താഴ്മയെ ദൈവം ഇത്രയധികം വിലമതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ദിവസം ചിന്തിച്ചുകൊണ്ടിരുന്ന, പതിനാറാം നൂറ്റാണ്ടിലെ ഒരു -വിശ്വാസിയായിരുന്ന അവിലയിലെ തെരേസയ്ക്ക് പെട്ടെന്ന് ഉത്തരം മനസ്സിലായി: “അതിനു കാരണം, ദൈവമാണ് പരമമായ സത്യം, താഴ്മയാണ് സത്യം . . . . നമ്മിലുള്ള നല്ലതൊന്നും നമ്മിൽ നിന്ന് ഉത്ഭവിക്കുന്നില്ല. മറിച്ച്, നദിക്കരയിലെ വൃക്ഷംപോലെ, നമ്മുടെ ആത്മാവ് ഏതിന്റെ തീരത്താണോ നട്ടിരിക്കുന്നത്, ആ കൃപയുടെ നദിക്കരയിൽ നട്ടുപിടിപ്പിച്ച ഒരു വൃക്ഷം പോലെ ആത്മാവ് നിലനിൽക്കുന്ന കൃപയുടെ ജലത്തിൽ നിന്നും നമ്മുടെ പ്രവൃത്തികൾക്ക് ജീവൻ നൽകുന്ന സൂര്യനിൽ നിന്നും വരുന്നു.’’ ആ യാഥാർത്ഥ്യത്തിൽ നാം സ്വയം നങ്കൂരമിടുന്നത് പ്രാർത്ഥനയിലൂടെയാണെന്ന് തെരേസ ഉപസംഹരിച്ചു, കാരണം ‘പ്രാർത്ഥനയുടെ മുഴുവൻ അടിസ്ഥാനവും താഴ്മയാണ്. പ്രാർത്ഥനയിൽ നാം എത്രമാത്രം താഴ്മയുള്ളവരാകുന്നുവോ അത്രയധികം ദൈവം നമ്മെ ഉയർത്തും.
താഴ്മയെക്കുറിച്ചുള്ള തെരേസയുടെ വാക്കുകൾ, യാക്കോബ് 4 ലെ തിരുവെഴുത്തുകളുടെ ഭാഷയെ പ്രതിധ്വനിപ്പിക്കുന്നു. അവിടെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുന്ന ജീവിതത്തിന്റെ വിപരീതമായ നിഗളത്തിന്റെയും സ്വാർത്ഥമോഹത്തിന്റെയും സ്വയ-നശീകരണ സ്വഭാവത്തെക്കുറിച്ച് യാക്കോബ് മുന്നറിയിപ്പു നൽകുന്നു (വാ. 1-6). അത്യാഗ്രഹം, മോഹഭംഗം, നിരന്തരമായ കലഹം എന്നിവ നിറഞ്ഞ ജീവിതത്തിനുള്ള ഏക പരിഹാരമായി അവൻ പറയുന്നത്, നമ്മുടെ നിഗളത്തെക്കുറിച്ച് അനുതപിക്കുകയും പകരം ദൈവകൃപ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “അവൻ നിങ്ങളെ ഉയർത്തും’’ എന്ന ഉറപ്പോടെ “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ’’ എന്നതാണ് (വാ. 10).
കൃപയുടെ ജലാന്തികെ നാം വേരൂന്നിയിരിക്കുമ്പോൾ മാത്രമേ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ’ നാം പോഷിപ്പിക്കപ്പെടുകയുള്ളൂ (3:17). അവനിൽ മാത്രമേ നമുക്കു സത്യത്താൽ ഉയർത്തപ്പെടാൻ കഴിയൂ.
യഥാർത്ഥ പ്രാർത്ഥനയെയും ദൈവകൃപ അനുഭവിക്കുന്നതിനെയും നിഗളം എങ്ങനെയാണു തടയുന്നത്? പ്രാർത്ഥനയിലൂടെ താഴ്മയുടെ സ്വാതന്ത്ര്യം നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്?
സ്നേഹവാനായ ദൈവമേ, അങ്ങയോടൊപ്പമുള്ള ജീവിതം എന്ന ദാനത്തിനു നന്ദി പറയുന്നു. ഞാൻ ആയിരിക്കുന്നതിനേക്കാൾ കൂടുതലാകേണ്ട ആവശ്യമില്ല എന്നതിനു നന്ദി. എനിക്ക് ആവശ്യമുള്ളതും അതിലേറെയും അങ്ങയിൽ ഞാൻ കണ്ടെത്തിയതിനു നന്ദി.