ഒരു കയർ അഴിയുന്നതുപോലെ ഡഗ് മെർക്കിയുടെ ജീവിതത്തിന്റെ നൂലുകൾ ഓരോന്നായി പൊട്ടിവീണു കൊണ്ടിരുന്നു. “കാൻസറുമായുള്ള തന്റെ നീണ്ട പോരാട്ടത്തിൽ എന്റെ അമ്മ തോറ്റു പോയി, ഒരു ദീർഘകാല പ്രണയബന്ധം പരാജയത്തിലേക്കു നീങ്ങുന്നു; എന്റെ സാമ്പത്തികം ശൂന്യമായി.എന്റെ തൊഴിൽ രംഗം ഉണർച്ചയില്ലാതിരിക്കുന്നു. എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉള്ള വൈകാരികവും ആത്മീകവുംആയ ഇരുട്ട് ആഴമേറിയതും ദുർബ്ബലമാക്കുന്നതുംപ്രത്യക്ഷത്തിൽ അഭേദ്യവുമായിരുന്നു,” പാസ്റ്ററും ശിൽപിയുമായ അദ്ദേഹം എഴുതി. ഈ മൊത്തം സംഭവങ്ങളും, ഇടുങ്ങിയ മച്ചിലെ താമസവുമാണ്,’ദി ഹൈഡിംഗ് പ്ലേസ്’ എന്ന തന്റെ ശിൽപം ആവിർഭവിച്ച പശ്ചാത്തലമായി മാറിയത്. ഒരു സുരക്ഷിത ഇടംപോലെചേർത്തു തുറന്നു വച്ചിരിക്കുന്ന ക്രിസ്തുവിന്റെആണിപ്പഴുതുള്ളശക്തമായ കരങ്ങളെ അത് ചിത്രീകരിക്കുന്നു.
ഡഗ് തന്റെ കലാസൃഷ്ടി ഇത്തരത്തിൽ വിശദീകരിച്ചു: “ഈശിൽപം, തന്നിൽ ഒളിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണമാണ്.” സങ്കീർത്തനം 32-ൽ, ആത്യന്തികമായ സുരക്ഷിത സ്ഥാനം – ദൈവംതന്നെ –എന്നുകണ്ടെത്തിയ ദാവീദ് എഴുതി -അവിടുന്ന് നമുക്ക് പാപക്ഷമ വാഗ്ദാനം ചെയ്യുന്നു (വാ. 1-5);പ്രക്ഷുബ്ധതയുടെനടുവിൽ പ്രാർത്ഥിക്കുവാൻപ്രചോദിപ്പിക്കുന്നു (വാ.6).ഏഴാം വാക്യത്തിൽ, സങ്കീർത്തനക്കാരൻ ദൈവത്തിലുള്ള തന്റെ ആശ്രയം പ്രഖ്യാപിക്കുന്നുണ്ട്: “നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും”
പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ എങ്ങോട്ടാണ് തിരിയുന്നത്? നമ്മുടെ ഭൗമിക നിലനിൽപിന്റെദുർബ്ബലമായചരടുകൾ അഴിഞ്ഞു തുടങ്ങുമ്പോൾ, യേശുവിന്റെപാപക്ഷമനൽകുന്ന പ്രവൃത്തിയിലൂടെ നിത്യസുരക്ഷിതത്വം നൽകുന്നദൈവത്തിങ്കലേക്ക് നമുക്ക് ഓടാൻ കഴിയുമെന്ന് അറിയുന്നത് എത്രയോനല്ലതാണ്.
യേശുവിൽ അഭയം, സുരക്ഷിതത്വം, ക്ഷമ എന്നിവ കണ്ടെത്തുകയെന്നത്നിങ്ങളെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു, അല്ലെങ്കിൽ എന്താകുംഅർത്ഥമാക്കുന്നത്? നിങ്ങളുടെ വിചാരങ്ങൾ, ഭയങ്ങൾ, ഭാരങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പരിഹാരംഅവിടുന്ന് എങ്ങനെയാണ് നൽകുന്നത്?
പിതാവേ, അങ്ങില്ലാതെ എന്റെ ജീവിതം കരുപ്പിടിപ്പിക്കുവാൻഞാൻ ശ്രമിച്ച സമയങ്ങൾ അങ്ങയ്ക്കറിയാം. സുരക്ഷിതത്വത്തിനായുള്ള എന്റെ വഴിതെറ്റിയ പദ്ധതികൾ ഉപേക്ഷിക്കാനും അങ്ങയിലേക്ക് വേഗത്തിൽ ഓടിവരാനും എന്നെ സഹായിക്കണമേ.