“ഞാൻ നിന്റെ ഇഷ്ടപ്പെട്ട വകുപ്പിന്റെ വലിപ്പം കുറക്കാൻ പോകുന്നത് നിന്നെ പ്രയാസപ്പെടുത്തുന്നുണ്ടോ?”ഈവ്‌ലിന്റെ മാനേജർ ചോദിച്ചു. “ഇല്ല,” അവൾ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. മനേജർ അവളെ കളിയാക്കി പറഞ്ഞതാണെന്നത് അവളെ നിരാശപ്പെടുത്തി. താല്പര്യമുള്ള പുതിയ ആളുകളെ ആകർഷിച്ച് കമ്പനിയെ സഹായിക്കാനായി അവൾ പരമാവധി അധ്വാനിച്ചു എങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈവ് ലിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; എങ്കിലും മാനേജർ ആവശ്യപ്പെടുന്ന ജോലിയെന്തും ചെയ്യാൻ അവൾ തീരുമാനിച്ചു. ഉദ്ദേശിച്ച മാറ്റം വരുത്താൻ കഴിഞ്ഞില്ല എന്നുവരികിലും അവളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അവൾക്ക് കഴിഞ്ഞു.

പത്രോസ് തന്റെ ഒന്നാം ലേഖനത്തിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് സകല മാനുഷിക അധികാരത്തിനും ക്രിസ്തു നിമിത്തം കീഴടങ്ങാൻ (1 പത്രൊസ് 2:13) ആഹ്വാനം ചെയ്തു. ഒരു കഠിനമായ സാഹചര്യത്തിൽ സ്വഭാവ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുന്നത് ശ്രമകരമാണ്. എന്നാൽ നാം എന്തുകൊണ്ട് നന്മ ചെയ്യുന്നതിൽ തളരരുതെന്ന് പത്രൊസ് പറയുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കണം” (വാ. 12). കൂടാതെ, നമ്മളെ ശ്രദ്ധിക്കുന്ന മറ്റു വിശ്വാസികൾക്ക് ഇതൊരു ദിവ്യമായ മാതൃകയുമാകും.

തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ജോലിയിൽ എങ്കിൽ, പറ്റുമെങ്കിൽ അത് ഒഴിവാക്കുന്നതാകും നല്ലത് (1 കൊരിന്ത്യർ 7:21). എന്നാൽ സുരക്ഷിതമായ ജോലി സാഹചര്യമാണെങ്കിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നന്നായി പ്രവർത്തിക്കാനായാൽ “അത് ദൈവത്തിനു പ്രസാദം” (1 പത്രൊസ് 2:20) ആയിരിക്കും. നാം അധികാരത്തിന് കീഴടങ്ങി ജോലി ചെയ്യുന്നെങ്കിൽ മറ്റുള്ളവർ അത് അനുകരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ഇടയാകും.