അടുക്കള മേശയിൽ ഒതുക്കാവുന്നത്ര ചെറുതായ ഒരു ഓക്കു മരം സങ്കല്പിക്കുക. ഒരു ബോൺസായിയുടെ രൂപം അങ്ങനെയാണ് – പ്രകൃതിയിൽ നിങ്ങൾ കാണുന്നതിന്റെ ഒരു ചെറിയ പതിപ്പായ മനോഹരമായ ഒരു അലങ്കാര വൃക്ഷം. ഒരു ബോൺസായിയും അതിന്റെ പൂർണ്ണ വലിപ്പവും തമ്മിൽ ജനിതക വ്യത്യാസമില്ല. ആഴം കുറഞ്ഞ ഒരു പാത്രവും പ്രൂണിംഗും വേരു മുറിക്കലും വളർച്ചയെ നിയന്ത്രിക്കുന്നു, അതിനാൽ ചെടി ചെറുതായിതന്നേ നിൽക്കുന്നു.

ബോൺസായ് മരങ്ങൾ അതിശയകരമായ അലങ്കാര സസ്യങ്ങൾ ആയിരിക്കുമ്പോൾതന്നേ, അവ നിയന്ത്രണത്തിന്റെ ശക്തിയെയും ചിത്രീകരിക്കുന്നു. മരങ്ങൾ അവയുടെ പരിസ്ഥിതിയോട് പ്രതികരിക്കുന്നതിനാൽ നമുക്ക് അവയുടെ വളർച്ചയെ നിയന്ത്രിക്കാൻ ചെയ്യാൻ കഴിയും എന്നതു  ശരിയാണ്, എങ്കിലും ആത്യന്തികമായി കാര്യങ്ങളെ വളരാൻ സഹായിക്കുന്നതു ദൈവമാണ്.

ദൈവം പ്രവാചകനായ യെഹെസ്‌കേലിനോട് ഇപ്രകാരം സംസാരിച്ചു: “യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും…ചെയ്യും’’ (യെഹെസ്‌കേൽ 17:24). യിസ്രായേല്യരെ ആക്രമിക്കാൻ ബാബിലോന്യരെ അനുവദിച്ചുകൊണ്ട് ദൈവം യിസ്രായേൽ ജനതയെ “പറിച്ചുകളയുന്ന’’ ഭാവി സംഭവങ്ങളെ മുൻകൂട്ടി കാണിക്കുകയായിരുന്നു. എന്നിരുന്നാലും, ഭാവിയിൽ, ദൈവം യിസ്രായേലിൽ ഫലം കായ്ക്കുന്ന ഒരു പുതിയ വൃക്ഷം നട്ടുപിടിപ്പിക്കും, “പലവിധം ചിറകുള്ള പക്ഷികളൊക്കെയും’’ അതിന്റെ ശാഖകളുടെ തണലിൽ അഭയം കണ്ടെത്തും (വാ. 23). വരാനിരിക്കുന്ന സംഭവങ്ങൾ എത്രത്തോളം നിയന്ത്രണാതീതമാണെന്നു തോന്നിയാലും, താൻ ഇപ്പോഴും ചുമതലക്കാരനാണെന്നു ദൈവം പറഞ്ഞു.

നമ്മുടെ സാഹചര്യങ്ങളെ കൃത്രിമത്വത്തിലൂടെയും സ്വന്തം കഠിനാധ്വാനത്തിലൂടെയും നിയന്ത്രിക്കാൻ ശ്രമിക്കണമെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മരങ്ങളെ വളരാൻ സഹായിക്കുന്ന ഒരേയൊരു വ്യക്തിക്കു നിയന്ത്രണം വിട്ടുകൊടുക്കുന്നതിലൂടെ യഥാർത്ഥ സമാധാനവും അഭിവൃദ്ധിയും കണ്ടെത്താനാകും.