അഭിപ്രായങ്ങളെ മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെത്തന്നെ ആക്രമിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. വൈജ്ഞാനിക മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. അപ്പോഴാണ് താൻ തന്നെ പണ്ട് എഴുതിയ ഒരു പ്രബന്ധത്തെ ഖണ്ഡിച്ചു കൊണ്ട് പണ്ഡിതനും വേദശാസ്ത്രിയുമായ റിച്ചാർഡ് ബി ഹെയ്സ് ഒരു പുതിയ പ്രബന്ധമെഴുതിയ കാര്യം എന്നെ അതിശയിപ്പിച്ചത്. വചനമെന്ന വിത്ത് വായിക്കുമ്പോൾ എന്ന പ്രബന്ധമെഴുതിയതിലൂടെ, പഠിക്കുവാനുള്ള തന്റെ ജീവിത സമർപ്പണത്തിൽ നിന്നും രൂപപ്പെട്ട വലിയ താഴ്മയാണ്, തന്റെ സ്വന്തം പഴയ ചിന്തകളെത്തന്നെ തിരുത്തുവാൻ ഹെയ്സ് പ്രകടിപ്പിക്കുന്നത്.

സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ ശലോമോൻ രാജാവ് നിരവധി വിഷയങ്ങളിലുള്ള ജ്ഞാന വചനങ്ങൾ അവതരിപ്പിക്കുകയാണ്. എന്നാൽ അതിനിടയിൽ തന്നെ ഈ നിർദ്ദേശവും അദ്ദേഹം വെക്കുന്നു, “ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും” ഇവ ഉതകുന്നു (സദൃശ്യവാക്യങ്ങൾ 1:5). ഇതുപോലെ അപ്പസ്തോലനായ പൗലോസും പറഞ്ഞത്: ദശാബ്ദങ്ങൾ കർത്താവിനെ അനുകരിച്ച് ജീവിച്ചിട്ട് പിന്നെയും ക്രിസ്തുവിനെ അറിയാനുള്ള ഉദ്യമത്തിലാണ് താൻ (ഫിലിപ്പിയർ 3:10). ജ്ഞാനിയാണെങ്കിലും, ശ്രദ്ധിക്കുകയും പഠിക്കുകയും വളരുകയും ചെയ്യണമെന്ന് ശലോമോൻ ആഹ്വാനം ചെയ്യുന്നു.

തിരുത്തപ്പെടാൻ മനസ്സുള്ളവരെ മറ്റുള്ളവർക്ക് വേദനിപ്പിക്കുവാൻ കഴിയില്ല. വിശ്വാസ കാര്യങ്ങളും ജീവിത വിഷയങ്ങളും ഇനിയും പഠിക്കാനും വളരാനും മനസ്സ് കാണിക്കുന്നത് സത്യങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് (യോഹന്നാൻ 16:13). അതുവഴി നല്ലവനും വലിയവനുമായ നമ്മുടെ ദൈവത്തിന്റെ അത്ഭുതങ്ങളെ  കൂടുതൽ ഗ്രഹിക്കുന്നവരാകും നാം.