ഫിഡ്‌ലർ ഓൺ ദി റൂഫ് എന്ന സിനിമയിൽ, തന്റെ മൂന്ന് പെൺമക്കളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട കർഷകനായ ടെവി, അവന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ദൈവത്തോട് സത്യസന്ധമായി സംസാരിക്കുന്നു: “അങ്ങു നിരവധി ദരിദ്രരെ സൃഷ്ടിച്ചു. ദരിദ്രനായിരിക്കുന്നതിൽ ലജ്ജയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അതു വലിയ ബഹുമതിയുമല്ല! ഇപ്പോൾ, എനിക്ക് ഒരു ചെറിയ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ അതു ഭീകരമാകുമായിരുന്നോ! . . . ഞാൻ ഒരു ധനികനായിരുന്നെങ്കിൽ, വിശാലവും ശാശ്വതവുമായ എന്തെങ്കിലും പദ്ധതിയെ അത് നശിപ്പിക്കുമായിരുന്നോ?’’

എഴുത്തുകാരനായ ഷോലെം അലൈഷെം ഈ സത്യസന്ധമായ വാക്കുകൾ ടെവിയുടെ നാവിൽ വയ്ക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ അഗൂർ ദൈവത്തോട് സമാനമായ നിലയിൽ സത്യസന്ധമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ ഒരു പ്രാർത്ഥന നടത്തി. തനിക്ക് ദാരിദ്ര്യമോ സമ്പത്തോ നൽകരുതെന്ന് അഗൂർ ദൈവത്തോട് ആവശ്യപ്പെട്ടു – പകരം “നിത്യവൃത്തി’’ നൽകണം (30:8). “വളരെയധികം’’ ഉള്ളത് അവനെ അഹങ്കാരിയാക്കുകയും ദൈവത്തിന്റെ സ്വഭാവത്തെ നിഷേധിക്കുന്ന ഒരു പ്രായോഗിക നിരീശ്വരവാദിയാക്കി മാറ്റുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. മാത്രമല്ല, താൻ “ദരിദ്രനാകാൻ’’ അനുവദിക്കരുതെന്നും അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, കാരണം അത് മറ്റുള്ളവരിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തെ അപമാനിക്കാൻ ഇടയാക്കിയേക്കാം (വാ. 9). ആഗൂർ ദൈവത്തെ തന്റെ ഏക ദാതാവായി തിരിച്ചറിഞ്ഞു, തന്റെ ദൈനംദിന ആവശ്യങ്ങൾക്ക്  “ആവശ്യമുള്ളതു മാത്രം’’ ദൈവത്തോട് ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന, ദൈവത്തെയും അവനിൽ മാത്രം കണ്ടെത്തുന്ന സംതൃപ്തിയെയും പിന്തുടരുന്ന മനോഭാവത്തെ വെളിപ്പെടുത്തി.

നമുക്കുള്ള എല്ലാറ്റിന്റെയും ദാതാവായി ദൈവത്തെ അംഗീകരിക്കുന്ന ആഗൂരിന്റെ മനോഭാവം നമുക്കുണ്ടാകട്ടെ. അവന്റെ നാമത്തെ ബഹുമാനിക്കുന്ന സാമ്പത്തിക കാര്യനിർവഹണം പിന്തുടരുമ്പോൾ, നമുക്ക് അവന്റെ മുമ്പാകെ –“ആവശ്യമുള്ളതു മാത്രം’’ അല്ല, ആവശ്യത്തിലധികവും പ്രദാനം ചെയ്യുന്നവന്റെ മുമ്പാകെ – സംതൃപ്തിയിൽ ജീവിക്കാൻ കഴിയും.