“ആനി ഓഫ് ഗ്രീൻ ഗേബിൾസ്”എന്ന കഥകളിലെ പ്രധാന കഥാപാത്രമായ ആനി ഒരു വീടിനായി കൊതിച്ചു. അനാഥയായ അവൾക്ക് എപ്പോഴെങ്കിലും ‘വീട്’ എന്നു വിളിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മാത്യു എന്ന പ്രായമായ ഒരാളും തന്റെ സഹോദരി മാരില്ലയും അവളെ വീട്ടിലേക്കു കൊണ്ടു പോയി.. അവരുടെ വീട്ടിലേക്കുള്ള യാത്രയിൽ, ആനി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നതിൽ ആനി ക്ഷമ ചോദിച്ചു. ശാന്തപ്രകൃതക്കാരനായ മാത്യു പറഞ്ഞു, “നീ ഇഷ്ടം പോലെ എത്ര വേണമെങ്കിലും സംസാരിച്ചോളൂ, ഒരു പ്രശ്നവുമില്ല.” ആനിന്റെ കാതുകൾക്കത് സംഗീതമായി തോന്നി. ആർക്കും അവളെ വേണ്ടാ എന്നാണ് അവൾ എപ്പോഴും കരുതിയിരുന്നത്, പ്രത്യേകിച്ച് അവളുടെ സംസാരം കേൾക്കാൻ ആരും കൂട്ടാക്കിയിയിരുന്നില്ല. പക്ഷേ, വീട്ടിൽ എത്തിയപ്പോൾ, വയലിൽ സഹായിക്കുവാൻ ഒരു ആൺകുട്ടിയെ ആയിരുന്നു അവരുടെ സഹോദരങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് അവൾ മനസിലാക്കി. അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു; തിരികെ പോകേണ്ടി വരുമെന്ന് അവൾ ഭയപ്പെട്ടു, പക്ഷേ അവർ അവളെ അവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയപ്പോൾ സ്നേഹമുള്ള ഒരു ഭവനത്തിനായുള്ള ആനിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടു.
ആരുമില്ലെന്നും ഒറ്റയ്‌ക്കാണെന്നും തോന്നിയ സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിലുള്ള രക്ഷയിലൂടെ നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുമ്പോൾ, അവൻ നമുക്കൊരുറപ്പുള്ള ഭവനമായി മാറുന്നു (സങ്കീ. 62: 2). അവൻ നമ്മിൽ പ്രസാദിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും അവനൊടു സംസാരിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു: നമ്മുടെ ആശങ്കകൾ, പ്രലോഭനങ്ങൾ, സങ്കടങ്ങൾ, പ്രതീക്ഷകൾ എല്ലാം. സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.” (വാ. 8).
മടിക്കരുത്. ഇഷ്ടം പോലെ ദൈവത്തോട് സംസാരിക്കുക. അവനതൊന്നും പ്രശ്നമല്ല. അവൻ നമ്മിൽ സന്തോഷിക്കുന്നു. അവൻ നമുടെ സങ്കേതമാകുന്നു.