വിക്ടർ പതിയെ അശ്ലീലകാഴ്ചകൾക്ക് അടിമയായി. അവന്റെ സുഹൃത്തുക്കളിൽ പലരും അശ്ലീല ചിത്രങ്ങൾ നോക്കിയിരുന്നു. വിരസമായ നേരങ്ങളിൽ അയാളും അതിൽ വീണു. എന്നാൽ അത് എത്ര വലിയ തെറ്റാണെന്ന് പിന്നീട് മനസ്സിലായി – അത് ദൈവത്തിനെതിരെയുള്ള പാപമാണെന്നും അതു തന്റെ ഭാര്യയെ മാനസികമായി തകർത്തു എന്നും. ഇനി ഒരിക്കലും അതിൽ വീഴാതിരിക്കുവാൻ തന്റെ ജീവിതത്തിൽ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. എങ്കിലും അത് വളരെ വൈകിയെന്ന് അയാൾ ഭയപ്പെട്ടു. അവന്റെ വിവാഹബന്ധം രക്ഷിച്ചെടുക്കാനാകുമോ? താൻ എപ്പോഴെങ്കിലും അതിൽനിന്നു സ്വതന്ത്രൻ ആവുകയും പൂർണ്ണമായി ക്ഷമ പ്രാപിക്കുകയും ചെയ്യുമോ?
നമ്മുടെ ശത്രുവായ പിശാച്, അത് വലിയ കാര്യമല്ലെന്ന മട്ടിൽ പ്രലോഭനം അവതരിപ്പിക്കുന്നു. അവൻ പറയുന്നു, എല്ലാവരും അത് ചെയ്യുന്നു. എന്താണ് ദോഷം? പക്ഷേ, നമ്മൾ അവന്റെ കെണിയിൽ വീഴുന്ന നിമിഷം, അവൻ ഗിയർ മാറ്റുന്നു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും, വളരെ വൈകിയിരിക്കുന്നു! നിങ്ങൾ വളരെ ദൂരം പോയിരിക്കുന്നു! ഇനി രക്ഷയില്ല!
നമ്മൾ ആത്മീയ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മെ നശിപ്പിക്കുവാൻ എന്ത് വേണമെങ്കിലും ശത്രു പറയും. യേശു പറഞ്ഞു, “അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു.” (യോഹ. 8:44).
പിശാച് ഒരു നുണയനാണെങ്കിൽ, നമ്മൾ ഒരിക്കലും അവനെ ശ്രദ്ധിക്കരുത് : നമ്മുടെ പാപം ഒരു വലിയ കാര്യമല്ലെന്ന് അവൻ പറയുമ്പോഴും, നിങ്ങൾക്ക് ഇപ്പോൾ ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അവൻ പറയുമ്പോഴും ശ്രദ്ധിക്കരുത്. ദുഷ്ടന്റെ വാക്കുകൾ തള്ളിക്കളയാനും പകരം ദൈവത്തെ ശ്രദ്ധിക്കാനും യേശു നമ്മെ സഹായിക്കട്ടെ. “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”(യോഹ. 8:32) എന്ന യേശുവിന്റെ വാഗ്ദത്തത്തിൽ നമുക്ക് ശരണപ്പെടാം.