Month: ഡിസംബര് 2022

ദൈവത്തിന്റെ ഉറപ്പായ പിന്തുടരൽ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരാൾ എനിക്ക് ഒരു ബ്ലോക്ക് മുമ്പിലായി നടക്കുകയായിരുന്നു. അയാളുടെ കൈയിൽ നിറയെ പൊതികൾ ഉള്ളത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. പൊടുന്നനെ അയാളുടെ കാലിടറി, പൊതികൾ എല്ലാം നിലത്തു വീണുപോയി. കുറച്ച് ആളുകൾ അയാളെ എഴുന്നേല്പിച്ചു, സാധനങ്ങൾ പെറുക്കാൻ അയാളെ സഹായിച്ചു. എന്നാൽ അവർ ഒരു കാര്യം വിട്ടുപോയി - അയാളുടെ പേഴ്‌സ്.  ഞാൻ അത് എടുത്ത് അപരിചിതനെ പിന്തുടരാൻ തുടങ്ങി - ആ പ്രധാനപ്പെട്ട സാധനം തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. ഞാൻ “സർ, സർ!’’ എന്ന് ഉറക്കെ വിളിച്ചു. ഒടുവിൽ അയാൾ ശ്രദ്ധിച്ചു. ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ തന്നെ അയാൾ തിരിഞ്ഞു. ഞാൻ പേഴ്‌സ് നീട്ടിയപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ആശ്വാസവും അളവറ്റ നന്ദിയും നിറഞ്ഞ അയാളുടെ നോട്ടം ഞാൻ ഒരിക്കലും മറക്കുകയില്ല.

ആ മനുഷ്യനെ പിന്തുടരുക എന്ന നിലയിൽ തുടങ്ങിയ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളും, പരിചിതമായ സങ്കീർത്തനം 23-ന്റെ അവസാന വാക്യത്തിൽ പിന്തുടരുക എന്ന വാക്ക് ഉപയോഗിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും’’ (വാ. 6). “പിന്തുടരുക’’ അനുയോജ്യമാണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന യഥാർത്ഥ എബ്രായ പദം കൂടുതൽ ശക്തവും തീവ്രവുമാണ്. ഈ വാക്കിന്റെ അക്ഷരാർത്ഥം “പിന്തുടരുക അല്ലെങ്കിൽ ഓടിക്കുക’’ എന്നാണ് - ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്നതുപോലെ (ആടുകളെ പിന്തുടരുന്ന ചെന്നായയെക്കുറിച്ചു ചിന്തിക്കുക).

ഒരു വളർത്തുമൃഗം നിങ്ങളെ അലസമായി അനുഗമിക്കുന്നതുപോലെ, ദൈവത്തിന്റെ നന്മയും കരുണയും വെറുതെ, തിടുക്കമൊന്നും കൂടാതെ നമ്മെ പിന്തുടരുകയല്ല. അല്ല, 'തീർച്ചയായും' നമ്മെ ഓടിക്കുകയാണ്. ഒരു മനുഷ്യന്റെ പേഴ്‌സ് തിരികെ നൽകാൻ പിന്തുടരുന്നതു പോലെ, നമ്മെ നിത്യസ്‌നേഹത്തോടെ സ്‌നേഹിക്കുന്ന നല്ല ഇടയൻ നമ്മെ പിന്തുടരുന്നു (വാ. 1, 6).

ക്രിസ്മസിനെക്കുറിച്ചു ഒരു ജാലകം

ക്രിസ്മസ് അവധിക്കിടയിൽ, മറ്റുള്ളവരുടെ ജനാലയിൽ അലങ്കാരവിളക്കുകൾ കാണാനിടയുണ്ട്, എന്നാൽ നിങ്ങൾക്ക് ആവേശം നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്യാം. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്തു ജീവിക്കുമ്പോൾ, നൽകുവാനുള്ള നിങ്ങളുടെ കഴിവ് ചോർന്നുപോയതായി നിങ്ങൾക്ക് തോന്നാം. പള്ളിമണിയുടെ ശബ്ദത്തിൽ നിന്നും കരോളിൽ നിന്നും നൽകുക എന്നതിലുപരിയായി ദൈവം നിങ്ങളോട് ചോദിക്കുന്നതായി തോന്നാം.

അത് നിങ്ങളെപ്പറ്റി വിവരിക്കുന്നു എങ്കിൽ, ക്രിസ്മസ് സന്ദേശം വീണ്ടും സന്ദർശിക്കുവാൻ സമയമായി. ക്രിസ്മസിനെക്കുറിച്ചുള്ള ജാലകം എന്ന തുടർന്നുള്ള ഉദ്ധരണിയിൽ, ബിൽ ക്രൗഡർ ഈ സമയത്തിന്റെ പ്രസരിപ്പിനാൽ നിറയ്ക്കുകയും എക്കാലത്തേയും ഏറ്റവും മികച്ച സമ്മാനം നൽകുവാൻ സ്വർഗ്ഗത്തേയും ഭൂമിയേയും ഇളക്കിയ ഒരു…

വലിയ പ്രതീക്ഷകൾ

ക്രിസ്തുമസിന് മുമ്പുള്ള തിരക്കേറിയ ഒരു ദിവസം, എന്റെ അയൽപക്കത്തെ തിരക്കേറിയ പോസ്റ്റ് ഓഫീസിലെ മെയിൽ കൗണ്ടറിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തി. അവളുടെ മെല്ലെയുള്ള നടപ്പു കണ്ട് ക്ഷമയോടെ തപാൽ ഗുമസ്തൻ അവളെ അഭിവാദ്യം ചെയ്തു, “ഹലോ, ചെറുപ്പക്കാരി’’ അവന്റെ വാക്കുകൾ സൗഹാർദ്ദപരമായിരുന്നു, എന്നാൽ “ഇളയതാണ്' നല്ലത്’’  എന്ന് ചിലർ പറയുന്നതു കേട്ടേക്കാം.

വാർദ്ധക്യം നമ്മുടെ പ്രത്യാശയെ പ്രചോദിപ്പിക്കുമെന്ന് കാണാൻ ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നു. ശിശുവായ യേശുവിനെ പ്രതിഷ്ഠിക്കുവാനായി, യോസേഫും മറിയയും ചേർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ (ലൂക്കൊസ് 2:23; കാണുക പുറപ്പാട് 13:2, 12), വൃദ്ധരായ രണ്ട് വിശ്വാസികൾ പെട്ടെന്ന് മധ്യത്തിലേക്കു കടന്നുവരുന്നു.

ഒന്നാമതായി, മശിഹായെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന ശിമയോൻ—'[യേശുവിനെ] കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു.’’ (ലൂക്കൊസ് 2:28-31).

ശിമയോൻ മറിയയോടും യോസേഫിനോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “വളരെ വയസ്സു ചെന്ന’’ പ്രവാചകിയായ ഹന്ന (വാ. 36) വന്നു. ഏഴു വർഷം മാത്രം വിവാഹജീവിതം നയിച്ചശേഷം വിധവയായവൾ, എൺപത്തിനാലു വയസ്സുവരെ “ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.’’ യേശുവിനെ കണ്ടപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു, “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു’’ (വാ. 37-38).

ഈ പ്രത്യാശയുള്ള രണ്ട്  ദാസീദാസന്മാർ വലിയ പ്രതീക്ഷകളോടെ ദൈവത്തിനായി കാത്തിരിക്കുന്നത് - നമ്മുടെ പ്രായം കണക്കിലെടുക്കാതെ - ഒരിക്കലും അവസാനിപ്പിക്കരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.

ക്ഷമാപണം

തുറക്കപ്പെട്ട കാഴ്ച്ച - ദിവസം 1

ദൈവത്തിൻ്റെ ആദ്യത്തെ പരമാധികാര കൃപാപ്രവൃത്തി, "അവർക്കു പാപമോചനവും... ലഭിക്കേണ്ടതിന്'' എന്ന വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്നു. ഒരു വ്യക്തി തൻ്റെ വ്യക്തിപരമായ ക്രിസ്തീയ ജീവിതത്തിൽ പരാജയപ്പെടുമ്പോൾ, അത് സാധാരണയായി അവന് ഒന്നും ലഭിച്ചിട്ടില്ലാത്തതു കൊണ്ടാണ്. ഒരു വ്യക്തി രക്ഷിക്കപ്പെട്ടു എന്നതിൻ്റെ ഒരേയൊരു അടയാളം അവൻ യേശുക്രിസ്തുവിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്നതാണ്.

വച്ചുമാറ്റം - ദിവസം 2

യേശുവിൻ്റെ മരണത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം, അവൻ സഹതാപം നിമിത്തം നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്നതാണ്. സഹതാപം മൂലമല്ല, താദാത്മ്യം പ്രാപിച്ചാണ് അവൻ…

ദൈവത്തിൻ്റെ പാപമോചനം - ദിവസം 7

banner image

അവനിൽ നമുക്ക്... അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്…
എഫെസ്യർ 1:7

ദൈവത്തിൻ്റെ പിതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ വീക്ഷണം സൂക്ഷിക്കുക: ദൈവം വളരെ ദയാലുവും സ്നേഹവാനുമാണ്, തീർച്ചയായും അവിടുന്ന് നമ്മോട്…

അനുരഞ്ജനവുമായി പോകുക - ദിവസം 6

banner image

ആകയാൽ... സഹോദരനു നിൻ്റെ നേരേ വല്ലതും ഉണ്ടെന്ന്... ഓർമ വന്നാൽ...
മത്തായി 5:23-24

ഈ വചനം പറയുന്നു, "ആകയാൽ നിൻ്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിൻ്റെ നേരേ…

മാനസാന്തരം - ദിവസം 5

banner image

ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു…
2 കൊരിന്ത്യർ 7:10

പാപബോധത്തെക്കുറിച്ച് ഈ വാക്കുകളിൽ നന്നായി വിവരിച്ചിരിക്കുന്നു:
എൻ പാപങ്ങൾ, എൻ പാപങ്ങൾ, എൻ രക്ഷകാ,…

അവൻ വന്ന് - ദിവസം 4

banner image

അവൻ വന്നു പാപത്തെക്കുറിച്ചും... ലോകത്തിനു ബോധം വരുത്തും…
യോഹന്നാൻ 16:8

പാപബോധത്തെക്കുറിച്ച് നമ്മിൽ വളരെ കുറച്ച് പേർക്ക് മാത്രമേ എന്തെങ്കിലും അറിയൂ. തെറ്റായ കാര്യങ്ങൾ ചെയ്തതിനാൽ ഉണ്ടാകുന്ന അസ്വസ്ഥത…

നിഷ്പക്ഷമായ ദൈവശക്തി - ദിവസം 3

banner image

ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു…
എബ്രായർ 10:14

സ്വന്തം പാപങ്ങളിൽ ഖേദിക്കുന്നതിനാൽ നാം ക്ഷമിക്കപ്പെട്ടു എന്ന് കരുതുന്നുവെങ്കിൽ നാം ദൈവപുത്രൻ്റെ രക്തം കാൽക്കീഴിൽ ചവിട്ടിമെതിക്കുന്നു. ദൈവത്തിൻ്റെ…