യേശുവിനെ സേവിച്ചതിന്റെ പേരിൽ ഡ്രൂ രണ്ടു വർഷം തടവിലായിരുന്നു. ജയിൽവാസത്തിലുടനീളം നിരന്തരമായ സന്തോഷം അനുഭവിച്ച മിഷനറിമാരുടെ കഥകൾ അദ്ദേഹം വായിക്കുമായിരുന്നു, എന്നാൽ ഇതായിരുന്നില്ല തന്റെ അനുഭവമെന്ന് അദ്ദേഹം സമ്മതിച്ചു. തനിക്കു വേണ്ടി കഷ്ടപ്പെടാൻ ദൈവം തെറ്റായ മനുഷ്യനെയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൂ ഭാര്യയോട് പറഞ്ഞു. അവൾ മറുപടി പറഞ്ഞു, “ഇല്ല. അവൻ ശരിയായ ആളെത്തന്നെയാണ് തിരഞ്ഞെടുത്തതെന്നു ഞാൻ കരുതുന്നു. ഇതു യാദൃച്ഛികമായിരുന്നില്ല. ”
യെഹൂദയുടെ പാപങ്ങൾക്ക് ദൈവം അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിശ്വസ്തതയോടെ ദൈവത്തെ സേവിച്ച പ്രവാചകനായ യിരെമ്യാവുമായി ഡ്രൂവിന് തന്നെ ബന്ധിപ്പിക്കാനാകും. എന്നാൽ ദൈവത്തിന്റെ ന്യായവിധി ഇതുവരെ വന്നില്ല, യെഹൂദയുടെ നേതാക്കന്മാർ യിരെമ്യാവിനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു. യിരെമ്യാവ് ദൈവത്തെ കുറ്റപ്പെടുത്തി: “യഹോവേ, നീ എന്നെ വഞ്ചിച്ചു” (വാ. 7). തന്നെ വിടുവിക്കുന്നതിൽ ദൈവം പരാജയപ്പെട്ടുവെന്ന് പ്രവാചകൻ വിശ്വസിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു” (വാ. 8). “ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ” യിരെമ്യാവു പറഞ്ഞു, “കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?” (വാ. 14, 18).
ഡ്രൂ പിന്നീട് മോചിതനായി, എന്നാൽ ഈ കാലയളവിൽ, താൻ ബലഹീനനായിരുന്നതുകൊണ്ട് ദൈവം തന്നെ തെരഞ്ഞെടുത്തതായിരിക്കാമെന്ന് – യിരെമ്യാവിനെ തിരഞ്ഞെടുത്തുപോലെ – അവനു ബോധ്യമായി. അവനും യിരെമ്യാവും സ്വാഭാവികമായി ശക്തരായിരുന്നുവെങ്കിൽ, അവരുടെ വിജയത്തിന് അവർക്ക് കുറച്ച് പ്രശംസ ലഭിക്കുമായിരുന്നു. എന്നാൽ അവർ സ്വാഭാവികമായും ദുർബലരാണെങ്കിൽ, അവരുടെ നിലനില്പിന്റെ മഹത്വമെല്ലാം ദൈവത്തിനായിരിക്കും (1 കൊരിന്ത്യർ 1:26-31). അവന്റെ ബലഹീനത അവനെ യേശുവിന് ഉപയോഗിക്കാൻ പറ്റിയ വ്യക്തിയാക്കി മാറ്റി.
നിങ്ങൾക്ക് എവിടെയാണ് പ്രത്യേകിച്ച് ബലഹീനത അനുഭവപ്പെടുന്നത്? നിങ്ങളുടെ ബലഹീനതയെ ഒരു പ്രധാന ആത്മീയ നേട്ടമാക്കി മാറ്റാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
യേശുവേ, നിന്റെ ശക്തി എന്റെ ബലഹീനതയിൽ ദൃശ്യമാകുന്നു. എനിക്ക് അങ്ങയിൽ പ്രശംസിക്കാൻ കഴിയേണ്ടതിന് ഞാൻ എന്റെ പരാജയങ്ങൾ ഏറ്റുപറയുന്നു!