ദൈവത്തിലുള്ള ദൃഢവിശ്വാസം
2020 ൽ ഇന്ത്യയിലുള്ള മുതിർന്നവരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യക്കാരുടെ സ്ക്രീൻ ടൈം ( ടി.വിയുടെയും ഫോണിന്റെയും മറ്റും സ്ക്രീനിന് മുൻപിൽ ചിലവഴിക്കുന്ന സമയം) 2 മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ഉയർന്നു എന്ന് കണ്ടെത്തി. സത്യസന്ധമായി പറയട്ടെ, ഈ കണക്കുകൾ തികച്ചും സത്യസന്ധമാണ്. കാരണം, ഓരോ ദിവസവും ഗൂഗിളിൽ തിരയുവാനും, സന്ദേശങ്ങൾ പരിശോധിക്കുവാനും മറുപടി നൽകുവാനും, കോളുകൾ വിളിക്കുവാനും നാം ഒരുപാട് സമയം ചിലവഴിക്കുന്നു. നമ്മിൽ പലരും നമ്മുടെ ഇത്തരം ഉപകരണങ്ങളിലേക്ക് തുടർമാനമായി നോക്കാറുണ്ട്. അവ നൽകുന്ന ദൃഢവിശ്വാസമാണ് നമ്മെ കാര്യങ്ങൾ ക്രമത്തിൽ, കാര്യജ്ഞാനത്തോടെ, സമയോചിതമായി ചെയ്യാൻ നമ്മെ സഹായിക്കുന്നത്.
യേശുവിലെ വിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഒരു സ്മാർട്ഫോണിനെക്കാൾ മികച്ച പരിമിതിയില്ലാത്ത വിഭവങ്ങൾ ഉണ്ട്. ദൈവം നമ്മെ അഗാധമായി സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, നാം നമ്മുടെ ആവശ്യങ്ങളുമായി തന്നിലേക്ക് ചെല്ലണമെന്ന് താൻ ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു" (1 യോഹന്നാൻ 5:14). നാം പ്രാർത്ഥിക്കുമ്പോൾ ദൃഢനിശ്ചയം നമുക്കുണ്ടാകും. ദൈവവചനം വായിക്കുകയും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമുക്ക് വേണ്ടി മുൻകരുതിയിരിക്കുന്ന സമാധാനം, ജ്ഞാനം, വിശ്വാസം (വാ.15) എന്നീ കാര്യങ്ങൾക്കായി നമുക്ക് ദൃഢവിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ കഴിയും.
ചിലപ്പോൾ നമ്മുടെ സാഹചര്യം മാറാതിരിക്കുമ്പോൾ ദൈവം നമ്മെ കേൾക്കുന്നില്ലെന്ന് തോന്നാം. എന്നാൽ നമ്മുടെ ഏതു സാഹചര്യങ്ങളിലും തുടർമാനമായി ദൈവത്തിൽ ആശ്രയിക്കുന്നതിലൂടെ നാം ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നു (സങ്കീർത്തനം 116:2). നാം ആഗ്രഹിക്കുന്നതെല്ലാം അങ്ങനെതന്നെ നമുക്ക് ലഭിച്ചേക്കില്ലെങ്കിലും, അവൻ തക്കസമയത്ത് നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് വിശ്വാസത്തിൽ വളരാൻ നമ്മെ സഹായിക്കുന്നു,
ദൈവ കേന്ദ്രീകൃതം
വിവാഹ മോതിരങ്ങൾക്കായി ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ, കൃത്യമായ ഡയമണ്ട് ലഭിക്കുന്നതിനായി ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു. ഏറ്റവും മികച്ചത് നഷ്‌ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചിന്ത എന്നെ അലട്ടി.
സാമ്പത്തിക മനശാസ്തജ്ഞൻ ബാരി ഷ്വാർട്സിന്റെ ഭാഷയിൽ പറഞ്ഞാൽ, എന്റെ വിട്ടുമാറാത്ത തീരുമാനമില്ലായ്മ സൂചിപ്പിക്കുന്നത്, ഒരു "തൃപ്തൻ" ആയിരിക്കേണ്ടതിന് പകരം ഞാനൊരു "അതൃപ്തൻ" ആണെന്നാണ്. തൃപ്തിയുള്ളവൻ തന്റെ തീരുമാനങ്ങൾ, ആവശ്യങ്ങൾക്ക് അനുസരണമായിട്ടാണ് എടുക്കുക. എന്നാൽ അതൃപ്തനോ? താൻ എപ്പോഴും ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് ചീന്തിക്കുന്നു. തിരഞ്ഞെടുപ്പുക്കുവാൻ നിരവധി ഉള്ളപ്പോഴും തീരുമാനം എടുക്കുവാൻ ആവാത്തതിന്റെ ഫലം ഉത്കണ്ഠ, വിഷാദം, പിന്നെ അതൃപ്തി എന്നിവയായിരിക്കും. സാമൂഹ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തിന് ഒരു പേര് നൽകിയിട്ടുണ്ട്: നഷ്ടപ്പെടുമോ എന്ന ഭയം.
ദൈവവചനത്തിൽ "തൃപ്തൻ" എന്നോ "അതൃപ്തൻ" എന്നോ ഉള്ള വാക്കുകൾ നാം കാണുകയില്ലായിരിക്കാം. എന്നാൽ നാം ഇതിനു സമാനമായ ഒരു ആശയം കാണുന്നു. തിമൊഥെയൊസിനെഴുതിയ ഒന്നാം ലേഖനത്തിൽ, ഈ ലോകത്തിലെ വസ്തുക്കൾക്കുപരിയായി ദൈവത്തിൽ മൂല്യം കണ്ടെത്തുവാൻ പൗലോസ് തിമൊഥെയൊസിനോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാറില്ല. പകരം ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തുവാൻ പൗലോസ് തിമോഥെയോസിനോട് പറയുന്നു: "അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും" (1 തിമൊഥെയൊസ് 6:6). "ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക" (വാ.8) എന്ന വാക്യത്തിൽ പൗലോസ് ഒരു തൃപ്തനായ വ്യക്തിയെപ്പോലെ സംസാരിക്കുന്നു.
ഈ ലോകം വാഗ്ദാനം ചെയ്യുന്ന അസംഖ്യം വഴികളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ വിശ്രമമില്ലാത്തവനും അതൃപ്തനുമായി മാറുന്നു. എന്നാൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതൃപ്തതിയുടെ അവസ്ഥയെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എന്റെ ആത്മാവ് യഥാർത്ഥ തൃപ്തിയും വിശ്രമവും അറിയുന്നു.
പ്രതീക്ഷയുടെ മഴവില്ല് കണ്ടെത്തുമ്പോൾ
ഒക്ടോബറിലെ അവധിയുടെ സമയത്ത്, കഠിനമായ വേദനയുമായുള്ള പോരാട്ടത്തിൽ ചില ദിവസങ്ങൾ മുറിയിൽ തന്നെ തുടരുവാൻ ഞാൻ നിർബന്ധിതനായി. എന്റെ അവസ്ഥയും അന്തരീക്ഷം പോലെ മേഘാവൃതമായിരുന്നു. ഒടുവിൽ ഞാൻ എന്റെ ഭർത്താവിനോടൊത്ത് അടുത്തുള്ള ഒരു ലൈറ്റ് ഹൗസിൽ കാഴ്ചകൾ കാണാൻ പോയപ്പോൾ, കാർമേഘം ഞങ്ങളുടെ കാഴ്ച്ച നന്നേ മറച്ചിരുന്നു. എങ്കിലും ഞാൻ തണൽ നിറഞ്ഞ മലകളുടെയും തെളിച്ചമില്ലാത്ത ചക്രവാളത്തിന്റെയും ചിത്രമെടുത്തു.
പിന്നീട് രാത്രിയിലുണ്ടായ മഴമൂലം അകത്തിരുന്നപ്പോൾ ഞാൻ നിരാശയോടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, ഞാൻ ക്യാമറ എന്റെ ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു - "ഒരു മഴവില്ല്!" നേരത്തെ അന്ധകാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ, അപ്രതീക്ഷിതമായ പ്രത്യാശയുടെ വെളിച്ചം കൊണ്ട് എന്റെ ക്ഷീണിച്ച ആത്മാവിനെ ദൈവം നവീകരിക്കുന്നത് എനിക്ക് നഷ്ടമായി. (ഉല്പത്തി 9:13-16).
ശാരീരികമോ മാനസികമോ ആയ കഷ്ടതകൾ നമ്മെ പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചേക്കാം.. ഉന്മേഷത്തിനായുള്ള നമ്മുടെ കാത്തിരിപ്പിൽ, ദൈവത്തിന്റെ നിരന്തരമായ സാന്നിദ്ധ്യത്തിന്റെയും അനന്തമായ ശക്തിയുടെയും ഓർമ്മപ്പെടുത്തലുകൾക്കായി നാം ദാഹിക്കുന്നു. (സങ്കീർത്തനം 42:1-3). കഴിഞ്ഞ കാലങ്ങളിൽ ദൈവം നമുക്കും മറ്റുള്ളവർക്കുമായി കടന്നുവന്ന എണ്ണമറ്റ സമയങ്ങളെ നാം ഓർത്താൽ, ഇപ്പോഴത്തെ സാഹചര്യം എത്ര മോശമായിരുന്നാലും നമ്മുടെ പ്രതീക്ഷ ദൈവത്തിൽ ഭദ്രമാണെന്ന് നമുക്ക് വിശ്വസിക്കാം (വാ.4-6).
തെറ്റായ മനോഭാവങ്ങളോ പ്രയാസമേറിയ സാഹചര്യങ്ങളോ നമ്മുടെ കാഴ്ച മറയ്ക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും, വചനം വായിക്കുവാനും, അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കുവാനുമായി അവൻ നമ്മെ ക്ഷണിക്കുന്നു (വാ.7-11). നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, നമ്മുടെ ഇരുൾ നിറഞ്ഞ ദിവസങ്ങൾക്കുമേൽ പ്രതീക്ഷയുടെ മഴവില്ലുകൾ കാണുവാൻ ഇടയാകുമെന്ന് നമുക്ക് വിശ്വസിക്കാം.
വേർതിരിച്ചത്
1742 നവംബറിൽ, ഇംഗ്ലണ്ടിലെ സ്റ്റാഫ്‌ഫോർഡ്ഷയറിയിൽ ചാൾസ് വെസ്‌ലിയുടെ പ്രസംഗത്തിനെതിരായി ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. ചാൾസും തന്റെ സഹോദരൻ ജോണും ദീർഘ നാളുകളായുണ്ടായിരുന്ന പല സഭാപാരമ്പര്യങ്ങളെയും മാറ്റിമറിക്കുന്നതായി പല നഗരവാസികൾക്കും
തോന്നി.
ലഹളയെക്കുറിച്ചു കേട്ടപ്പോൾ ജോൺ വെസ്ലി തന്റെ സഹോദരനെ സഹായിക്കേണ്ടതിനായി സ്റ്റാഫ്ഫോർഡ്ഷയറിലേക്ക് പോയി. പെട്ടെന്ന് അനിയന്ത്രിതമായ ഒരു ജനക്കൂട്ടം ജോൺ താമസിച്ചിരുന്ന സ്ഥലത്തു എത്തിച്ചേർന്നു. എന്നാൽ ധൈര്യം സംഭരിച്ച് അദ്ദേഹം അവരുടെ നേതാക്കളുമായി മുഖാമുഖം ശാന്തമായി സംസാരിക്കുകയും അവരുടെ കോപം ശമിക്കുകയും ചെയ്തു.
ജോൺ വെസ്‌ലിയുടെ സൗമ്യവും ശാന്തവുമായ ആത്മാവ് ക്രൂരന്മാരായ ജനക്കൂട്ടത്തെ ശാന്തരാക്കി. എന്നാൽ ആ ശാന്തത തന്നിൽ സ്വയമായി ഉണ്ടായിരുന്നതല്ല. അത് താൻ വളരെ അടുത്ത് പിൻപറ്റിയിരുന്ന തന്റെ രക്ഷകന്റെ ഹൃദയമായിരുന്നു. യേശു പറഞ്ഞു, "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും" (മത്തായി 11:29). സൗമ്യതയുടെ ഈ നുകമായിരുന്നു അപ്പോസ്തലനായ പൗലോസ് നമുക്ക് മുൻപിൽ വച്ച വെല്ലുവിളി. "പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും...ചെയ്‍വിൻ" (എഫെസ്യർ 4:2)
നമ്മുടെ മാനുഷികതയിൽ അത്തരം ക്ഷമ നമുക്ക് അസാദ്ധ്യമാണ്. എന്നാൽ നമ്മിലുള്ള ആത്മാവിന്റെ ഫലത്താൽ ക്രിസ്തുവിന്റെ ഹൃദയത്തിലെ സൗമ്യത നമ്മെ വേർതിരിക്കുകയും ശത്രുത നിറഞ്ഞ ലോകത്തെ അഭിമുഖീകരിക്കാൻ സജ്ജമാക്കുകയും ചെയ്യും. അങ്ങനെ നാം ചെയ്യുമ്പോൾ "നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ" (ഫിലിപ്പ്യർ 4:5) എന്ന പൗലോസിന്റെ വാക്ക് അന്വർഥമാക്കുകയും ചെയ്യും.
സ്നേഹത്തിൽ നിന്ന് നൽകുക
ആയുഷ് എല്ലാ ദിവസവും പ്രഭാത ഭക്ഷണം വാങ്ങിയിരുന്നത് അടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു. ഒപ്പം തന്നെ അവൻ എല്ലാ ദിവസവും ആവശ്യത്തിലിരിക്കുന്ന ഒരാൾക്കായി ഭക്ഷണം അവരറിയാതെ കാഷ്യർ മുഖേന ഒരു ശുഭദിന ആശംസയോടെ നൽകിയിരുന്നു. ആയുഷിന് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരുടെ പ്രതികരണത്തെപ്പറ്റിയും അവനു ധാരണയുണ്ടായിരുന്നില്ല, എന്നാൽ "തനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ പ്രവർത്തിയായി" അവൻ ഇതിനെ വിശ്വസിച്ചിരുന്നു. ആകെ ഒരവസരത്തിൽ മാത്രമാണ് അവന് താൻ നൽകുന്ന ഈ ചെറിയ സമ്മാനത്തിന്റെ സ്വാധീനം മനസ്സിലായുള്ളു. ഒരിക്കൽ, താൻ ചെയ്യുന്ന പ്രവർത്തിയുടെ സ്വാധീനം അവനൊരു ദിനപത്രത്തിന്റെ പംക്തിയിൽ നിന്ന് മനസ്സിലാക്കി. ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു വ്യക്തി മാറി ചിന്തിക്കുവാൻ താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തി അന്നേദിവസം പ്രേരിപ്പിച്ചു എന്ന് അവൻ മനസ്സിലാക്കി.
യാതൊരു അംഗീകാരവും ആഗ്രഹിക്കാതെ തന്നെ ആയുഷ് ഓരോ ദിവസവും ഒരാൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. "നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു" (മത്തായി 6:3) എന്ന് യേശു പറയുമ്പോൾ, ആയുഷ് ചെയ്തത് പോലെ, നമ്മെ തിരിച്ചറിയാതെ നാം നന്മ ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരുടെ ബഹുമാനം തേടാതെ, ദൈവസ്നേഹത്തിൽ നിന്ന് നൽകുമ്പോൾ, നമ്മുടെ സമ്മാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് ലഭിക്കുന്നവരുടെ ആവശ്യത്തിന് ഉതകുവാൻ അവിടുന്ന് സഹായിക്കും.