മൂന്നു വയസ്സുകാരനായ ബഡ്‌ഡിയും അവന്റെ അമ്മയും എല്ലാ ആഴ്ച്ചയും സഭയിലെ ഭക്ഷണ വിതരണ ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ പോകുമായിരുന്നു. ഭക്ഷണ വിതരണ ട്രക്കിന് കേടു പറ്റി എന്ന് ‘അമ്മ മുത്തശ്ശിയോട് പറയുന്നത് ബഡ്‌ഡി കേട്ടപ്പോൾ അവൻ പറഞ്ഞു, “ഓ, ഇനി എങ്ങനെയാണ് അവർ ഭക്ഷണ വിതരണ ശുശ്രൂഷ ചെയ്യുക?” അവന്റെ അമ്മ പറഞ്ഞു, “സഭ ഇനി പണം സമാഹരിച്ചു ഒരു പുതിയ ട്രക്ക് വാങ്ങണം.” ബഡ്‌ഡി പുഞ്ചിരിച്ചു, “എന്റെ കയ്യിൽ പണമുണ്ട്” എന്ന് പറഞ്ഞുകൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് പോയി. വിവിധ നിറങ്ങളിലുള്ള, സ്റ്റിക്കറുകളാൽ അലങ്കരിച്ച ഒരു പ്ലാസ്റ്റിക് പാത്രം നിറയെ നാണയങ്ങളുമായി അവൻ മടങ്ങി വന്നു. അതിൽ ഏതാണ്ട് 38 ഡോളറിൽ (ഏകദേശം 2500 രൂപ) അധികമുണ്ടായിരുന്നു. ബഡ്‌ഡിയുടെ കൈയ്യിൽ ഒരുപാടൊന്നുമില്ലായിരുന്നു. എങ്കിലും, അവന്റെ ത്യാഗപരമായ നേർച്ചയുടെ കൂടെ മറ്റുള്ളവരുടെ ദാനങ്ങളും ചേർന്നപ്പോൾ പുതിയ ഒരു ട്രക്ക് വാങ്ങുവാനും സഭയ്ക്ക് അവരുടെ സമൂഹത്തെ ശുശ്രൂഷിക്കുന്നതു തുടരുവാനും കഴിഞ്ഞു.

ഉദാരമായി നൽകുന്ന ചെറിയ തുക ദൈവകരങ്ങളിൽ നൽകുമ്പോൾ ആവശ്യത്തിലും അധികമാണ്. 2 രാജാക്കന്മാർ 4-ൽ ഒരു പാവം വിധവ പ്രവാചകനായ ഏലിശയോട് ഒരു സാമ്പത്തീക സഹായം ആവശ്യപ്പെട്ടു. തന്റെ കൈവശമുള്ള സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ പ്രവാചകൻ പറഞ്ഞു. ഒപ്പം അയൽക്കാരിൽ നിന്നും സഹായം തേടുവാനും തന്റെ നിർദേശങ്ങൾ പാലിക്കാനും അവൻ പറഞ്ഞു (വാ.1-4). കരുതലിന്റെ അത്ഭുതകരമായ പ്രദർശനത്തിലൂടെ ദൈവം വിധവയുടെ ചെറിയ അളവിലുള്ള എണ്ണ അവൾ അയൽക്കാരിൽ നിന്നും ശേഖരിച്ച മുഴുവൻ പാത്രങ്ങളിലും നിറയ്ക്കുവാൻ ഇടയായി (വാ.5-6). ഏലീശാ അവളോട്, “നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു”( വാ.7).
നമുക്ക് ഇല്ലാത്തതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കുള്ളതു കൊണ്ട് ദൈവം ചെയ്യുവാൻ പോകുന്ന വൻ കാര്യങ്ങളെ നാം നഷ്ടപ്പെടുത്തുന്നു.