അർജന്റീനിയൻ എഴുത്തുകാരനായ ജോർജ് ലൂയിസ് ബോർഗസിന്റെ ഒരു ചെറുകഥ, “മരണത്തിൽ നിന്നു മനുഷ്യരെ ശുദ്ധീകരിക്കുന്ന ഒരു രഹസ്യ നദിയിൽ’’ നിന്ന് കുടിക്കുന്ന ഒരു റോമൻ പട്ടാളക്കാരനായ മാർക്കസ് രൂഫസിനെക്കുറിച്ച് പറയുന്നു. എന്നിരുന്നാലും, കാലക്രമേണ, അമർത്യതയെ മാത്രമല്ല അത് തകർത്തതെന്ന് മാർക്കസ് മനസ്സിലാക്കുന്നു – പരിധികളില്ലാത്ത ജീവിതം പ്രാധാന്യമില്ലാത്ത ജീവിതവുമായിരുന്നു. സത്യത്തിൽ മരണം തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. മാർക്കസ് ഒരു മറുമരുന്ന് കണ്ടെത്തുന്നു – ശുദ്ധജലത്തിന്റെ ഒരു നീരുറവ. അതിൽ നിന്ന് കുടിച്ച ശേഷം, അവൻ ഒരു മുള്ളിൽ കൈ ഉരസുന്നു, അവന്റെ പുനഃസ്ഥാപിക്കപ്പെട്ട മരണത്തെ സൂചിപ്പിക്കുന്ന ഒരു തുള്ളി രക്തം പൊടിയുന്നു.

മാർക്കസിനെപ്പോലെ, ജീവിതത്തിന്റെ തകർച്ചയിലും മരണത്തിന്റെ യാഥാർത്ഥ്യത്തിലും നാമും ചിലപ്പോൾ നിരാശരാണ് (സങ്കീർത്തനം 88:3). മരണം ജീവിതത്തിന് പ്രാധാന്യം നൽകുന്നുവെന്ന് നാം സമ്മതിക്കുന്നു. എന്നാൽ ഇവിടെയാണ് കഥകൾ വ്യതിചലിക്കുന്നത്. മാർക്കസിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ മരണത്തിലാണെന്ന് നമുക്കറിയാം. ക്രൂശിൽ തന്റെ രക്തം ചൊരിഞ്ഞുകൊണ്ട്, ക്രിസ്തു മരണത്തെ കീഴടക്കി, അതിനെ നീക്കി വിജയം കൈവരിച്ചു (1 കൊരിന്ത്യർ 15:54). നമ്മെ സംബന്ധിച്ചിടത്തോളം മറുമരുന്ന് യേശുക്രിസ്തു എന്ന “ജീവജലം’’ ആണ്’ (യോഹന്നാൻ 4:10). നാം അത് കുടിക്കുന്നതിനാൽ, ജീവിതം, മരണം, അനശ്വരമായ ജീവിതം എന്നിവയുടെ എല്ലാ നിയമങ്ങൾക്കും മാറ്റം വന്നു (1 കൊരിന്ത്യർ 15:52).

ശാരീരിക മരണത്തിൽ നിന്ന് നാം രക്ഷപ്പെടില്ല എന്നതുസത്യമാണ്, പക്ഷേ അതല്ല കാര്യം. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ എല്ലാ നിരാശയും യേശു തകിടംമറിക്കുന്നു (എബ്രായർ 2:11-15). ക്രിസ്തുവിൽ, സ്വർഗത്തെക്കുറിച്ചുള്ള പ്രത്യാശയുടെയും അവനോടൊപ്പമുള്ള നിത്യജീവിതത്തിന്റെ അർത്ഥവത്തായ സന്തോഷത്തിന്റെയും ഉറപ്പു നമുക്കു ലഭിക്കുന്നു.