കാഠ്മണ്ഡുവിലെ ഒരു സുഹൃത്തിന്റെ സഭ സന്ദർശിക്കുന്നതിനിടയിൽ, വാതിൽക്കൽ അദ്ദേഹം സ്ഥാപിച്ച ഒരു ബോർഡ് ഞാൻ കണ്ടു. “സഭ പാപികളുടെ ആശുപത്രിയാണ്, വിശുദ്ധരുടെ മ്യൂസിയമല്ല’’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. മ്യൂസിയം എന്ന പദത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലെങ്കിലും ആശുപത്രിയുടെ സാദൃശ്യം എനിക്കിഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തിൽ, അത് മികച്ചതായിരുന്നു.

ഡോക്ടർമാർ, നഴ്‌സുമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, രോഗികൾ തുടങ്ങി നിരവധി പേർ ആശുപത്രി ഉണ്ടാക്കാൻ ആവശ്യമാണ്. നമുക്ക് അറിയാവുന്ന മിക്കവാറും എല്ലാ വികാരങ്ങളും ഒരു ആശുപത്രിയിൽ കണ്ടെത്താനാകും.  ഡോക്ടർമാരും നഴ്‌സിംഗ് സ്റ്റാഫുകളുമായ ഞങ്ങൾക്കു പോലും ആശുപത്രിയിൽ രോഗികളാകാനുള്ള അതേ പ്രവണതയുണ്ട്; അവരിൽ പലരും രോഗികൾ ആണുതാനും. 

സി. എസ്. ലൂയിസ് ആണു പറഞ്ഞത്, “എന്നെ അതേ ആശുപത്രിയിലെ സഹ രോഗിയായി കരുതുക. എന്നാൽ കുറച്ച് മനേരത്തെ അഡ്മിറ്റ് ആയതിനാൽ കുറച്ച് ഉപദേശങ്ങൾ നൽകാൻ കഴിയും’’ എന്ന്. “ഞാൻ ഒരിക്കലും രോഗി ആയിട്ടില്ല, ഒരിക്കലും ആകുകയുമില്ല’’ എന്ന് ആഹന്തയുടെ ഉയർന്ന പീഠത്തിൽ നിന്ന് സംസാരിക്കു പരീശന്മാരിൽ നിന്ന് വ്യത്യസ്തമായി, ഏതെങ്കിലും തരത്തിലുള്ള പൂർണതയിൽ നിന്നല്ല, ഒരു സഹരോഗിയെപ്പോലെയാണ് അദ്ദേഹമതു സംസാരിച്ചത്.

യേശു പാപം ചെയ്തിട്ടില്ലെങ്കിലും നമുക്കുവേണ്ടി “പാപമായിത്തീർന്ന’’ ഒരുവനെന്ന നിലയിൽ സംസാരിച്ചു. അവൻ ‘”ങ്കക്കാരുടെയും പാപികളുടെയും’’ സുഹൃത്തായിരുന്നു. അവന്റെ കൃപയും കരുണയും ആവശ്യമുള്ള പാപികളുടെ സുഹൃത്തുക്കളാണോ നാം എന്നതാണ് ചോദ്യം.