾ ആഘോഷിക്കുവാൻ എന്നെ സഹായിക്കൂ.