ഒരു നല്ല കഥയുടെ സസ്പെൻസ് ഇഷ്ടപ്പെടുന്നവർക്ക് ഒരു നിഗൂഢ നോവലിന്റെ അവസാന അധ്യായം ആദ്യം വായിക്കുന്നത് ഒരു മോശം ആശയമായി തോന്നാം. എന്നാൽ ചില ആളുകളെ സംബന്ധിച്ച് ഒരു പുസ്തകം എങ്ങനെ അവസാനിക്കുന്നുവെന്ന് അറിയാമെങ്കിൽ അവരതു കൂടുതൽ ഉത്സാഹത്തോടെ വായിക്കുന്നു.
ബൈബിൾ മനസ്സിലാക്കുന്നതിൽ ഈ സമ്പ്രദായം എത്ര പ്രധാനമാണെന്ന് ഗ്രന്ഥകാരൻ റിച്ചാർഡ് ഹെയ്സ് റീഡിംഗ് ബാക്ക്വേർഡ് എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവെഴുത്തുകളുടെ ചുരുളഴിയുന്ന വാക്കുകളും സംഭവങ്ങളും ഭാവിയെ എങ്ങനെ മുൻകൂട്ടി കാണുകയും പരസ്പരം പ്രതിധ്വനിക്കുകയും പരസ്പരം വെളിച്ചം വീശുകയും ചെയ്യുന്നു എന്ന് ചിത്രീകരിക്കുന്നതിലൂടെ, നമ്മുടെ ബൈബിളുകൾ മുന്നോട്ടും മുന്നോട്ടും വായിക്കാനുള്ള കാരണം പ്രൊഫസർ ഹെയ്സ് നൽകുന്നു.
യേശു ഉയിർത്തെഴുന്നറ്റതിനു ശേഷം മാത്രമാണ്, താൻ മൂന്നു ദിവസം കൊണ്ട് തകർന്ന ആലയം പുനർനിർമിക്കുമെന്ന അവന്റെ അവകാശവാദം ശിഷ്യന്മാർക്ക് മനസ്സിലായതെന്ന് ഹെയ്സ് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. “അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്’’’ എന്ന അപ്പൊസ്തലനായ യോഹന്നാൻ നമ്മോടു പറയുന്നു (യോഹന്നാൻ 2:21). അപ്പോൾ മാത്രമാണ് മുമ്പൊരിക്കലും അവർക്കു മനസ്സിലാകാതിരുന്ന പെസഹാ ആഘോഷത്തിന്റെ അർത്ഥം അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞുള്ളു (മത്തായി 26:17-29 കാണുക). ഒരു പുരാതന രാജാവിന്റെ ദൈവഭവനത്തോടുള്ള അഗാധമായ വികാരങ്ങൾക്ക് യേശു അർത്ഥത്തിന്റെ പൂർണത നൽകിയതെങ്ങനെയെന്ന് ഒരു തിരിഞ്ഞുനോട്ടത്തിലൂടെ മാത്രമേ അവർക്ക് ചിന്തിക്കാനാകൂ (സങ്കീർത്തനം 69:9; യോഹന്നാൻ 2:16-17). ദൈവത്തിന്റെ യഥാർത്ഥ ആലയത്തിന്റെ (യേശു) വെളിച്ചത്തിൽ അവരുടെ തിരുവെഴുത്തുകൾ വീണ്ടും വായിക്കുന്നതിലൂടെ മാത്രമേ യിസ്രായേലിന്റെ മതാചാരങ്ങളും മിശിഹായും പരസ്പരം വെളിച്ചം വീശുന്നതാണെന്ന് ശിഷ്യന്മാർക്കു മനസ്സിലാക്കാൻ കഴിയൂ.
ഇപ്പോൾ, ഇതേ തിരുവെഴുത്തുകൾ പിന്നോട്ടും പിന്നോട്ടും വായിക്കുന്നതിലൂടെ മാത്രമേ, നമുക്ക് ആവശ്യമുള്ളതോ നാം ആഗ്രഹിച്ചതോ ആയ എല്ലാം യേശുവിൽ കാണാൻ കഴിയൂ.
നിങ്ങളുടെ ഭാവിയെക്കുറിച്ച് എന്ത് ബുദ്ധിമുട്ടുകളാണ് നിങ്ങളെ അലട്ടുന്നത്? നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിത്യതയുടെ വീക്ഷണത്തിൽ വായിക്കുമ്പോൾ ഏറ്റവും നന്നായി മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ദൈവത്തിന്റെ കഥ മനസ്സിലാക്കാനും വിശ്വസിക്കാനും നിങ്ങൾ എങ്ങനെയാണ് പഠിക്കുന്നത്?
സ്വർഗ്ഗീയ പിതാവേ, എനിക്ക് മുൻകൂട്ടി കാണാൻ കഴിയാതിരുന്ന അങ്ങയുടെ സാന്നിധ്യത്തിന്റെ അത്ഭുതം കാണിക്കാനും വെളിപ്പെടുത്താനുമുള്ള അങ്ങയുടെ കഴിവ് കാണാൻ കഴിയുംവിധം ജീവിച്ചിരിക്കാൻ എന്നെ അനുവദിച്ചതിനു നന്ദി പറയുന്നു.