1970 ലെ ഒരു പരസ്യഗാനം ഒരു തലമുറയെ ആവേശം കൊള്ളിച്ചു. കൊക്കോ കോളയുടെ “ദ റിയൽ തിംഗ്” എന്ന പരസ്യത്തിന്റെ ഭാഗമായി ഒരു ബ്രിട്ടീഷ് സംഗീത ട്രൂപ്പ് തയ്യാറാക്കിയ ഈ മുഴുനീള സംഗീതം ഗാനലോകത്തിന്റെ നിറുകയിലെത്തി. എന്നാൽ റോമിലെ ഒരു മലമുകളിൽ വെച്ച് കുറച്ച് ചെറുപ്പക്കാർ പാടിയ ഇതിന്റെ ആദ്യത്തെ ടെലവിഷൻ പതിപ്പ് പലരും മറന്നിട്ടുണ്ടാവില്ല. വിചിത്രമായ വിധം, തേനീച്ചകളുടെയും ഫലവൃക്ഷങ്ങളുടെയും പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഇത് സ്നേഹത്തിന്റെ ഹൃദയവും ഈണവും ചേർത്ത് പാടാൻ ലോകത്തെ പഠിപ്പിക്കാനുള്ള കവിയുടെ അഭിലാഷം പ്രകടമാക്കുന്നു.

അപ്പൊസ്തലനായ യോഹന്നാനും ഇതു പോലെയോ, ഇതിനേക്കാൾ വലിയതായതോ ആയ സ്വപ്ന ചിത്രമാണ് വരച്ച് വെച്ചിട്ടുള്ളത്. “സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും” (വെളിപ്പാട് 5: 13) പാടുന്ന പാട്ടാണ് ദർശനത്തിൽ കണ്ടത്. ഇതിൽ വിചിത്രമായ യാതൊന്നുമില്ല. ഈ പാട്ട് ആരെക്കുറിച്ച് പാടിയോ അവൻ നല്കിയ വിലയെ പ്രകീർത്തിക്കുന്നതിനെക്കാൾ യാഥാർത്ഥ്യ ബോധമുള്ള യാതൊന്നുമുണ്ടാകില്ല. അവന്റെ സ്നേഹബലി വഴി പരിഹരിക്കപ്പെട്ട പ്രശ്നം ഈ ലോകത്തിലെ യുദ്ധങ്ങൾ, ദുരന്തങ്ങൾ, അവയുടെ പരിണിത ഫലങ്ങൾ എന്നിവയെക്കാൾ എല്ലാം ഗൗരവമായതായിരുന്നു.

ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ പാപം വഹിച്ചുകൊണ്ട്, മരണത്തെ പരാജയപ്പെടുത്തി, മരണഭയം നീക്കിയതിനാൽ സ്വർഗ്ഗവും ഭൂമിയും ഒരുമിച്ച് ചേർന്ന് ഈ ഗാനം പാടുവാൻ ഇടയായി.