ഓസ്‌ട്രേലിയയിലെ ഒരു ഫാം ആനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനിലെ സന്നദ്ധപ്രവർത്തകർ വൃത്തികെട്ടതും കട്ടപിടിച്ചതുമായ 34 കിലോഗ്രാമിൽ അധികം കമ്പിളി രോമമുള്ള അലഞ്ഞുതിരിയുന്ന ഒരു ആടിനെ കണ്ടെത്തി. അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവണം ആ ആട് അവിടെ കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടിട്ട് എന്ന് രക്ഷാപ്രവർത്തകർ സംശയിച്ചു. അവന്റെ ഭാരമേറിയ രോമങ്ങൾ നീക്കം ചെയ്യുന്ന ഒട്ടും സുഖകരമല്ലാത്ത പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സന്നദ്ധപ്രവർത്തകർ അവനെ ആശ്വസിപ്പിച്ചു. തന്റെ ഭാരത്തിൽ നിന്ന് മോചിതനായ ശേഷം, ബരാക്ക് ഭക്ഷണം കഴിച്ചു. അവന്റെ കാലുകൾ ശക്തി പ്രാപിച്ചു. തന്റെ രക്ഷകരോടും സങ്കേതത്തിലെ മറ്റ് മൃഗങ്ങളോടും ഒപ്പം സമയം ചെലവഴിച്ചതിനാൽ അവൻ കൂടുതൽ ആത്മവിശ്വാസവും സംതൃപ്തനുമായി.
സങ്കീർത്തനക്കാരനായ ദാവീദ് ആഴമായ ദുഃഖഭാരത്തിന്റെ വേദന അറിയുകയും, തിരസ്കരിക്കപ്പെട്ടവനായും, നഷ്ടപെട്ടവനായും തീരുകയും ഒരു രക്ഷാദൗത്യത്തിനായി ആഗ്രഹിക്കുകയും ചെയ്തു. സങ്കീർത്തനം 38-ൽ ദാവീദ് ദൈവത്തോട് നിലവിളിച്ചു. അവൻ ഏകാന്തതയും വിശ്വാസവഞ്ചനയും നിസ്സഹായതയും അനുഭവിച്ചിട്ടുണ്ട് (വാ. 11-14). എന്നിട്ടും അവൻ ആത്മവിശ്വാസത്തോടെ പ്രാർത്ഥിച്ചു: “യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും” (വാക്യം 15). ദാവീദ് തന്റെ വിഷമാവസ്ഥയെ നിഷേധിക്കുകയോ ആന്തരിക അസ്വസ്ഥതകളും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കുകയോ ചെയ്തില്ല (വാ. 16-20). പകരം, ദൈവം സമീപസ്ഥനായിരിക്കുമെന്നും തക്ക സമയത്തു ശരിയായ വഴിയും വാതിലും തുറന്നു കൊടുക്കുമെന്നും അവൻ വിശ്വസിച്ചു (വാ. 21-22).
ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഭാരങ്ങളാൽ നാം വിഷമിക്കുമ്പോൾ, ദൈവം നമ്മെ സൃഷ്ടിച്ച ദിവസം മുതൽ അവൻ ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിൽ പ്രതിജ്ഞാബദ്ധനായിരിക്കും. “എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ” (വാക്യം 22) എന്ന് നാം അവനോട് നിലവിളിക്കുമ്പോൾ നമുക്ക് അവന്റെ സാന്നിധ്യത്തിൽ ആശ്രയിക്കാം.
നിങ്ങൾ ഭാരപ്പെട്ടിരിക്കുമ്പോൾ ദൈവം എങ്ങനെയാണ് തന്റെ വിശ്വസ്തത വെളിപ്പെടുത്തിയത്? നിങ്ങളെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും ദൈവം മറ്റുള്ളവരെ എങ്ങനെയാണ് ഉപയോഗിച്ചത്?
കൃപയുള്ള ദൈവമേ, തളർന്നുപോയതോ നഷ്ടപ്പെട്ടതോ മറന്നതോ ആയ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ എന്നെ സഹായിക്കേണമേ .