ഒരു ആദായവില്പനയിൽ, ഒരു കാർഡ്ബോർഡ് ബോക്സിൽ ഒരു തിരുപ്പിറവി സെറ്റ് ഞാൻ കണ്ടെത്തി. കുഞ്ഞ് യേശുവിനെ എടുത്തപ്പോൾ, കുഞ്ഞിന്റെ ശരീരത്തിന്റെ സൂക്ഷ്മമായ ശിൽപ വൈദഗ്ധ്യം ഞാൻ ശ്രദ്ധിച്ചു. ഈ നവജാതശിശു ഒരു പുതപ്പിനുള്ളിൽ കണ്ണടച്ചു കിടക്കുകയായിരുന്നില്ല – അവൻ ഉണർന്നിരുന്നു, കൈകൾ നീട്ടി, കൈകൾ വിരിച്ച് “ഞാൻ ഇവിടെയുണ്ട്!’’ എന്നു പറയുന്നതായി തോന്നി.
ക്രിസ്തുമസിന്റെ അത്ഭുതം – ദൈവം തന്റെ പുത്രനെ മനുഷ്യശരീരത്തിൽ ഭൂമിയിലേക്ക് അയച്ചുവെന്നത് – ആ ശില്പം ചിത്രീകരിച്ചു. യേശുവിന്റെ ശൈശവ ശരീരം പക്വത പ്രാപിച്ചപ്പോൾ, അവന്റെ ചെറിയ കൈകൾ കളിപ്പാട്ടങ്ങളുമായി കളിച്ചു, പിന്നീട് തോറയെ കൈയിലെടുത്തു, തുടർന്ന് അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് ഫർണിച്ചറുകൾ രൂപപ്പെടുത്തി. ജനനസമയത്ത് തുടുത്തതും പൂർണതയുള്ളതുമായ അവന്റെ പാദങ്ങൾ, പഠിപ്പിക്കാനും സൗഖ്യമാക്കുവാനും അവനെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തക്കവിധം വളർന്നു. അവന്റെ ജീവിതാവസാനം, ഈ മാനുഷിക കൈകളും കാലുകളും ക്രൂശിനോടു ചേർത്ത്് ആണിയടിക്കപ്പെട്ടു.
ആ ശരീരത്തിൽ, “ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു യാഗമായി അർപ്പിച്ചുകൊണ്ട് നമ്മുടെ മേലുള്ള പാപത്തിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു,’’ റോമർ 8:3, (NLT) പറയുന്നു. നമ്മുടെ എല്ലാ തെറ്റുകൾക്കുമുള്ള ശിക്ഷയായി യേശുവിന്റെ ബലി സ്വീകരിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്താൽ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കും. ഒരു യഥാർത്ഥ, ചലിക്കുന്ന, കൈകാലിട്ടടിക്കുന്ന ഒരു ശിശുവായി ദൈവപുത്രൻ നമുക്കായി ജനിച്ചിനാൽ ദൈവവുമായി സമാധാനവും അവനുമായി ഒരു നിത്യതയുടെ ഉറപ്പും ഉണ്ടായിരിക്കാൻ ഒരു മാർഗം നമുക്കു തുറന്നു കിട്ടി.
ക്രിസ്മസിൽ യേശുവിനെ ആഘോഷിക്കുന്നതും ക്രിസ്മസ് സീസൺ ആഘോഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രിയ ദൈവമേ, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്ന് എന്നെ മോചിപ്പിക്കാൻ യേശുവിനെ ഒരു മനുഷ്യ ശിശുവായി ഭൂമിയിലേക്ക് അയച്ചതിന് നന്ദി പറയുന്നു.