2015 ലെ ഒരു പഠനപ്രകാരം, ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡീഗഡ് ആണ്. പഠനപ്രകാരം ചണ്ഡീഗഢിലെ ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്നത് വിലമതിക്കുന്നവരുമാണ്. നിങ്ങൾ ചണ്ഡീഗഢ് സന്ദർശിക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്നത് കാണാം. പ്രിയപ്പെട്ടവരുടെ കൂടെ ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്നത് അവരുടെ ഹൃദയങ്ങളെ ഉന്മേഷഭരിതമാക്കുന്നു.

എബ്രായ ലേഖകൻ സമൂഹമായി നാം ഒരുമിച്ച് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് വിശ്വാസത്തിൽ നിലനില്ക്കുന്നതിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ദൈവം നമ്മെ, രക്ഷകനിലുള്ള വിശ്വാസത്താൽ, സ്വന്തമായി സ്വീകരിച്ചു എങ്കിലും ചുറ്റുപാടുനിന്നുമുള്ള അപമാനവും പരിഹാസവും പീഡനവും ഒക്കെ നാം നേരിടേണ്ടി വരാം. നാം ഒരുമിച്ച് കൂടുന്നതുവഴി ഈ സാഹചര്യത്തിൽ നിലനില്ക്കാനാവശ്യമായ പ്രോത്സാഹനം പ്രാപിക്കാനാകും. നാം കൂട്ട് പങ്ക് വെക്കുമ്പോൾ “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിക്കുകയും” (എബ്രായർ 10:24, 25 ) വിശ്വാസം അഭിവൃദ്ധിപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടുന്നത് നമ്മുക്ക് സന്തോഷ അവലോകനത്തിൽ ഒരു ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ നാം അനുഭവിക്കുന്ന പൊതുവായ ജീവിത സംഘർഷങ്ങൾക്കിടയിൽ വിശ്വാസത്തിൽ നിലനില്ക്കുന്നതിന് സഹായകരമായ മാർഗ്ഗമായി ബൈബിൾ നിർദ്ദേശിക്കുന്നത് ഈ കൂട്ടായ്മയാണ്. ഒരു സഭയുടെ കൂട്ടായ്മക്ക് എത്ര മഹത്തായ ഒരു കാരണമാണത്; അല്ലെങ്കിൽ -ആ പഞ്ചാബി ലാളിത്യത്തോടെ- മറ്റൊരാളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുവാൻ നമ്മുടെ വീടുകൾ തുറന്നു നൽകാം.