ഞാൻ എഴുതിക്കൊണ്ടിരുന്ന മാസിക പ്രാധാന്യമുള്ളതായി തോന്നിയതിനാൽ ഉയർന്ന റാങ്കിലുള്ള എഡിറ്റർക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ലേഖനം അവതരിപ്പിക്കാൻ ഞാൻ പാടുപെട്ടു. അതിന്റെ നിലവാരത്തിലെത്താൻ സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ, ഞാൻ എന്റെ ആശയങ്ങളും ചിന്തകളും വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരുന്നു. എന്നാൽ, എന്തായിരുന്നു എന്റെ പ്രശ്നം? അതെന്റെ വെല്ലുവിളി നിറഞ്ഞ വിഷയമായിരുന്നോ? അതോ എന്റെ യഥാർത്ഥ ആകുലത തികച്ചും വ്യക്തിപരമായിരുന്നോ: എഡിറ്റർ എന്റെ വാക്കുകളെ മാത്രമല്ല എന്നെയും അംഗീകരിക്കുമോ?

നമ്മുടെ ജോലിസംബന്ധമായ ആകുലതകളിൽ, പൗലോസ് നമുക്ക് വിശ്വാസയോഗ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. കൊലോസ്യ സഭക്കെഴുതിയ ലേഖനത്തിൽ, പൗലോസ് വിശ്വാസികളോട് ആളുകളുടെ അംഗീകാരത്തിനുവേണ്ടിയല്ല ദൈവത്തിനുവേണ്ടി ജോലിചെയ്യുവാൻ ഉത്സാഹിപ്പിക്കുന്നു. അപ്പോസ്തലൻ പറഞ്ഞതുപോലെ “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ” ( കൊലോസ്യർ 3:23-24).

പൗലോസ് നൽകിയ ജ്ഞാനത്തിന്റെ പ്രതിഫലനമെന്നോണം, നമ്മുടെ ഭൗതീകരായ യജമാനന്മാരുടെ മുൻപാകെ നല്ലവരാകുവാനുള്ള യത്നം നമുക്കവസാനിപ്പിക്കാം. തീർച്ചയായും, നാം അവരെ ബഹുമാനിക്കുകയും നമ്മുടെ മികച്ചത് അവർക്ക് നൽകുകയും വേണം. എന്നാൽ നാം നമ്മുടെ പ്രവർത്തി “കർത്താവിന്നു എന്നപോലെ” – തനിക്കായി നമ്മുടെ പ്രവർത്തിയെ നയിക്കുവാനും അഭിഷേകം ചെയ്യുവാനും ആവശ്യപ്പെടുമ്പോൾ – അവിടുന്ന് നമ്മുടെ അദ്ധ്വാനത്തിന്മേൽ വെളിച്ചം പകരും. നമ്മുടെ പ്രതിഫലം? നമ്മുടെ ജോലിയുടെ സമ്മർദ്ദം കുറയുകയും നമ്മുടെ കർത്തവ്യം പൂർത്തിയാവുകയും ചെയ്യും. അത് മാത്രമല്ല, നാം ഒരു നാൾ അവിടുന്ന് പറയുന്നത് കേൾക്കും, “നീ നന്നായി ചെയ്തു!”.