ആഈമെയിൽ ചെറുതായിരുന്നെങ്കിലും അടിയന്തിരമായിരുന്നു. “രക്ഷിക്കപ്പെടുവാനും,യേശുവിനെ അറിയാനും ഞാൻ ആഗ്രഹിക്കുന്നു.” എത്ര ആശ്ചര്യജനകമായ അപേക്ഷ!ക്രിസ്തുവിനെ ഇതുവരെ സ്വീകരിക്കുവാൻവിമുഖരായ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി, ഈ വ്യക്തിയെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഈ മനുഷ്യന്റെഅഭ്യർത്ഥനയെ മാനിച്ച്,സുവിശേത്തിന്റെ പ്രധാന ആശയങ്ങളും, തിരുവെഴുത്തുകളും, വിശ്വസനീയമായമുഖാന്തിരങ്ങളും ലളിതമായി പങ്കിടുക എന്നതു മാത്രമായിരുന്നു എന്റെചുമതല. അവിടെ നിന്ന് ദൈവംതന്നെ, അവന്റെ വിശ്വാസത്തിന്റെയാത്ര നയിക്കും.
ഒരു മരുഭൂമിയിലെ വഴിയിൽ, യെശയ്യാവിന്റെ പുസ്തകത്തിൽ നിന്ന് ഉറക്കെ വായിച്ചു കൊണ്ടിരുന്ന എത്യോപ്യയിലെ ട്രഷററെ കണ്ടപ്പോൾ ഫിലിപ്പൊസ് അത്തരം ലളിതമായ സുവിശേഷീകരണം കാഴ്ചവെച്ചു. ഫിലിപ്പൊസ്,”നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചതിന്” (അപ്പൊ. പ്രവൃ. 8:30), “ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു” (8:31).അതു വ്യക്തമാക്കുവാൻക്ഷണിക്കപ്പെട്ടതിന്നാൽ, “ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി” (8:35).
ഫിലിപ്പൊസ് കാണിച്ചു തന്നതു പോലെ, ആളുകൾ എവിടെയാണോ അവിടെ തുടങ്ങുന്നതും,സുവിശേഷീകരണം ലളിതമായി നടത്തുന്നതുംക്രിസ്തുവിനെ പങ്കിടാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. അവർ തുടർന്ന് സഞ്ചരിച്ചപ്പോൾ ആ മനുഷ്യൻ “ഇതാ വെള്ളം” എന്നു പറഞ്ഞു സ്നാനമേൽക്കപ്പെടാൻ ആഗ്രഹിച്ചു (വാ.36). ഫിലിപ്പൊസ് സമ്മതിച്ചു, ആ മനുഷ്യൻ “സന്തോഷിച്ചും കൊണ്ടു തന്റെ വഴിക്കു പോയി” (വാ.39). ആഈമെയിൽ എഴുത്തുകാരൻ താൻ പാപത്തിൽ നിന്നും അനുതപിച്ചെന്നും, ക്രിസ്തുവിനെ ഏറ്റുപറഞ്ഞ്,താൻ വീണ്ടും ജനിച്ചെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സഭ കണ്ടെത്തിയെന്നുംമറുപടി നൽകിയപ്പോൾ ഞാൻ സന്തേക്ഷിച്ചു. എത്ര മനോഹരമായ തുടക്കം! ദൈവം അവനെ നടത്തട്ടെ!
സുവിശേഷീകരണത്തിനുള്ള അവസരങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? യേശുവിനെ അറിയാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വേണ്ടി എന്തെല്ലാം ലളിതമായ ഉത്തരങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ട്?
സ്വർഗ്ഗീയ പിതാവേ, ഞാൻ സുവിശേഷീകരണത്തിൽ വിദഗ്ദനല്ല; ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത പങ്കിടാനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.