ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 1 കൊരിന്ത്യർ 10:24

ട്രെയിനിൽ വായനക്കിടെ ജാൻവി പുസ്തകത്തിന്റെ മാർജിനിൽ കുറിപ്പെഴുതുന്നുണ്ടായിരുന്നു. അടുത്തിരുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും സംഭാഷണം കേട്ട അവൾ വായന നിർത്തി. തന്റെ ലൈബ്രറി പുസ്തകത്തിൽ കുത്തിവരച്ചതിന് അമ്മ കുഞ്ഞിനെ ശകാരിക്കുകയായിരുന്നു. ജാൻവി പെട്ടെന്ന് തന്റെ പേന മാറ്റിവെച്ചു; തന്നെ അനുകരിച്ചുകൊണ്ടാണ് ആ കുഞ്ഞ് അങ്ങനെ ചെയ്തത് എന്നവൾക്ക് മനസ്സിലായി. ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകത്തിൽ വരക്കുന്നതും സ്വന്തം പുസ്തകത്തിൽ എഴുതുന്നതും തമ്മിലുള്ള വ്യത്യാസം ആ കുഞ്ഞിന് തിരിച്ചറിയാനാകില്ല എന്ന് ജാൻവിക്ക് മനസ്സിലായി.

ജാൻവിയുടെ ഈ പ്രവൃത്തി പൗലോസ് അപ്പസ്തോലന്റെ, 1 കൊരിന്ത്യർ 10:23, 24 വചനങ്ങളെ ഓർമിപ്പിച്ചു: “സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്ക് കർത്തവ്യം ഉണ്ട്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.” 

കൊരിന്തിലെ പുതിയ സഭയിലെ വിശ്വാസികൾ ക്രിസ്തുവിലുള്ള അവരുടെ സ്വാതന്ത്ര്യം സ്വന്തം താല്പര്യങ്ങൾക്കുള്ള അവസരമായി കണ്ടു. എന്നാൽ ഇത് മറ്റുള്ളവരുടെ പ്രയോജനത്തിനും വളർച്ചക്കും ഉപയുക്തമായ അവസരമായി കാണണമെന്ന് പൗലോസ് എഴുതി. യഥാർത്ഥ സ്വാതന്ത്ര്യം ഒരാൾക്ക് ബോധിച്ചതുപോലെ ചെയ്യാനുള്ള അവകാശമല്ല, മറിച്ച്, ദൈവത്തിനെന്നപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പഠിപ്പിച്ചു.

നാം നമ്മെത്തന്നെ ശുശ്രൂഷിക്കാതെ മറ്റുള്ളവരെ പണിതുയർത്താനായി നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോഴാണ് കർത്താവിന്റെ പാത പിൻതുടരുന്നത്.